ദക്ഷിണാഫ്രിക്ക വീണു, കോളടിച്ചത് ഇന്ത്യക്ക്; അടുത്തൊന്നും എതിരാളികളില്ല, പേടി ഒറ്റ കാര്യത്തില്‍
ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ വീണ്ടുമൊരു കിടിലന്‍ അട്ടിമറി. ഇന്നലെ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിക്കുകയായിരുന്നു. അത് മാത്രമല്ല ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്‌സ് നേടുന്ന മൂന്നാമത്തെ മാത്രം വിജയമാണിത്. 2007 ലോകകപ്പിന് ശേഷം അവര്‍ നേടുന്ന ആദ്യ ജയവും ഇത് തന്നെ. പക്ഷേ ദക്ഷിണാഫ്രിക്കയുടെ ഈ തോല്‍വി ഇന്ത്യക്കാണ് ഗുണകരമായി മാറിയത്.
ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്നു. കാരണം രണ്ടിലേറെ പ്ലസ് റണ്‍റേറ്റുള്ള ടീമായിരുന്നു അവര്‍. പക്ഷേ ലോകോത്തര ടീം മുട്ടുമടക്കുകയായിരുന്നു. അവരുടെ റണ്‍റേറ്റും അതോടൊപ്പം താഴേക്ക് പോയിരിക്കുകയാണ്. നിലവില്‍ ഇന്ത്യയാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും മികച്ച റണ്‍റേറ്റുള്ള ടീം. മൂന്ന് കളിയില്‍ മൂന്നും വിജയിച്ച രണ്ട് ടീമുകള്‍ മാത്രമാണ് പോയിന്റ് പട്ടികയില്‍ ഉള്ളത്. ഇത് ഇന്ത്യയും ന്യൂസിലന്‍ഡം മാത്രമാണ്.

ഇന്ത്യക്ക് പ്ലസ് 1.821 ആണ് റണ്‍റേറ്റ്. ഒന്നാം സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്തുന്നത് ഈ റണ്‍റേറ്റാണ്. കിവീസിന് പ്ലസ് 1.604 ആണ് റണ്‍റേറ്റ്. മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയുടെ റണ്‍റേറ്റ് പിന്നിലേക്ക് പോയിരിക്കുകയാണ്. പ്ലസ് 1.076 ആണ് അവരുട റണ്‍റേറ്റ്. മികച്ച ബൗളിംഗും, ഫീല്‍ഡിംഗുമാണ് നെതര്‍ലന്‍ഡ്‌സ് പുറത്തെടുത്തത്. ടീമിനെ അധികം ഗൗരവമില്ലാതെ കണ്ടതും ദക്ഷിണാഫ്രിക്കയുടെ വീഴ്ച്ച വേഗത്തിലാക്കുകയായിരുന്നു.
പാകിസ്താനും, ഇംഗ്ലണ്ടും അടങ്ങുന്നതാണ് ആദ്യ അഞ്ച് പേര്‍ വരുന്ന പട്ടിക.ഇന്ത്യക്ക് ഇനിയുള്ള ഭയം ചെറുമീനുകളുടെ അട്ടിമറിയാണ്. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാനും, ഇപ്പോള്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സും വീഴ്ത്തിയതോടെ വമ്പന്‍ ടീമുകള്‍ക്കെല്ലാം കാലിടറുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ത്യക്ക് ബംഗ്ലാദേശാണ് എതിരാളികള്‍. 2007 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്താവാന്‍ കാരണം ബംഗ്ലാദേശിനോടേറ്റ തോല്‍വിയായിരുന്നു. അതിന്റെ നാണക്കേട് ഇപ്പോഴും ടീമിനുണ്ട്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ഏക തോല്‍വിയും ബംഗ്ലാദേശിനോടാണ്. അതുകൊണ്ട് ഇന്ത്യ മത്സരത്തെ ലാഘവത്തോടെ കാണാന്‍ സാധ്യതയില്ല. ഇത് വിജയിച്ചാല്‍ ഇന്ത്യക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുക. സെമി ഉറപ്പിക്കാന്‍ 4 മത്സരങ്ങള്‍ കൂടിയാണ് ഇന്ത്യ വിജയിക്കേണ്ടത്. അതേസമയം ഏകദിനത്തിലെ അസോസിയേറ്റ് ടീമിനോട് ദക്ഷിണാഫ്രിക്ക വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. ഇതിന് മുമ്പ് ടി20 ലോകകപ്പ് നെതര്‍ലന്‍ഡ്‌സിനോട് ദക്ഷിണാഫ്രിക്ക തോറ്റിരുന്നു.
നെതര്‍ലന്‍ഡ്‌സിന് 23 മത്സരങ്ങളില്‍ വെറും മൂന്നാമത്തെ ജയമാണിത്. നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരെ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ നെതര്‍ലന്‍ഡ്‌സിന് നഷ്ടമായ ശേഷം 105 റണ്‍സാണ് ടീം ചേര്‍ത്തത്. ഇതാണ് വിജയംഉറപ്പിച്ചത്. 9.1 ഓവറിലായിരുന്നു ഇത്രയും സ്‌കോര്‍ ചെയ്തത്. പത്താം നമ്പര്‍ ബാറ്റ്‌സ്മാനായ ആര്യന്‍ ദത്ത് മൂന്ന് സിക്‌സറുകളാണ് അടിച്ചത്. 32 എക്‌സ്ട്രാസും ദക്ഷിണാഫ്രിക്ക വഴങ്ങി.












Click it and Unblock the Notifications