കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലില്‍ അധികാരമാറ്റമുണ്ടാവുമോ? നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ സഖ്യം

Google Oneindia Malayalam News

ജറുസലേം; ബെഞ്ചമിന്‍ നെതന്യാഹിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കം സജീവമാക്കി ഇസ്രായേലിലെ പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ നേതാവായ യെയർ ലാപിഡും വലതുപക്ഷ പാർട്ടിയെ നയിക്കുന്ന നഫ്താലി ബെന്നറ്റും ചേര്‍ന്നാണ് പുതിയ സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് യെയര്‍ ലാപിഡിന് ബുധനാഴ്ച വരെ സമയുണ്ട്. മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല.

120 സീറ്റുകളുള്ള പാർലമെന്റിൽ 30 സീറ്റുകൾ നേടാന്‍ മാത്രമേ നെതന്യാഹുവിന്‍റെ കര്‍സേര്‍റ്റീവ് ലികുഡ് പാർട്ടിക്ക് നേടാന്‍ സാധിച്ചിട്ടുള്ളു. പുതിയ സാഹചര്യത്തില്‍ ലികുഡ് പാര്‍ട്ടിയുടെ കടുത്ത സഖ്യകക്ഷികളായ രണ്ട് തീവ്ര ഓർത്തഡോക്സ് പാർട്ടികളും സർക്കാരിനു പുറത്തായിരിക്കും.
രണ്ട് വര്‍ഷത്തിനിടെ നാല് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലില്‍ നടന്നത്. തുടര്‍ച്ചയായ 12 വർഷമടക്കം മൊത്തം 15 വർഷമായി ഇസ്രായേലിനെ ഭരിച്ച നേതാവ് കൂടിയാണ് നെതന്യാഹു.

benjamin-netanyahu

ലാപിഡിന്‍റെ യെഷ് ആതിഡ് പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലഭിച്ച 28 ദിവസം ജൂണ്‍ രണ്ടോടെയാണ് അവസാനിക്കുന്നത്. ഇതിനിടെയാണ് തീവ്ര വലത് കക്ഷിയോട് ഉള്‍പ്പടെ സഖ്യ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമവുമായി ലാപിഡ് മുന്നോട്ട് എത്തിയത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബെന്നറ്റിന്‍റെ നിലപാടാണ് പ്രധാനം. അധികാരം പങ്കിടാന്‍ അദ്ദേഹം തയ്യാറാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കൊവിഡ് വാക്‌സിനേഷന്റെ മൂന്നാം ഘട്ടത്തില്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചു, ചിത്രങ്ങള്‍ കാണാം

ഒരു പരമാധികാര പലസ്തീൻ രാഷ്ട്രമെന്ന ആശയം പരസ്യമായി നിരാകരിക്കുകയും വെസ്റ്റ് ബാങ്ക് പ്രദേശം പിടിച്ചെടുക്കാൻ വാദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ബെന്നറ്റ്. ഈ രണ്ട് വിഷയങ്ങളിലും വിയോജിക്കുന്ന നിരവധി പാർട്ടികൾ സഖ്യത്തിൽ ഉൾപ്പെടുമെങ്കിലും, ബെന്നറ്റിനെ ആദ്യം പ്രധാനമന്ത്രിയാക്കാൻ അനുവദിക്കുമെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി കൂടുതല്‍ വാഗ്ദ്ധാനങ്ങള്‍ നല്‍കി ബെന്നറ്റിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും സജീവമായി നടത്തിവരുന്നതായാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

വേറിട്ട ലുക്ക് പരീക്ഷിച്ച് റാഷി ഖന്ന; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

Recommended Video

cmsvideo
Israeli opposition parties reach agreement to oust Prime Minister Benjamin Netanyahu

English summary
Will there be a change of government in Israel? Opposition coalition to oust Netanyahu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X