കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്‌കോണിന്റെ മതിലിടിഞ്ഞ് രണ്ട് മരണം

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ ലോക പ്രശസ്ത ശ്രീകൃഷ്ണ ക്ഷേത്രമായ ഇസ്‌കോണിന്റെ ചുറ്റുമതില്‍ തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഏഴ് വയസ്സുളള ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍ പെടുന്നു.

2013 സെപ്റ്റംബര്‍ 9 നാണ് അപകടം നടന്നത്. ചുറ്റുമതിലിനോട് ചേര്‍ന്നുള്ള അഞ്ച് കുടിലുകളും തകര്‍ന്നിട്ടുണ്ട്. നിയമവിരുദ്ധമായാണ് മതില്‍ നിര്‍മിച്ചിരുന്നതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കമാല്‍ പന്ഥ് അറിയിച്ചു.

ISCON

മൃതദേഹങ്ങള്‍ മതിലിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെത്തിയത്. തലേന്ന് രാത്രി പെയ്ത ശക്തമായ മഴ മതിലിടിയാന്‍ കാരണമായതായി സംശയിക്കുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ്ജ്, എംഎല്‍എ കൃഷ്ണപ്പ, ബാംഗ്ലൂര്‍ മേയര്‍ ബിഎസ് സത്യനാരായണ എന്നിവര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ചുറ്റുമതില്‍ നിയമ വിരുദ്ധമായാണ് നിര്‍മിച്ചിരുന്നതെന്ന് ബാംഗ്ലൂര്‍ മേയര്‍ സത്യനാരായണ ആരോപിച്ചു. ഇസ്‌കോണിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു.

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഇസ്‌കോണിന്റെ വകയായി ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വക്താവ് ഭാരത ഋഷഭ ദാസ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താന്‍ തങ്ങളും ശ്രമിക്കുന്നുണ്ടെന്ന് ഋഷഭ ദാസ് പറഞ്ഞു. തൊട്ടുത്ത ചേരിയിലെ ചിലര്‍ ചുറ്റമതിലിനോട് ചേര്‍ന്ന് വീടുകള്‍ നിര്‍മ്മിക്കുനാതായി ഋഷഭ ദാസ് ആരോപിച്ചു.

1966 ല്‍ അമേരിക്കയില്‍ സ്ഥാപിച്ച ഹരേ കൃഷ്ണ മൂന്മെന്റിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് അമ്പലം. ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് എന്ന ഈ സംഘടന ഹരേകൃഷ്ണ മൂവ്‌മെന്റ് എന്നാണ് വ്യാപകമായി അറിയപ്പെടുന്നത്.

English summary
Two persons, including a seven-year old girl, were killed and six others injured when a compound wall of the ISKCON temple collapsed on the city outskirts .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X