ഇംഗ്ലണ്ടിന്റെ ആ പ്ലാന്‍ പൊളിച്ച് കിവീസ്, കിട്ടിയത് കിടിലന്‍ പണി, ഉടനൊന്നും തിരിച്ചുവരവുണ്ടാവില്ല?
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടിരിക്കുകയാണ് ന്യൂസിലന്‍ഡ്. ഒന്‍പത് വിക്കറ്റിന്റെ വമ്പന്‍ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തി 283 റണ്‍സ് വിജയലക്ഷ്യം 82 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കിവീസ് മറികടന്നത്. എല്ലാം കൊണ്ടും മികച്ച പ്രകടനവുമായിട്ടാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തിയത്.
ന്യൂസിലന്‍ഡിനെ അവര്‍ നേരത്തെ ഏകദിന പരമ്പരയില്‍ മികച്ച രീതിയില്‍ നേരിട്ടിരുന്നു. എന്നിട്ടും എങ്ങനെ തോറ്റു. അത് ന്യൂസിലന്‍ഡിന്റെ മികവുറ്റ ബാറ്റിംഗാണെന്ന് പറയാം. ഓള്‍റൗണ്ടര്‍മാരെ കൊണ്ട് സമ്പുഷ്ടമായ ടീമാണ് ഇംഗ്ലണ്ട്. ്അവരെ നേരിടാന്‍ പ്രത്യേക പ്ലാന്‍ തന്നെ ന്യൂസിലന്‍ഡിനുണ്ടായിരുന്നു. ഇംഗ്ലണ്ട് ബാറ്റ് ചെയ്തപ്പോള്‍ തന്നെ ആ തന്ത്രം കിവീസ് പുറത്തെടുത്തിരുന്നു.

ഹാരി ബ്രൂക്ക് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു തന്ത്രം ആദ്യമായി വന്നത്. 16 പന്തില്‍ 25 റണ്‍സടിച്ച ബ്രൂക്ക് വമ്പന്‍ സ്‌കോര്‍ നേടുമെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ രവീന്ദ്രയുടെ അപ്രതീക്ഷിത ഷോര്‍ട്ട് ബോളില്‍ വീശിയടിച്ച ബ്രൂക്കിന് അടിതെറ്റി. താരം കോണ്‍വേയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. മോയിന്‍ അലി അതുപോലെ പേസര്‍മാരെ നന്നായി നേരിടുമെന്ന് ക്യാപ്റ്റന്‍ ടോം ലാഥത്തിന് അറിയാമായിരുന്നു.
ഈ അവസരത്തില്‍ പാര്‍ട്ട് ടൈം സ്പിന്നറായ ഗ്ലെന്‍ ഫിലിപ്പ്‌സിനെ കൊണ്ടുവന്ന് മോയിന്‍ അലിയെ മടക്കാന്‍ കിവീസ് സാധിച്ചിരുന്നു. ഈ വിക്കറ്റാണ് ഇംഗ്ലണ്ട് സ്‌കോറിംഗ് വേഗത കുറച്ചത്. ഓള്‍റൗണ്ടര്‍മാരെ വീഴ്ത്തുക ലക്ഷ്യമിട്ട കിവീസിന് അത് നിഷ്പ്രയാസം നടപ്പാക്കാന്‍ സാധിക്കുകയായിരുന്നു.അതുപോലെ ജോസ് ബട്‌ലറെ വീഴ്ത്തിയതും കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്.
ബട്‌ലര്‍ അടിച്ചുതകര്‍ക്കുന്ന സമയത്താണ് കിവീസ് നിരയിലെ ഏറ്റവും മികച്ച ബൗളറായ മാര്‍ക്ക് ഹെന്റിയെ തിരിച്ചുകൊണ്ടുവരുന്നത്. പേസ് കുറച്ചുള്ള താരത്തിന്റെ ബൗളിംഗില്‍ ബട്‌ലര്‍ പുറത്താവുകയായിരുന്നു. ലിയാം ലിവിംഗ്സ്റ്റണെ ബോള്‍ട്ടും, ജോ റൂട്ടിനെ ഫിലിപ്പും, പുറത്താക്കിയത് ഇത്തരം സമര്‍ഥമായ തന്ത്രത്തിലൂടെയാണ്. അധികം വേഗമില്ലാതെയും, മികച്ച ടേണും ഉപയോഗിച്ച് പന്തെറിയുന്ന ഫിലിപ്പ്‌സിനെ സമര്‍ഥമായി ഉപയോഗിക്കാനും ലാഥത്തിന് സാധിച്ചു.
രണ്ട് വിക്കറ്റ് വെറും 17 റണ്‍സ് വഴങ്ങിയാണ് ഫിലിപ്പ്‌സ് വീഴ്ത്തിയത്. ഹെന്റി മൂന്ന് വിക്കറ്റും, മറ്റൊരു സ്പിന്നറായ മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റുമെടുത്തു. അതേസമയം ബാറ്റിംഗിലും ഇതേ തന്ത്രമാണ് കിവീസ് പുറത്തെടുത്തത്. കൂട്ടത്തില്‍ വേഗം കുറഞ്ഞ ക്രിസ് വോക്‌സിനെ തിരഞ്ഞുപിടിച്ചായിരുന്നു ആദ്യത്തെ ആക്രമണം. വോക്‌സ് ആറോവറില്‍ 45 റണ്‍സാണ് വോക്‌സ് വഴങ്ങിയത്.
ഇംഗ്ലണ്ടിന്റെ പാര്‍ട്ട് ടൈം ബൗളര്‍മാരെ ലക്ഷ്യമിട്ടാണ് കിവീസ് ബാറ്റ്‌സ്മാന്‍ കളിച്ചത്. മോയിന്‍ അലിയെ ആക്രമിച്ച് കളിക്കാനാണ് താരങ്ങള്‍ ശ്രമിച്ചത്. 9.2 ഓവറില്‍ 60 റണ്‍സാണ് താരം വഴങ്ങിയത്. ആദില്‍ റഷീദിനെയും സെഞ്ച്വറി നേടിയ ഡെവണ്‍ കോണ്‍വേ(152*)യും രചിന്‍ രവീന്ദ്ര(123*)യും അടിച്ചു പറത്തി.
7 ഓവറില്‍ 47 റണ്‍സ് റഷീദും, മൂന്നോവറില്‍ 24 റണ്‍സ് മറ്റൊരു ബൗളറായ ലിവിംഗ്‌സ്റ്റണും വഴങ്ങി. മധ്യ ഓവറില്‍ ഇംഗ്ലണ്ട് ഇതോടെ കളി കൈവിടുകയും ചെയ്തു. അതിവേഗ പേസര്‍ മാര്‍ക്ക് വുഡ് അഞ്ചോവറില്‍ 55 റണ്‍സാണ് വഴങ്ങിയത്. നിലവിലെ ലോകചാമ്പ്യന്‍മാര്‍ക്ക് അതുകൊണ്ട് തിരിച്ചുവരവ് ഇനി ബുദ്ധിമുട്ടേറിയതായിരിക്കും.












Click it and Unblock the Notifications