പുതിയ അമ്പയര്‍ നിയമവും രക്ഷിക്കില്ല; കെറ്റില്‍ബ്രോ കോലിയുടെ നോട്ടത്തില്‍ പതറിയോ?
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ സെഞ്ച്വറിക്കായി വിരാട് കോലി നടത്തിയ ശ്രമങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. സ്വാര്‍ഥത നിറഞ്ഞ പ്രകടനമാണ് കോലി നടത്തിയതെന്ന് വിമര്‍ശനമുയര്‍ന്ന് കളഞ്ഞു. നോണ്‍ സ്‌ട്രെക്കിലുള്ള കെഎല്‍ രാഹുലിന് സ്‌ട്രൈക്ക് നല്‍കാതെ കോലി മൂന്നോവറോളമാണ് കളിച്ചത്. ഇത് ടീമിന്റെ റണ്‍റേറ്റിന്റെ തന്നെ ബാധിക്കുന്ന തരത്തിലായിരുന്നു കളിച്ചത്.
എന്നാല്‍ മത്സരത്തില്‍ അമ്പയര്‍ റിച്ചാര്‍ കെറ്റിള്‍ബറോയും വിവാദത്തിലായിരിക്കുകയാണ്. മത്സരത്തില്‍ നിര്‍ബന്ധമായും നല്‍കേണ്ടിയിരുന്ന വൈഡ് നല്‍കാതെ വിരാടിനെ സെഞ്ച്വറിയടിക്കാന്‍ സഹായിച്ചതും അദ്ദേഹമായിരുന്നു. എന്നാല്‍ ഇന്ത്യ-ബംഗ്ലാദേശ് താരങ്ങളുടെ പ്രസ്താവനയും ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന മറ്റൊരു വിവാദത്തില്‍ വന്നിരിക്കുകയാണ്.

കെറ്റില്‍ബ്രോയെ ന്യായീകരിക്കുന്നവര്‍ പറയുന്നത് പുതിയ വൈഡ് ബോള്‍ നിയമത്തെ കുറിച്ചാണ്. എന്നാല്‍ ഈ നിയമപ്രകാരവും ഇത് ഉറപ്പായും വൈഡ് തന്നെയാണ്. കഴിഞ്ഞ വര്‍ഷമാണ് പുതിയ വൈഡ് ബോള്‍ നിയമം വന്നത്. വിരാടിന്റെ ബാറ്റിംഗ് പൊസിഷന്‍ പ്രകാരം വൈഡായ ഈ പന്ത് ശരീരത്തില്‍ തട്ടാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. അതുകൊണ്് പന്ത് ഷോട്ട് കളിക്കാതെ മാറിയത് കൊണ്ട് ഇത് വൈഡായി എന്നാണ് അമ്പയറുടെ തീരുമാനത്തിന് കാരണമായിട്ടുണ്ടാവുക.
എന്നാല്‍ ഇത് വിരാടിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറ്റിയാലും വൈഡാവുമെന്ന് ഉറപ്പാണ്. കാരണം ലെഗ് സൈഡിലേക്കാണ് ഈ പന്ത് തിരിയുന്നത്. ഇവിടെ കോലി ചെറുതായെന്ന് നീങ്ങിയെങ്കിലും അത് വൈഡാവാതിരിക്കാനുള്ള കാരണമായി മാറുന്നില്ല. കാരണം കോലി ഷോട്ട് കളിച്ചില്ല എന്നത് തന്നെ ഇവിടെ വൈഡ് വിളിക്കാന്‍ മതിയായ കാരണമാണ്. പുതിയ നിയമപ്രകാരവും അതിന് മാറ്റമുണ്ടാവില്ല. കെറ്റില്‍ബറോയുടെ ആനുകൂല്യം കോലിക്ക് കിട്ടിയെന്ന് ഉറപ്പാണ്.
തുടര്‍ച്ചയായ മൂന്ന് ഓവറുകളിലാണ് കോലി നോണ്‍ സ്‌ട്രൈക്കിലുള്ള കെഎല്‍ രാഹുലിന് സ്‌ട്രൈക്ക് കൈമാറാതെ കളി വിജയിപ്പിച്ചത്. എന്നാല്‍ വൈഡ് നല്‍കിയില്ലെന്നത് മാത്രമല്ല, ആ പന്ത് എറിഞ്ഞതിന് ശേഷം കോലി അമ്പയറെ നോക്കുന്നത് വീഡിയോയില്‍ കാണാം. കോലിയുടെ നോട്ടത്തിന് ശേഷമാണ് റിച്ചാര്‍ഡ് കെറ്റില്‍ബറോ വൈഡ് നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
പന്തെറിഞ്ഞ നസും അഹമ്മദിന്റെ മുഖത്തേക്ക് കുറച്ച് ദേഷ്യത്തോടെ നോക്കുന്ന കോലിയെയും കാണാം. കോലിയുടെ രോഷത്തെ തുടര്‍ന്ന് കെറ്റില്‍ബറോ സമ്മര്‍ദത്തിലായോ എന്ന് സ്വാഭാവികമായും ആര്‍ക്കും സംശയിക്കാം. കോലിയുടെ സെഞ്ച്വറികളില്‍ ഏറ്റവും മോശമായി ഇത് തുടരുമെന്ന് ഉറപ്പാണ്. കാരണം മറ്റ് സെഞ്ച്വറികളൊന്നും റെക്കോര്‍ഡിനായോ, സെഞ്ച്വറികള്‍ക്കായോ അല്ല കളിച്ചത്. ടീമിന് വേണ്ടി പൂര്‍ണമായിട്ടുള്ളതായിരുന്നു ആ സെഞ്ച്വറികള്‍.
അതേസമയം കോലിക്ക് സെഞ്ച്വറി നിഷേധിക്കാന്‍ വേണ്ടി ബംഗ്ലാദേശ് മനപ്പൂര്‍വം വൈഡ് എറിഞ്ഞതാണോ എന്ന വിവാദവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. അത്തരമൊരു പ്ലാനേ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റന് നജ്മുള്‍ ഹുസൈന്‍ ഷാന്റോ. സാധാരണ പ്ലാനായിരുന്നു ആ സമയം ഞങ്ങള്‍ക്കുണ്ടായിരുന്നത്. വൈഡ് ബോള്‍ എറിയുക ഞങ്ങളുടെ പ്ലാനേ ആയിരുന്നില്ലെന്നും ഷാന്റോ പറഞ്ഞു.
ഇന്ത്യന്‍ ടീമിനും ഷാന്റോ മനപ്പൂര്‍വം വൈഡ് എറിഞ്ഞുവെന്ന് പരാതിയില്ല. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് പറയുന്നത് കോലിയുടെ സെഞ്ച്വറി തടയാനായി ബംഗ്ലാദേശ് മനപ്പൂര്‍വം വൈഡ് എറിഞ്ഞുവെന്നാണ്. ഒരു സ്പിന്നര്‍ എങ്ങനെയാണ് വൈഡ് എറിയുകയെന്നും കൈഫ് ചോദിച്ചു.












Click it and Unblock the Notifications