എന്ത് കഷ്ടമാണ്, ജയിച്ചിട്ടും കാര്യമില്ലേ? ഇന്ത്യയോട് സെമി കളിക്കാന്‍ പാകിസ്താന്‍ ഇക്കാര്യം ചെയ്യണം
ന്യൂഡല്‍ഹി: ലോകത്ത് ഇത്രയും ഗതികെട്ടവര്‍ ആരെങ്കിലും ഉണ്ടാവുമോ? ഇംഗ്ലണ്ടിനെതിരെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇറങ്ങുന്ന പാകിസ്താന്റെ അവസ്ഥ ഇങ്ങനെയാണ്. സെമി ഫൈനലില്‍ എത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. മുന്നിലുള്ളത് വലിയ കടമ്പയാണ്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാല്‍ മാത്രംപോര എന്ന അവസ്ഥയിലാണ് ടീം ഉള്ളത്.
ഇന്ത്യയുമായി സെമി പ്രതീക്ഷിച്ച് നിന്ന ടീം ഇപ്പോള്‍ കടക്കുമോ ഇല്ലയോ എന്നറിയാത്ത അവസ്ഥയിലാണ്. പക്ഷേ പൂര്‍ണമായും അവരുടെ വാതില്‍ അടഞ്ഞിട്ടുമില്ല. ഇനി എന്താണ് അവര്‍ക്ക് ചെയ്യാനുള്ളത്. അതൊന്ന് പരിശോധിക്കാം. ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ജയിക്കാതെ രക്ഷയില്ല. ന്യൂസിലന്‍ഡിന്റെ അഞ്ച് വിക്കറ്റ് ജയമാണ് പാകിസ്താന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരെ അവര്‍ ജയിക്കേണ്ടത് 287 റണ്‍സിനാണ്. എങ്കില്‍ സെമി പ്രതീക്ഷകള്‍ കാത്തുസൂക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കും. എന്നാല്‍ തീര്‍ത്തും അസാധ്യമായ ലക്ഷ്യമാണ് ഇപ്പോള്‍ പാക് ടീമിന് മുന്നിലുള്ളത്. ടൂര്‍ണമെന്റില്‍ അവര്‍ ഇതോടെ പുറത്തായത് പോലെയാണ്. സെമി പ്രതീക്ഷ അസ്തമിച്ചു എന്ന് തന്നെ പറയാം. പ്ലസ് റണ്‍റേറ്റാണ് കിവീസിനെ ഇവിടെ സഹായിച്ചത്.
കിവീസ് തോല്‍ക്കുകയും പാകിസ്താന്‍ ഇംഗ്ലണ്ടിനെതിരെ വിജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ത്യയുമായി സെമി കളിക്കാനുള്ള സാധ്യത ഉണ്ടാവുമായിരുന്നു. നിലവില്‍ കിവീസിന് പത്ത് പോയിന്റുകളാണ് ഉള്ളത്. എന്നാല്‍ അവരുടെ നെറ്റ് റണ്‍റേറ്റ് വളരെ മുന്നിലാണ്. പാകിസ്താന് നിലവില്‍ എട്ട് പോയിന്റാണ് ഉള്ളത്. ബാബര്‍ അസമിന്റെ ടീമിന് ആ റണ്‍റേറ്റിന് അടുത്തെത്തുക അസാധ്യമാണ്.
നവംബര്‍ പ്തിനൊന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെ നേരിടുന്നത്. 400 റണ്‍സിന് മുകളില്‍ ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ നേടേണ്ടി വരും. തുടര്‍ന്ന് അതിഗംഭീരമായ ബൗളിംഗിലൂടെ ഇംഗ്ലണ്ടിനെ നൂറ് റണ്‍സിന് തകര്‍ത്തെറിയേണ്ടി വരും. ഇതിനെല്ലാം വേണ്ടത് ഇംഗ്ലണ്ടിനെതിരെ പാകിസ്താന് ആദ്യം ടോസ് കിട്ടുക എന്നത് മാത്രമാണ്. എങ്കില്‍ മാത്രമേ ബാറ്റിംഗ് ആദ്യ ലഭിക്കാന്‍ സാധ്യതയുള്ളൂ. ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്താല്‍ പാകിസ്താന്‍ പുറത്തായെന്ന് ഉറപ്പിക്കാം.
പാകിസ്താന്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് ടീം സെമിയിലേക്ക് കടക്കണമെന്നതാണ്. പ്രധാന കാരണം ഇന്ത്യയെ നേരിടുന്നതായിരുന്നു. ഇന്ത്യയെ സെമിയില്‍ പരാജയപ്പെടുത്താനാവുമെന്നാണ് പാക് ആരാധകര്‍ വിശ്വസിക്കുന്നത്. 2019ല്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോര്‍ നേടിയാല്‍ മാത്രമേ അതിനുള്ള സാധ്യത പാകിസ്താന് മുന്നിലുള്ളത്.
അതേസമയം പാകിസ്താന്‍ രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇംഗ്ലണ്ടിനെ 50 റണ്‍സിന് താഴെ പരാജയപ്പെടുത്തണം. 51 എന്ന ടാര്‍ഗറ്റ് രണ്ട് ഓവറില്‍ നേടേണ്ടി വരികയും ചെയ്യും. ഇംഗ്ലണ്ട് നൂറ് റണ്‍സെടുത്താല്‍ അത് മൂന്ന് ഓവറില്‍ അടിച്ചെടുക്കേണ്ടി വരും.












Click it and Unblock the Notifications