Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോ റൂട്ട് ഔട്ടല്ലേ? ഡിആര്‍എസ്സിന് തെറ്റിയോ; അമ്പയര്‍ ഔട്ട് നല്‍കാന്‍ കാരണം ഇതാണ്

ജസ്പ്രീത് ബുംറയുടെ തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നില്‍ ജോ റൂട്ട് പൂജ്യത്തിന് പുറത്തായതില്‍ വന്‍ പ്രതിഷേധം. ഇത് ഔട്ടല്ല എന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ ഉന്നയിക്കുന്നത്. റൂട്ട് എല്‍ബിഡബ്ല്യു ആയപ്പോള്‍ തന്നെ റിവ്യൂ നല്‍കിയിരുന്നു. എന്നാല്‍ ഔട്ടാണെന്ന് തന്നെയായിരുന്നു അമ്പയര്‍മാരും വിധിയെഴുതിയത്.

ഈ വിക്കറ്റാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഡേവിഡ് മലാന്‍ പുറത്തായതിന് പിന്നാലെയായിരുന്നു റൂട്ട് പുറത്തായത്. തേര്‍ഡ് അമ്പയര്‍ അഹസാന്‍ റാസയായിരുന്നു ഔട്ടില്‍ അന്തിമ തീരുമാനം എടുത്തത്. എന്നാല്‍ പന്ത് റൂട്ടിന്‍രെ ബാറ്റില്‍ തട്ടിയിരുന്നോ? ഇതാണ് ഇപ്പോള്‍ വിവാദമാകാനുള്ള പ്രധാന കാരണം.അള്‍ട്രാ എഡ്ജ് പരിശോധനയില്‍ ബോളിന് ചെറിയൊരു ദിശാ മാറ്റം ഉണ്ടെന്നാണ് ആരോപണം.

joe-root

എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിയാണെന്ന് വിധിക്കുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ ചെറിയൊരു സ്‌പൈക്ക് ഉണ്ടെന്നാണ് കാണുന്നത്. പന്ത് ബാറ്റില്‍ തട്ടിയെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പന്ത് പാഡിനോട് കൂടുതല്‍ അടുത്ത് നില്‍ക്കുകയായിരുന്നു ഈ സമയം. അതുകൊണ്ട് ഇതല്ല ഔട്ടല്ല എന്നാണ് ആരാധകരും ഉന്നയിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ഉറപ്പിക്കാം.

കാരണം കമന്റേറ്റര്‍മാര്‍ തന്നെ പറഞ്ഞ കാര്യം നോക്കാം. ജോ റൂട്ടിന്റെ ഷൂസ് ക്രീസില്‍ തട്ടുന്ന ശബ്ദമാണ് അള്‍ട്രാ എഡ്ജില്‍ കാണുന്ന സ്‌പൈക്ക് എന്നാണ്. പന്ത് പാഡില്‍ തട്ടുന്നതിന് മുമ്പുള്ള ശബ്ദം ഇങ്ങനെ വന്നതാണ്. മൈക്കിള്‍ ആതര്‍ട്ടന്‍ എന്ന വിദഗ്ധനായ കമന്റേറ്റര്‍ ഇക്കാര്യം കമന്ററിക്കിടെ ചൂണ്ടിക്കാണിക്കുന്നുണ്ട്. റൂട്ട് ഷോട്ട് കളിച്ചെങ്കിലും പന്ത് ബാറ്റില്‍ കൊണ്ടില്ല. അത് തീര്‍ത്തും മിസായി പാഡില്‍ ഇടിച്ചു എന്നാണ് ആതര്‍ട്ടന്റെ വിലയിരുത്തല്‍.

ഇങ്ങനെ സംഭവിക്കാനാണ് സാധ്യത. ഷോട്ട് കളിച്ചപ്പോള്‍ റൂട്ടിന്റെ ഷൂട്ട് ക്രീസില്‍ തട്ടിയതിലൂടെ ഉണ്ടായ ശബ്ദമാണ് ബാറ്റില്‍ തട്ടിയതായി തോന്നിയത്. അതുകൊണ്ട് ഈ വിവാദം അനാവശ്യമാണെന്ന് പറയാം. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് നല്‍കിയതില്‍ ജോ റൂട്ട് ഒട്ടും സംതൃപ്തനായിരുന്നില്ല. താരം രോഷത്തോടെയാണ് കളം വിട്ടത്. റൂട്ട് പോയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ചയും അതിവേഗത്തിലായിരുന്നു.

അതേസമയം ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇരുടീമുകളുടെയും മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ പൂജ്യത്തിന് പുറത്താവുന്നത്. നേരത്തെ ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും പൂജ്യത്തിന് പുറത്തായിരുന്നു. റൂട്ട് പുറത്തായ ശേഷം ഇംഗ്ലണ്ട് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം റൂട്ട് അമ്പയറോട് ബാറ്റുയര്‍ത്തി ഇതില്‍ തട്ടിയെന്ന് പറയുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഡിആര്‍എസ് സംവിധാനം വലിയ വിവാദങ്ങളുയര്‍ത്തിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം വാന്‍ഡര്‍ ഡസ്സന്‍ പുറത്തായതും, അതുപോലെ ഷംസിയുടെ ഔട്ട് നല്‍കാതിരുന്നതുമെല്ലാം വലിയ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+