Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരാടിന്റെ സെല്‍ഫിഷ് പ്ലേ; സെഞ്ച്വറിക്കായി മാത്രം പന്തുകള്‍ പാഴാക്കി, ഇന്ത്യയെ ബാധിച്ചത് ഇങ്ങനെ

ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച വിജയം നേടിയിരിക്കുകയാണ്. മത്സരത്തില്‍ വിരാട് കോലി സെഞ്ച്വറിയോടെ ഹീറോയായി മാറിയിരിക്കുകയാണ്. വിരാടിന്റെ ഏകദിനത്തിലെ 48ാം സെഞ്ച്വറിയാണ് മത്സരത്തില്‍ കുറിച്ചത്. ഒരു സെഞ്ച്വറി മാത്രമാണ് സച്ചിനുമായുള്ള കോലിയുടെ വ്യത്യാസം. രണ്ട് സെഞ്ച്വറി അടിച്ചാല്‍ കോലി സച്ചിനെ മറികടക്കുകയും ചെയ്യാം. എന്നാല്‍ എത്രത്തോളം മികച്ചതാണെങ്കിലും, സെഞ്ച്വറിക്കായി കോലി നടത്തിയ ശ്രമങ്ങള്‍ തീര്‍ത്തും സ്വാര്‍ത്ഥത നിറഞ്ഞതായിരുന്നു.

മുമ്പ് കമന്റേറ്ററായ സൈമണ്‍ ഡോള്‍ കോലി തൊണ്ണൂറുകളില്‍ എത്തിയാല്‍ സെഞ്ച്വറിക്കായി പന്തുകള്‍ പാഴാക്കുകയും, അത് ടീമിനെ തന്നെ ബാധിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാണിച്ചിരുന്നു. വിരാട് കോലിയുടെ ഇന്നത്തെ പ്രകടനവും സമാനമായിരുന്നു. 80 റണ്‍സിലേറെ യാതൊരു സ്വാര്‍ത്ഥതയും ഇല്ലാതെയാണ് കോലി നേടിയത്. എന്നാല്‍ അവസാന ഇരുപത് റണ്‍സിനായി കോലി നടത്തിയ സ്വാര്‍ത്ഥത നിറഞ്ഞ ശ്രമങ്ങള്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം കൂടിയാണ് നഷ്ടപ്പെടുത്തിയത്.

virat-kohli

കെഎല്‍ രാഹുലിനെ ഒരറ്റത്ത് കാഴ്ച്ചക്കാരനായി നിര്‍ത്തുകയായിരുന്നു കോലി. സിംഗിള്‍ എടുക്കാനുള്ള അവസരങ്ങളാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്. ഇന്ത്യക്ക് ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് കോലി 85 റണ്‍സിലായിരുന്നു. സെഞ്ച്വറിക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ വിരാട് പിന്നീട് നടത്തിയത് തീര്‍ത്തും റെക്കോര്‍ഡുകള്‍ക്ക് വേണ്ടിയുള്ള പ്രകടനം മാത്രമായിരുന്നു. പത്ത് പന്തുകള്‍ തികച്ച് വേണ്ടിയിരുന്നില്ല ആ ജയം സ്വന്തമാക്കാന്‍.

മുമ്പ് ഐപിഎല്ലില്‍ സെഞ്ച്വറികള്‍ നേടാനായി ഇന്നിംഗ്‌സിന്റെ വേഗം വിരാട് കുറച്ചിരുന്നു. അന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എംഎസ് ധോണി ഇതേ അവസരങ്ങളില്‍ ബാറ്റ് ചെയ്തത് കോലിക്ക് മാതൃകയാക്കാമായിരുന്നു. സെഞ്ച്വറിക്കായി കളിക്കാതെ,ടീമിന്റെ റണ്‍റേറ്റിന് പ്രാധാന്യം നല്‍കി കളിക്കാമായിരുന്നു. കെഎല്‍ രാഹുലിന് സിംഗിള്‍ നല്‍കാതെയാണ് കോലി കളിച്ചത്.

തുടര്‍ച്ചയായി സ്‌ട്രൈക്ക് നിലനിര്‍ത്തി കൊണ്ടാണ് കോലി ഈ പതിനഞ്ച് റണ്‍സ് എടുത്തത്. അത് സ്വാഭാവികമായ ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്നതായിരുന്നു. അതേസമയം കെഎല്‍ രാഹുല്‍ പറയുന്നത് കോലിക്ക് സിംഗിള്‍ നല്‍കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ താന്‍ വേണ്ടെന്ന് നിര്‍ദേശിച്ചുവെന്നുമാണ്.

താന്‍ വ്യക്തിപമായ നേട്ടത്തിനായി കളിക്കുകയാണെന്ന് ആളുകള്‍ക്ക് തോന്നുമെന്ന് കോലി തന്നോട് പറഞ്ഞിരുന്നു. എന്നാല്‍ കളി എളുപ്പത്തില്‍ ജയിക്കും. സെഞ്ച്വറി നേടുന്നതാണ് നല്ലത്. അതുകൊണ്ട് കോലിയോട് സിംഗിള്‍ എടുക്കേണ്ടെന്ന് നിര്‍ദേശിച്ചത് താനാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കോലി ആരാധകര്‍ രാഹുലിന്റെ ഈ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തു.

എന്നാല്‍ നേരത്തെ വിജയിച്ചിരുന്നെങ്കില്‍ പോയിന്റ് ടേബിളില്‍ ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. ന്യൂസിലന്‍ഡാണ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. നാല് കളിയില്‍ നിന്ന് എട്ട് പോയിന്റുണ്ട് കിവീസിന്. +1.923 ആണ് അവരുടെ റണ്‍റേറ്റ്. ഇന്ത്യക്ക് എട്ട് പോയിന്റുണ്ടെങ്കിലും +1.659 ആണ് റണ്‍റേറ്റ്. അതുകൊണ്ട് രണ്ടാം സ്ഥാനത്തേക്ക് വീണു. പത്ത് പന്തുകള്‍ നേരത്തെ വിജയിച്ചിരുന്നെങ്കില്‍ അതിന്റേതായ നേട്ടം പോയിന്റ് പട്ടികയില്‍ ഇന്ത്യക്കുണ്ടാവുമായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+