Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന്‍ തോറ്റതല്ല, തോല്‍പ്പിച്ചതാണ്, കാരണം ദുര്‍മന്ത്രവാദമെന്ന് ടിക് ടോക്കര്‍, പിന്നില്‍ ഒരാള്‍

ഇന്ത്യ-പാക് മത്സരത്തിലെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ത്യയോട് വന്‍ മാര്‍ജിനിലാണ് പാകിസ്താന്‍ തോറ്റത്. ഇതോടെ ഐസിസി ലോകകപ്പില്‍ തുടര്‍ച്ചയായ എട്ടാമത്് മത്സരമായിരുന്നു പാകിസ്താന്‍ ഇന്ത്യയോട് തോറ്റത്. പാകിസ്താന്‍ കോച്ച് മിക്കി ആര്‍തര്‍ ഇന്ത്യക്ക് അനുകൂലമായ സാഹര്യമൊരുക്കിയാണ് വിജയിച്ചതെന്ന ആരോപണവും ഇതിനിടെ ഉയര്‍ത്തി.

ഇപ്പോഴിതാ മറ്റൊരു വിചിത്രമായ ആരോപണ ഉന്നയിച്ചിരിക്കുകയാണ് പാകിസ്താനില്‍ നിന്നുള്ള ടിക്ക് ടോക്കര്‍. ദുര്‍മന്ത്രവാദമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിലെന്ന് ടിക് ടോക്കറായ ഹരീം ഷാ പ്രവചിക്കുന്നു. ഒരിക്കലും സത്യസന്ധത നിറഞ്ഞ ഗെയിമായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയം ഒരിക്കലും ന്യായമായ കളിയിലൂടെയായിരുന്നില്ല. അത് ആഭിചാരത്തിലൂടെ നേടിയതാണ്.

india-pakistan

ഇതിന് പിന്നില്‍ ബിസിസിഐയുടെ സെക്രട്ടറി ജയ് ഷാ ആണെന്നും ഹരീം ഷാ ആരോപിക്കുന്നു. പ്രമുഖ ദുര്‍മന്ത്രവാദി തന്ത്രി കാര്‍ത്തിക് ചക്രവര്‍ത്തി ആഭിചാര കര്‍മങ്ങള്‍ ചെയ്യാന്‍ ജയ് ഷാ നിയമിച്ചിരുന്നു. പാകിസ്താന്‍ ടീമിനെതിരെ ഈ തന്ത്രിയാണ് ദുര്‍മന്ത്രവാദം നടത്തിയത്. ഐസിസി ഇക്കാര്യം അന്വേഷിക്കണം. ഒരിക്കലും ഇക്കാര്യം അംഗീകരിക്കാനാവില്ലെന്നും ഹരീം ഷാ പറഞ്ഞു. അതേസമയം ഇവരുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. നിരവധി പേര്‍ ഹര്‍ദിക് പാണ്ഡ്യ മത്സരത്തിനിടെ പ്രാര്‍ത്ഥിക്കുന്നത് അടക്കം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതേസമയം പാകിസ്താന്റെ തോല്‍വിയില്‍ വലിയ വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്. മിക്കി ആര്‍തറുടെ പ്രതികരണത്തിനെതിരെ വിവിധ താരങ്ങളും രംഗത്ത് വന്നിരുന്നു. ഇതിനിടെ മുഹമ്മദ് റിസ്വാന്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നിസ്‌കരിച്ചതും വിവാദത്തിലായിരിക്കുകയാണ്. അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ എന്നയാള്‍ റിസ്വാനെതിരെ ഐസിസിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

മത്സരത്തിന്റെ ആവേശത്തിനും അന്തസ്സത്തയ്ക്കും എതിരാണ് റിസ്വാന്റെ പ്രവര്‍ത്തികള്‍. അദ്ദേഹം സ്വന്തം മതം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഐസിസി പ്രസിഡന്റിനാണ് പരാതി നല്‍കിയത്. ഇത് റിസ്വാനെതിരെയുള്ള രണ്ടാമത്തെ പരാതിയാണ്. നേരത്തെ റിസ്വാന്‍ ശ്രീലങ്കയ്‌ക്കെതിരെ നേടിയ സെഞ്ച്വറി ഗസയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നായിരുന്നു റിസ്വാന്‍ പറഞ്ഞത്. ഇതം വിവാദമായിരുന്നു.

ഇതിനിടെ മുന്‍ പാക് താരം ഷോയിബ് മാലിക് ടീമിനെതിരെ രംഗത്ത് വന്നു. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബാബര്‍ അസമിനെ മാറ്റണമെന്ന് മാലിക് പറഞ്ഞു. ബാബറിന് വ്യത്യസ്തമായ രീതിയില്‍ ക്യാപ്റ്റനായി ചിന്തിക്കാനാവുന്നില്ല. അതുകൊണ്ട് താരം ക്യാപ്റ്റന്‍സി ഉപേക്ഷിക്കണം. അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ക്യാപ്റ്റനെന്ന നിലയില്‍ ഔട്ട് ഓഫ് ദ ബോക്‌സായി ചിന്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. യാതൊരു പുരോഗതിയും ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഇല്ല. ബാറ്ററെന്ന നിലയില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ബാബറിന് സാധിക്കും. ക്യാപ്റ്റന്‍സി ഒഴിവാക്കിയാല്‍ കൂടുതല്‍ മികവ് പുലര്‍ത്തുമെന്നും മാലിക് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+