Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്ത് ഇന്നിംഗ്‌സാണ് ഭായ് ഇത്, തോല്‍വിക്ക് കാരണം രാഹുല്‍ മാത്രം, പരാജയത്തിലേക്ക് നയിച്ചത് ആ കാരണം

ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് ആരാണ് കാരണക്കാരന്‍. എല്ലാവരും ഒരേ സ്വരത്തില്‍ കുറ്റപ്പെടുത്തുന്നത് കെഎല്‍ രാഹുലിനെയാണ്. ഇത് ന്യായമായ കുറ്റപ്പെടുത്തലുമാണ്. ഇന്ത്യയെ ഇത്രയധികം സമ്മര്‍ദത്തിലേക്ക് തള്ളിവിട്ട് സ്‌കോറിംഗ് മെല്ലെയാക്കിയതിന് പ്രധാന കാരണക്കാരന്‍ രാഹുലാണ്. 9 റണ്‍സിന് മുകളില്‍ പോയിരുന്ന റണ്‍സ് പിന്നീട് ഏഴിലേക്ക് താഴ്ന്നിരുന്നു. പക്ഷേ രാഹുല്‍ വന്ന ശേഷം ഇത് നാലിലേക്കാണ് വീണത്.

മധ്യഓവറുകളില്‍ ഇന്ത്യയുടെ ഇന്നിംഗ്‌സ് ഇത്രയധികം പിന്നോട്ട് പോയതും, മൂന്നാമത്തെ പവര്‍പ്ലേയില്‍ സ്‌കോര്‍ ചെയ്യുന്നതില്‍ തീര്‍ത്തും പരാജയപ്പെടുകയും ചെയ്ത രാഹുല്‍ കാരണമാണ്. ഇന്നിംഗ്‌സില്‍ ആകെ ഒരു ബൗണ്ടറി മാത്രമാണ് രാഹുല്‍ അടിച്ചത്. അവസാന രണ്ട് കളിയില്‍ 150 റണ്‍സിനടുത്ത് സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന ഒരു താരമാണ് ഫൈനലില്‍ ഇന്ത്യയുടെ വില്ലനായി മാറിയത്.

kl-rahul

107 പന്ത് നേരിട്ട രാഹുല്‍ ആകെ അടിച്ചത് 66 റണ്‍സാണ്. 133 മിനുട്ട് താരം ക്രീസിലുണ്ടായിരുന്നു. 61.68 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. കോലിക്ക് പിന്തുണ നല്‍കിയിരുന്ന രാഹുല്‍, കോലി പുറത്തായിട്ടും കളിയുടെ ഗതി മാറ്റാന്‍ തയ്യാറായില്ല. ഓസ്‌ട്രേലിയയുടെ എല്ലാ ബൗളര്‍മാരെയും നേരിടുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടു.

ഇന്നിംഗ്‌സില്‍ 62 റണ്‍സും രാഹുല്‍ ഓടിയാണ് എടുത്തത്. ബൗണ്ടറിയും സിക്‌സറും മറന്ന് പോയത് പോലെയായിരുന്നു താരത്തിന്റെ പ്രകടനം. ഇത് മറ്റുള്ള താരങ്ങളെ കൂടി സമ്മര്‍ദത്തിലാക്കുന്നതായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവം മോശം ഇന്നിംഗ്‌സായിരിക്കും ഇതെന്ന് പറയേണ്ടി വരും.ഒരു ലോകകപ്പ് ഫൈനലില്‍ നൂറ് പന്തുകളില്‍ അധികം നേരിട്ട ബാറ്റ്‌സ്മാന്റെ ഏറ്റവും കുറഞ്ഞ റണ്‍സാണ് രാഹുല്‍ സ്‌കോര്‍ ചെയ്തത്.

അതില്‍ നിന്ന് എത്ര മോശമായിരുന്നു ഈ ഇന്നിംഗ്‌സ് എന്ന് മനസ്സിലാക്കാം. നൂറിലധികം പന്തുകള്‍ നേരിട്ട ഒരു താരത്തിന്റെ ഏറ്റവും കുറഞ്ഞ ലോകകപ്പ് ഫൈനലിലെ സ്‌ട്രൈക്ക് റേറ്റാണ് രാഹുല്‍ കുറിച്ചത്. ടെസ്റ്റ് കളിക്കുന്നത് പോലെയാണ് രാഹുല്‍ കളിച്ചത്. മുട്ടി കളിയുടെ ആശാന്‍ എന്ന് തന്നെ രാഹുലിനെ വിശേഷിപ്പിക്കേണ്ടി വരും. ഒരു ലോകകപ്പിന്റെ ഫൈനലില്‍ ഇത്തരമൊരു ഇന്നിംഗ്‌സ് കളിക്കുന്നത് കുറ്റകരമാണെന്ന് ആരാധകര്‍ പറയുന്നു. ഏത് സാഹചര്യത്തിലായാലും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

രാഹുലിനെ കുറിച്ച് നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്. സ്വന്തം റണ്‍സിലാണ് രാഹുലിന്റെ ശ്രദ്ധ. ടീമിന്റെ സ്‌കോര്‍ ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറില്ല. ഇത്തരം ബാറ്റിംഗ് ശൈലി ഒപ്പം കളിക്കുന്നവരില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാക്കും. അത് വിക്കറ്റുകള്‍ നഷ്ടപ്പെടുത്താന്‍ വരെ കാരണമാകും. രാഹുല്‍ പവര്‍പ്ലേയില്‍ സ്‌കോര്‍ ചെയ്തിരുന്നെങ്കില്‍ 280 മുതല്‍ 300 റണ്‍സിനുള്ള സാധ്യത വരെയുണ്ടായിരുന്നു.

അവസാന ഓവറുകളില്‍ റണ്ണടിക്കുക എന്ന തന്ത്രം പലപ്പോഴും വിജയിക്കാന്‍ സാധ്യതയില്ല.അത് ധോണി നടപ്പിലാക്കിയ വിജയിച്ച തന്ത്രമാണ്. എന്നാല്‍ എല്ലാവരും ധോണിയെ പോലെയല്ല എന്ന് തിരിച്ചറിയുകയാണ് ഏറ്റവും നല്ലത്. പകരം നേരത്തെ തന്നെ സ്‌കോര്‍ ചെയ്താല്‍ കിരീടം ഇന്ത്യക്ക് നേടാനുള്ള സാധ്യത വര്‍ധിക്കുമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+