Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ കോടികള്‍ അഫ്ഗാനില്‍; താലിബാന്‍ ഇരിക്കുന്നത് അതിന് മുകളില്‍... എങ്ങനെ തിരിച്ചുപിടിക്കും

കാബൂള്‍: അഷറഫ് ഗനി പ്രസിഡന്റായിരുന്ന വേളയില്‍ ഇന്ത്യയോട് ചേര്‍ന്നു നില്‍ക്കുകയായിരുന്നു അഫ്ഗാനിസ്താന്‍. താലിബാന്‍ ഭരണം പിടിക്കുകയും അമേരിക്ക പിന്‍വാങ്ങുകയും ചെയ്തതോടെ വലിയ വിടവാണ് അഫ്ഗാനിലുണ്ടായിരിക്കുന്നത്. ഈ വേളയില്‍ ചൈന അവസരം മുതലെടുത്ത് താലിബാനെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്.

ഹൗ ക്യൂട്ട്... രാഖി കെട്ടി സണ്ണിയുടെ മക്കൾ.. കൂടുംബ ചിത്രം ഏറ്റെടുത്ത് ആരാധകർ

താലിബാനെ വിശ്വസിക്കുന്നതിനേക്കാള്‍ അമേരിക്കക്ക് തിരിച്ചടി നല്‍കാനും അഫ്ഗാനിലെ പ്രകൃതി സമ്പത്തുമാണ് ചൈനയുടെ നോട്ടം. മാത്രമല്ല, അഫ്ഗാന്‍ വഴിയുയുള്ള സാമ്പത്തിക നേട്ടവും വ്യാപാരവും ചൈന ലക്ഷ്യമിടുന്നു. പക്ഷേ, ഇന്നത്തെ അഫ്ഗാന്‍ കെട്ടിപ്പടുത്തിരിക്കുന്നത് ഇന്ത്യയുടെ കോടിക്കണക്കിന് പണം വിനിയോഗിച്ചാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകരാജ്യങ്ങളില്‍ ജനാധിപത്യം പുലരുന്ന വേളയില്‍ ആ രാജ്യങ്ങളുടെ ഉന്നതിക്ക് വേണ്ടി ഇന്ത്യ സംഭാവന നല്‍കാറുണ്ട്. അതിന്റെ ഭാഗമായാണ് അഫ്ഗാനുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഇന്ത്യ സഹായിച്ചത്. ആഫ്രിക്കയിലെയും മറ്റും ഒട്ടേറെ രാജ്യങ്ങള്‍ക്കും ഇത്തരത്തില്‍ ഇന്ത്യയുടെ സഹായവും വായ്പയും ലഭിച്ചിട്ടുണ്ട്് എന്നത് വേറെ കാര്യം.

2

1996 മുതല്‍ 2001 വരെ അഫ്ഗാന്‍ ഭരിച്ച താലിബാന്‍ പുറത്തായത് അമേരിക്കയുടെ വരവോടെയാണ്. പിന്നീട് അവര്‍ അമേരിക്കയുടെയും നാറ്റോയുടെയും സൈനികര്‍ക്കെതിരായ യുദ്ധത്തിലേക്ക് തിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് നടന്നു. ഹാമിദ് കര്‍സായിയും അഷ്‌റഫ് ഗനിയും അധികാരത്തിലെത്തി. ഇവരുടെ സര്‍ക്കാരുകള്‍ക്ക് ഇന്ത്യ കൈയ്യഴിച്ച് സഹായം നല്‍കിയിരുന്നു.

3

അഫ്ഗാന്റെ പുനര്‍ നിര്‍മാണത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. 300 കോടി ഡോളറിന്റെ സഹായമാണ് ഇന്ത്യ ഇതുവരെ അഫ്ഗാനിസ്താന് വേണ്ടി ചെയ്തിട്ടുള്ളത് എന്നാണ് ഏകദേശ കണക്ക്. എന്നാല്‍ അഫ്ഗാനില്‍ ഇന്ത്യ നടപ്പാക്കിയ പദ്ധതികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. താലിബാന്‍ ഭരണം നരേന്ദ്ര മോദി സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.

4

കാബൂള്‍ നഗരത്തിലാണ് അഫ്ഗാന്റെ പാര്‍ലമെന്റ് മന്ദിരം. ഇത് നിര്‍മിച്ച് നല്‍കിയത് ഇന്ത്യയാണ്. 90 ദശലക്ഷം ഡോളറാണ് ചെലവായത്. 2005ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചത്. 2015ല്‍ നരേന്ദ്ര മോദിയാണ് നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചത്. അഫ്ഗാനുള്ള ഇന്ത്യയുടെ സമ്മമാനമായിരുന്നു പാര്‍ലമെന്റ് മന്ദിരം.

സിംപിള്‍ ലുക്കില്‍ മമ്മൂട്ടി; സ്റ്റൈലിഷ് ആയി മോഹന്‍ലാല്‍... താരരാജാക്കന്‍മാര്‍ ദുബായില്‍ വിവാഹ ചടങ്ങില്‍

5

100 ഏക്കറിലാണ് അഫ്ഗാന്റെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. 2008ല്‍ ഇന്ത്യന്‍ നിര്‍മാണ കമ്പനിക്ക് കരാര്‍ നല്‍കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലാണ് അഫ്ഗാന്‍ പാര്‍ലമെന്റിലെ ഒരു ബ്ലോക്ക്. എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന്‍കാര്‍ പാര്‍ലമെന്റില്‍ കയറിയ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

6

അഫ്ഗാനിലെ ഏറ്റവും വലിയ അണക്കെട്ടാണ് സല്‍മാ ഡാം. ഹെറാത്ത് പ്രവിശ്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വെള്ളം എത്തിക്കുന്ന ഈ ഡാം ഇന്ത്യ-അഫ്ഗാന്‍ സൗഹൃദത്തിന്റെ പ്രതീകം കൂടിയാണ്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന രണ്ടു ലക്ഷം ഏക്കറിലെ കൃഷിക്ക് വെള്ളമെത്തിക്കുന്നതും ഇവിടെ നിന്നാണ്. അഫ്ഗാനില്‍ ഇന്ത്യ ഏറ്റവും തുക ചെലവഴിച്ച പദ്ധതിയും സല്‍മാ ഡാം നിര്‍മാണമായിരുന്നു.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

7

അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തിയില്‍ ബോഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച സാരഞ്ച്-ദെലറാം ഹൈവേ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയുള്ളതാണ്. 218 കിലോമീറ്ററില്‍ നിര്‍മിച്ച ഹൈവേ, അഫ്ഗാനിലെ പ്രധാന നഗരങ്ങളിലേക്കുള്ള വഴികള്‍ എളുപ്പമാക്കി. കാണ്ഡഹാര്‍, ഗസ്‌നി, കാബൂള്‍, മസാറെ ശെരീഫ്, ഹെറാത്ത് എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ഈ ഹൈവേ.

8

600 കോടി രൂപ ചെലവഴിച്ചാണ് ഇന്ത്യ സാരഞ്ച്-ദെലറാം ഹൈവേ നിര്‍മിച്ചത്. ഇന്ത്യയുടെ അഫ്ഗാനിലെ വികസന പ്രവര്‍ത്തനങ്ങളുടെ മാതൃക കൂടിയായിരുന്നു ഇത്. വിദേശകാര്യ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയാണ് ഈ പാത അഫ്ഗാന്‍ ജനതയ്ക്ക് സമര്‍പ്പിച്ചത്. ഇറാനിലെ ചാബഹാര്‍ തുറമുഖത്ത് ഇന്ത്യയുടെ വലിയ നിക്ഷേപമുണ്ട്. പാകിസ്താന്‍ ചരക്കുവഴി തടഞ്ഞപ്പോള്‍ തുറമുഖത്തേക്കുള്ള ഇന്ത്യയുടെ ബദല്‍ പാതയായി മാറി സാരഞ്ച്-ദെലറാം ഹൈവേ.

9

കാബൂളിലെ ചരിത്ര പ്രസിദ്ധമായ സ്റ്റോര്‍ പാലസ് പുനരുദ്ധരിച്ചത് ഇന്ത്യയുടെ സഹായത്തോടെ 2016ലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലസ് ഉദ്ഘാടനം ചെയ്തത്. 1965 വരെ ഈ പാലസ് അഫ്ഗാന്‍ വിദേശകാര്യമന്ത്രിയുടെയും മറ്റു മന്ത്രാലയങ്ങളുടെയും ഓഫീസായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് കേടുപാടുകള്‍ സംഭവിച്ചു. 2009ലാണ് ഇത് പുനരുദ്ധരിക്കാന്‍ ഇന്ത്യയുമായി കരാറിലെത്തിയത്.

10

അഫ്ഗാനിലെ കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ ആശുപത്രി പുനരുദ്ധരിച്ചത് ഇന്ത്യയാണ്. ഇന്ദിര ഗാന്ധി ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ ചൈല്‍ഡ് ഹെല്‍ത്ത് എന്നാണ് ഈ ആശുപത്രിയുടെ പേര്. 1985ലാണ് ഇത് ആദ്യം ഇന്ത്യ നിര്‍മിച്ചു നല്‍കിയത്. യുദ്ധത്തില്‍ പിന്നീട് ഭാഗമായി തകര്‍ന്നു. കാബൂളിലെ ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞ വേളയില്‍ ഈ ആശുപത്രിയാണ് അഫ്ഗാന്‍കാര്‍ക്ക് ആശ്വാസം നല്‍കിയത്.

11

ബൃഹദ് പദ്ധതികള്‍ക്ക് പുറമെ ഇന്ത്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംവിധാനങ്ങള്‍ അഫ്ഗാനിലുണ്ട്. 400 ബസുകളും 200 മിനി ബസുകളും മുന്‍സിപ്പാലിറ്റികള്‍ക്കുള്ള 105 യൂട്ടിലിറ്റി വെഹിക്കിളുകളും ഇന്ത്യ അഫ്ഗാന് കൈമാറിയിരുന്നു. ഇതിന് പുറമെ 285 സൈനിക വാഹനങ്ങളും ഇന്ത്യ നല്‍കി. അഞ്ച് നഗരങ്ങളിലെ ആശുപത്രികള്‍ക്ക് ആവശ്യമായ ആംബുലന്‍സുകളും ഇന്ത്യ അഫ്ഗാന് നല്‍കിയിരുന്നു.

12

ബഗ്ലാന്‍ പ്രവിശ്യയിലെ പുലെ ഖുംറിയില്‍ വലിയ വൈദ്യുതി വിതരണ നിലയവും ഇന്ത്യ അഫ്ഗാന് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. കാബൂള്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കെല്ലാം വൈദ്യുതി എത്തുന്നത് ഇവിടെ നിന്നാണ്. കൂടാതെ മറ്റു നിരവധി പ്രവിശ്യകളിലെ ടെലിഫോണ്‍, വൈദ്യുതി നിലയങ്ങളും കാര്യാലയങ്ങളും നിര്‍മിച്ചതും ഇന്ത്യയുടെ സഹായത്തോടെയാണ്.

13

സൈനികമായും ഇന്ത്യ ഒട്ടേറെ സഹായങ്ങള്‍ അഫ്ഗാന് നല്‍കിയിരുന്നു. ഹെലികോപ്റ്ററുകളും മറ്റും നല്‍കി. എന്നാല്‍ ഇന്ത്യ കൈമാറിയ മിക്കതും ഇന്ന് താലിബാന്റെ നിയന്ത്രണത്തിലാണ്. കാബൂള്‍ പിടിച്ചടക്കിയ താലിബാന് ഇനി അഫ്ഗാനിലെ ഏതാനും പ്രദേശങ്ങള്‍ മാത്രമാണ് നിയന്ത്രണത്തിലാക്കാന്‍ ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഇവയുടെ ഭാവി സംബന്ധിച്ച ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാര്‍.

Recommended Video

cmsvideo
    Air India flight with 78 passengers lands in Delhi from Afghanistan

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+