Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് 2023: ഇതെന്ത് മുന്‍നിരയാണ്, ആരെറിഞ്ഞാലും വീഴും, പാകിസ്താന്‍ മുന്നോട്ട് പോകുമോ?

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്താന്‍ 81 റണ്‍സിന് വിജയിച്ചിരിക്കുകയാണ്. എന്നാല്‍ ഒട്ടും ആധികാരികമായിരുന്നു ഈ വിജയം എന്ന് പറയാനാവില്ല. പാകിസ്താന്‍ 287 റണ്‍സാണ് വിജയലക്ഷ്യമായി ഉയര്‍ത്തിയത്. ചെറുമീനുകളായ നെതര്‍ലന്‍ഡ്‌സിന് 205 റണ്‍സടിക്കാന്‍ സാധിച്ചു എന്നതാണ് മത്സരത്തിലെ പ്രധാന കാര്യം. ഒരു ഘട്ടത്തില്‍ മത്സരത്തില്‍ വിജയസാധ്യതയും നെതര്‍ലെന്‍ഡ്‌സിനൊപ്പമായിരുന്നു.

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞിരുന്നില്ലെങ്കില്‍ ഉറപ്പായും അവര്‍ വിജയിക്കുമായിരുന്നു. 9 ഓവറോളം ബാക്കിയുണ്ടായിരുന്നു അവരുടെ ഇന്നിംഗ്‌സില്‍. പാകിസ്താന്‍ ഇന്ത്യയിലെ സാഹചര്യങ്ങളോട് ഒട്ടും പൊരുത്തപ്പെട്ടിട്ടില്ല എന്ന് വ്യക്തമാണ്. ഇങ്ങനെ പോയാല്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം അവര്‍ കടക്കുമോ എന്ന സംശയം ബാക്കിയാണ്.

pakistan-batting

പാകിസ്താന്റെ മുന്‍നിരയുടെ പ്രകടനം കണ്ടാല്‍ ഇതൊരു ടീമാണോ എന്ന് തോന്നിപ്പോകും. തുടക്കത്തില്‍ തന്നെ എന്താണ് ചെയ്യേണ്ടതെന്ന് പോലും പാകിസ്താന്റെ ടോപ് ത്രീയ്ക്ക് അറിയില്ലായിരുന്നു. ഫഖര്‍ സമാന്‍ 15 പന്തില്‍ പന്ത്രണ്ട് റണ്‍സെടുത്താണ് പുറത്തായത്. ദീര്‍ഘകാലമായി താരം ഫോമൗട്ടിലാണ്. അതില്‍ നിന്നൊരു മാറ്റം ഈ മത്സരത്തിലും കണ്ടില്ല.

ഏഷ്യാ കപ്പിലും താരത്തിന്റെ പ്രകടനം മോശമായിരുന്നു. വാന്‍ ബീക്കിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. അടുത്തത് ഇമാം ഉള്‍ ഹഖായിരുന്നു. ഓപ്പണറായ ഇമാം 19 പന്തില്‍ 15 റണ്‍സാണ് എടുത്തത്. താരത്തിനും നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരുടെ ലൈനിനും ലെങ്ങ്തിനും മുമ്പില്‍ പിടിച്ച് നില്‍ക്കാനായില്ല.അടുത്തത് വിരാട് കോലിയുടെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് വിളിക്കുന്ന ബാബര്‍ അസമായിരുന്നു ഇറങ്ങിയത്. സന്നാഹ മത്സരത്തിലെ മികച്ച പ്രകടനങ്ങള്‍ ബാബറിനെ അപകടകാരിയാക്കിയിരുന്നു. എന്നാല്‍ റണ്‍സെടുക്കാന്‍ താരം വല്ലാതെ ബുദ്ധിമുട്ടി. 18 പന്തില്‍ അഞ്ച് റണ്‍സെടുത്താണ് താരം മടങ്ങിയത്.

മൂന്നിന് 38 എന്ന നിലയിലായിരുന്നു പാകിസ്താന്‍. മുഹമ്മദ് റിസ്വാന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മധ്യനിരയില്ലെങ്കില്‍ അതോടെ പാകിസ്താന്‍ തകര്‍ന്നടിയുമായിരുന്നു. റിസ്വാനും, സൗദ് ഷക്കീലും ചേര്‍ന്നാണ് ടീമിനെ തിരിച്ചുകൊണ്ടുവന്നത്. രണ്ട് പേരും 68 റണ്‍സ് വീതം അടിച്ചു. ഇവരാണ് ടീമിനെ തിരിച്ചുകൊണ്ടുവന്നത്. റിസ്വാന്‍ 75 പന്തിലാണ് 68 റണ്‍സടിച്ചത്.

അതിവേഗമായിരുന്നു ഷക്കീലിന്റെ സ്‌കോറിംഗ്. 52 പന്തില്‍ താരം 68 റണ്‍സടിച്ചു. ഇഫ്തിക്കര്‍ അഹമ്മദ് വീണ്ടും പരാജയപ്പെട്ടു. മുഹമ്മദ് നവാസ്(39) ഷദാബ് ഖാന്‍(32) എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ 280ന് മുകളിലേക്ക് എത്തിച്ചത്. നാല് വിക്കറ്റെടുത്ത ബാസ് ഡീ ലീഡാണ് പാകിസ്താനെ തകര്‍ത്തത്. ഇനി മറുപടി പന്തെറിഞ്ഞപ്പോഴും തുടക്കത്തില്‍ അത്ര നല്ലതായിരുന്നില്ല.

വിക്രംജിത്ത് സിംഗ്(52) ഡി ലീഡ്(67) എന്നിവര്‍ അനായാസമാണ് പാക് ബൗളിംഗില്‍ സ്‌കോര്‍ ചെയ്തത്. ഹാരിസ് റൗഫിന്റെയും ഹസന്‍ അലിയുടെയും ബൗളിംഗാണ് പാകിസ്താനെ രക്ഷിച്ചത്. ഈ പ്രകടനമാണ് ഇന്ത്യക്കെതിരെ പുറത്തെടുക്കുന്നതെങ്കില്‍ പാകിസ്താന്‍ ടീം പരാജയപ്പെടുമെന്ന് ഉറപ്പാണ്. മുന്‍നിരയാണ് മികവിലേക്ക് ഉയരേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+