ഞാനെന്തിന് ഇന്ത്യയുമായി പ്രശ്‌നമുണ്ടാക്കണം, യുദ്ധമൊന്നുമല്ല; പാക് പേസറുടെ മറുപടി വൈറല്‍
ഇസ്ലാമാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാന്‍ പോവുകയാണ്. ഇതിനോടകം ചര്‍ച്ചയായിരിക്കുന്നത് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുമോ എന്നതും, അതുപോലെ പാകിസ്താനുമായുള്ള മത്സരവുമാണ്. ഇരുരാജ്യത്തെയും ആരാധകര്‍ പരസ്പരം തോല്‍ക്കുന്നത് ഒരിക്കലും അംഗീകരിക്കാത്തത് പോലെയാണ്. ഒക്ടോബര്‍ പതിനാലിന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നടക്കുന്നത്.
ഏഷ്യാ കപ്പില്‍ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തത്. 228 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. പാകിസ്താന്‍ ഫൈനലിലെത്താതെ പുറത്താവുകയും ചെയ്തിരുന്നു. ലോകകപ്പിന് ഇറങ്ങുമ്പോള്‍ അതുകൊണ്ട് സമ്മര്‍ദം പാകിസ്താനാണ്. അതേസമയം മത്സരവുമായി ബന്ധപ്പെട്ടുള്ള അമിത പ്രതീക്ഷകളെ തള്ളിയിരിക്കുകയാണ് പാകിസ്താന്‍ പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യ-പാകിസ്താന്‍ യുദ്ധമല്ല നടക്കാന്‍ പോകുന്നത്. ഇത് വെറുമൊരു ക്രിക്കറ്റ് മത്സരമാണ്. ലോകകപ്പില്‍ പാകിസ്താന്‍ നേരിടുന്ന ഒരു ടീം മാത്രമാണ് ഇന്ത്യയെന്നും ഹാരിസ് റൗഫ് പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിലായിരുന്നു റൗഫിന്റെ മറുപടി. ലോകകപ്പിനായി ഇന്ത്യയിലേക്ക് മടങ്ങും മുമ്പ് അദ്ദേഹം മാധ്യമങ്ങളെ കാണുകയായിരുന്നു. പാകിസ്താന്‍ ടീമില്‍ നിന്ന് ആക്രമണാത്മക സമീപനം ഇല്ലാതായിരിക്കുകയാണെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യക്കെതിരെ മത്സരം നടക്കുമ്പോള്‍ അത്തരം സമീപനം പാകിസ്താന് നഷ്ടമായെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനാണ് താരം മറുപടി നല്‍കിയത്. താന്‍ ക്രിക്കറ്റാണ് കളിക്കാന്‍ പോകുന്നത്, അല്ലൊ യുദ്ധമല്ല നടത്താന്‍ പോകുന്നതെന്നും മാധ്യമപ്രവര്‍ത്തകനോട് റൗഫ് പറഞ്ഞു.
എന്തിനാണ് ഞാന്‍ ഇന്ത്യക്കാരുമായി പോരാടുന്നത്. ഇത് ക്രിക്കറ്റാണെന്ന് നിങ്ങള്‍ക്ക് അറിയില്ലേ. അല്ലാതെ യുദ്ധമല്ലെന്നും റൗഫ് പറഞ്ഞു. അതേസമയം തന്റെ ഫിറ്റ്‌നെസില്‍, പ്രശ്‌നമില്ലെന്നും, ഇന്ത്യയുമായുള്ള മത്സരത്തിന് തയ്യാറായി ഇരിക്കുകയാണെന്നും താരം പറഞ്ഞു. ലോകകപ്പിനായി പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല. ടീമിന്റെ പെര്‍ഫോമന്‍സിലാണ് ശ്രദ്ധിക്കുന്നത്.
വ്യക്തിഗത പെര്‍ഫോമന്‍സുകളെ കേന്ദ്രീകരിച്ചല്ല ടീം മുന്നോട്ട് പോകുന്നതെന്നും റൗഫ് വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ ലോകകപ്പ് ടീമിനെ കുറിച്ചുള്ള പ്രവചനം മുന്‍ പാക് താരം സയ്യിദ് അന്‍വറും നടത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീം ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്ന് അന്‍വര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇന്ത്യന്‍ ടീമില്‍ ചില പാകപിഴകള്‍ ഉണ്ട്. അതവരെ ലോകകപ്പ് നേടുന്നതില്‍ നിന്ന് തടഞ്ഞേക്കാമെന്നും സയ്യിദ് അന്‍വര്‍ പറയുന്നു. ഇന്ത്യയുടെ പ്രധാന പ്രശ്‌നം ഡെത്ത് ബൗളിംഗാണ്. അത് മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഷോണ്‍ ആബട്ട് വാലറ്റ് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ച് തകര്‍ത്തതും അന്‍വര്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ആബട്ടിന്റെ പിടിച്ചുകെട്ടാത്തത് വളരെ പരിതാപകരമായിരുന്നു. ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണ്. എന്നാല്‍ ചെറിയ ബൗണ്ടറികളും, ഡെത്ത് ബൗളിംഗിലെ പിഴവുകളും ഇന്ത്യയെ ലോകകപ്പ് നേടുന്നതില്‍ നിന്ന് തടഞ്ഞേക്കാമെന്നും സയ്യിദ് അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications