Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനം വരെ പ്രതീക്ഷ തന്നു, ഹര്‍ദിക് പുറത്തായത് ഇങ്ങനെ, പകരക്കാരന്‍ വരുന്നത് ചുമ്മാതല്ല

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന് വലിയ ഷോക്കായിരുന്നു ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ഹര്‍ദിക് തിരിച്ചുവരുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു അവര്‍. എന്നാല്‍ അവസാന നിമിഷം അപ്രതീക്ഷിത കാര്യങ്ങള്‍ സംഭവിച്ചതാണ് ഹര്‍ദിക് പുറത്താവാന്‍ കാരണം. ബംഗ്ലാദേശിനെതിരായ മത്സരത്തിലായിരുന്നു ഹര്‍ദിക്കിന് പരിക്കേറ്റത്. ഹര്‍ദിക്ക് ടീമിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പകളിലായിരുന്നു.

ഹര്‍ദിക് വരുന്നതോടെ ടീം ലൈനപ്പിലെ ബാലന്‍സിംഗ് പ്രശ്‌നം അവസാനിപ്പിക്കാമെന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ ധാരണം. ടൂര്‍ണമെന്റില്‍ വെറും നാല് മത്സരങ്ങള്‍ മാത്രമാണ് ഹര്‍ദിക് കളിച്ചത്. അതേസമയം ടീമിനൊപ്പം തന്നെയുണ്ടാവുമെന്നും, ഈ ടീം വളരെ സ്‌പെഷ്യലാണെന്നും താരം ട്വീറ്റ് ചെയ്തു. ഹര്‍ദിക് സെമി ഫൈനല്‍ ലക്ഷ്യമിട്ട് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. ഇന്ത്യന്‍ ടീമും അതിനായിട്ടായിരുന്നു കാത്തിരുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

hardik-pandya

സെമിയില്‍ ഏറ്റവും ശക്തമായ ടീമിനെ രംഗത്തിറക്കാനായിരുന്നു ഇന്ത്യയുടെ പ്ലാന്‍. ബെംഗളൂരുവിലെ എന്‍സിഎ അക്കാദമിയില്‍ പരിശീലനവും ആരംഭിച്ചിരുന്നു ഹര്‍ദിക്ക്. എന്നാല്‍ കണങ്കാലിലെ നീര്‍ക്കെട്ട് രൂക്ഷമായതോടെ പരിക്ക് ഭേദവാതെ നീളുകയായിരുന്നു. ഇതോടെ കളിക്കാനാവാത്ത അവസ്ഥയിലേക്ക് മാറുകയായിരുന്നു. അടുത്തൊന്നും ഹര്‍ദിക്കിന് പന്തെറിയാന്‍ പറ്റുകയുമില്ല. ഈ സാഹചര്യത്തില്‍ ലോകകപ്പ് കഴിഞ്ഞാലുംഉടന്‍ താരം മടങ്ങിവരാനുള്ള സാധ്യതയും കുറവാണ്.

കാലിന്റെ അസ്ഥികള്‍ക്ക് പൊട്ടലൊന്നും താരത്തിനില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്ന് താരം വിട്ടുനില്‍ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ചെറിയെരു പരിക്കുണ്ടായിരുന്നു. ഇത് പേശികള്‍ക്കായിരുന്നു. മുഴച്ചുനില്‍ക്കുകയും, നീര്‍ക്കെട്ട് രൂപപ്പെടുകയും ചെയ്തതോടെ താരത്തിന് ഫീല്‍ഡ് ചെയ്യുകയോ, അതുപോലെ പന്തെറിയുകയോ ചെയ്യാന്‍ ഇതുകാരണം സാധിക്കില്ല. കാരണം കാലിന് ഊന്നല്‍ നല്‍കിയാല്‍ ശക്തമായ വേദനയുണ്ടാവും.

ശരിയായ രീതിയില്‍ നടക്കാനോ ബാറ്റ് ചെയ്യാനോ സാധിക്കില്ല. ഇടതേ കണങ്കാലിനായിരുന്നു ഈ പ്രശ്‌നം. ഇതിനിടയിലും ഹര്‍ദിക് പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍ നീര്‍ക്കെട്ട് വന്നതോടെ വേദന കഠിനമാവുകയായിരുന്നു. ഇതോടെ ബൗളിംഗ് പരിശീലനം നിര്‍ത്തുകയായിരുന്നു. വേദന മാറാനായി ഇഞ്ചക്ഷന്‍ എടുത്ത ശേഷം കളിക്കാനും ടീം ആലോചിച്ചിരുന്നു. എന്നാല്‍ ഇത്തരം പരിക്കുകള്‍ അതുകൊണ്ടൊന്നും മറികടക്കാനാവാത്തതാണ്. നീര്‍ക്കെട്ട് മാറുക മാത്രമാണ് ഏക പരിഹാരം. കുറച്ച് സമയം കൂടി പരിശീലനമൊന്നും നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

തിലക് വര്‍മ, സഞ്ജു സാംസണ്‍, പ്രസീത് കൃഷ്ണ എന്നിവരെയാണ് ടീം മാനേജ്‌മെന്റ് പരിഗണിച്ചത്. എന്നാല്‍ ആദ്യ പരിഗണനയില്‍ തന്നെ സഞ്ജുവും തിലകും പുറത്തായി. ടീമില്‍ ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, ഇഷാന്‍ കിഷന്‍ പോലുള്ളവരുണ്ട്. അതാണ് ബാറ്റ്‌സ്മാനെ പരിഗണിക്കേണ്ടെന്ന് തീരുമാനിക്കാന്‍ കാരണം. പകരം പ്രസീതിനെ എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പവര്‍പ്ലേകളിലും, അല്ലാതെയും വിക്കറ്റെടുക്കാനുള്ള പ്രസീതിന്റെ മികവാണ് ഇവിടെ പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+