Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫൈനലിൽ ആ താരം വേണ്ട, അയാൾക്ക് സ്ഥാനമില്ല; കാരണം വ്യക്തമാക്കി ഗൗതം ഗംഭീർ

ഏകദിന ലോകകപ്പ് ഫൈനലിന് അഹമ്മദാബാദ് വേദിയാവാൻ ഒരുങ്ങുകയാണ്. ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയതിന് പിന്നാലെ ചർച്ചകളും അഭിപ്രായങ്ങളും സജീവമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ഒരു പ്രമുഖ താരത്തിന് ഫൈനലിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഓപ്പണർ ഗൗതം ഗംഭീർ. മറ്റാരുമല്ല, ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌പിന്നർമാരിൽ ഒരാളായ ആർ അശ്വിനാണ് ആ താരം.

അശ്വിനെ ഫൈനലിൽ ഇറക്കാതിരിക്കാനുള്ള കാരണവും ഗംഭീർ വ്യക്തമാക്കുന്നുണ്ട്. നിലവിലെ അഞ്ച് ബൗളർമാരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതിനാലാണ് ഗംഭീർ അശ്വിനെ ഫൈനലിൽ ഉൾപ്പെടുത്തുന്നതിനോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇതിലും മികച്ച എന്ത് പ്രകടനമാണ് നിങ്ങൾ ഇന്ത്യൻ ബൗളർമാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അശ്വിൻ ചോദിച്ചു.

indianteam

ഇത്രയും കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നിട്ട് കൂടി മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാരെ ഗംഭീർ പ്രശംസിക്കുകയും ചെയ്‌തു. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെടുന്ന ഇന്ത്യൻ ബൗളിംഗ് നിര ഏകദിന ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്നായി ആകെ 95 വിക്കറ്റുകളാണ് വീഴ്ത്തിയത്.

'ഹർദിക്കിന്റെ പരിക്കിന് ശേഷം നമ്മൾക്ക് ആകെ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളർമാരെ ഉണ്ടായിരുന്നുള്ളു. അതിൽ ഒന്നോ രണ്ടോ പേരെ മറ്റ് ടീമുകൾ തിരഞ്ഞു പിടിച്ച് ആക്രമിക്കുമെന്ന് നാം കരുതി. എന്നാൽ നമ്മുടെ ബൗളർമാരുടെ മികവ് കാരണം അതുണ്ടായില്ല. നമ്മൾ ബാറ്റർമാരെ കുറിച്ച് ഒരുപാട് പറഞ്ഞുകഴിഞ്ഞു. എന്നാൽ ഇത് ബൗളർമാരുടെ കഴിവിനെ പ്രശംസിക്കേണ്ട സമയമാണ്, പ്രത്യേകിച്ച് സമ്മർദ്ദ ഘട്ടങ്ങളിലെ പ്രകടനത്തിന്' ഗംഭീർ പറയുന്നു.

അതേസമയം, ലോകകപ്പിലെ തങ്ങളുടെ നാലാമത്തെ ഫൈനലിനാണ് ഇന്ത്യ യോഗ്യത നേടിയിരിക്കുന്നത്. 2007ലെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ലോകകപ്പുകളിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ. 2011ൽ കിരീടം നേടിയതിന് ശേഷം, 2015,2019 ലോകകപ്പുകളിൽ ടീം സെമിയിലെത്തിയിരുന്നു. എന്നാൽ നോക്ക്ഔട്ട് മത്സരങ്ങളിലെ ശാപത്തിൽ നിന്ന് ഇത്തവണയാണ് ഇന്ത്യയ്ക്ക് മോക്ഷം കിട്ടിയത്.

ഓസീസിനാവട്ടെ ഇത് എട്ടാം ഫൈനലാണ്. ലോകകപ്പിലെ ഏറ്റവും വിജയകരമായ ടീമാണ് ഓസ്‌ട്രേലിയ. ഏഴ് തവണ ഫൈനലിൽ എത്തിയപ്പോൾ അഞ്ച് വട്ടം അവർ കിരീടമുയർത്തി. നിലവിൽ ഏറ്റവും കൂടുതൽ ലോക കിരീടങ്ങൾ ഓസീസിന്റെ പേരിലാണ്. ആ റെക്കോർഡ് ഒന്ന് കൂടി ഭദ്രമാക്കാനാവും പാറ്റ് കമ്മിൻസും സംഘവും ഇന്നിറങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+