Get Updates
Get notified of breaking news, exclusive insights, and must-see stories!

നവാസ് ഷെരീഫിന്റെ മരുമകള്‍ക്ക് ആര്‍എസ്എസ് വരന്‍?

ചാണ്ഡിഗഢ്:മതത്തിന്‍റെ പിരിഞ്ഞു പോയ ഒരു രാഷ്ട്രം. ആ രാഷ്ടത്തിന്റെ പ്രധാനമന്ത്രിയുടെ ബന്ധു ഒരു ആര്‍എസ്എസ് കുടുംബത്തിലെ ഒരാളെ വിവാഹം ചെയ്താല്‍ എങ്ങനെയിരിക്കും ? ഒരു പക്ഷേ മതേതരത്വത്തിന്റെ വെണ്‍പ്രാവുകള്‍ ഉയര്‍ന്ന് പറന്നേക്കും. അല്ലെങ്കില്‍ വിവാദത്തിന്റെ കുഴി ബോബുകള്‍ പൊട്ടിയേക്കാം. എന്തായാലും ഇത്തരം ഒരു വാര്‍ത്ത ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് ജനറല്‍ പി എന്‍ ഹൂനിന്റെ മകനും പാകിസ്താനി വ്യാപാരിയായ മിയാന്‍ മുഹമ്മദ് സിദ്ദിഖിയുടെ മകളും തമ്മില്‍ നടന്ന വിവാഹമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

Chandigarh Map

സൈന്യത്തില്‍ നിന്ന് വിരമിച്ച പിഎന്‍ ഹൂന്‍ എന്ന് പറയുന്ന കക്ഷി നാട്ടിലെ അറിയപ്പെടുന്ന ആര്‍എസ്എസ് അനുഭാവിയാണ്. ആശയപരമായി അദ്ദേഹം അര്‍എസ്എസിനെ ശക്തമായി പിന്തുണക്കുന്നുമുണ്ട്. എന്നാല് പ്രശ്‌നം അതല്ല. മിയാന്‍ മുഹമ്മദ് സിദ്ദിഖ് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ സഹോദരനാണെന്നാണ് പ്രചാരണം. അപ്പോള്‍ നവാസിന്റെ സഹോദരന്റെ മകള്‍ ഒരു ആര്‍എസ്എസ് കുടുംബത്തില്‍ നിന്ന് പെണ്ണ് കെട്ടിയിരിക്കുന്നു.

വികാരം വ്രണപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്ക് കിട്ടിയ വലിയ അടിയായിരുന്നു ഇത്.

കഥ പക്ഷേ അങ്ങോട്ടൊന്നും പോയില്ല. മുഹമ്മദ് സിദ്ദിഖ് നാസ് ഷെരീഫിന്റെ സഹോദരന്‍ ഷബാസ് ഷെരീഫ് ആണെന്നായി അടുത്ത വാദം. പക്ഷേ ഷെരീഫിന്റെ കുടുംബം ഇക്കാര്യങ്ങളൊക്കെ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഷെരീഫിന്റെ സഹോദരന്റെ മകള്‍ ഈ വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന കാര്യം കുടുംബം സ്ഥിരീകരിക്കുകയും ചെയ്തു.

എന്നാല്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നതില്‍ ആനന്ദം പൂണ്ട് നിന്നവര്‍ ഇക്കാര്യങ്ങളൊന്നും വിലക്കെടുക്കാന്‍തയ്യാറായിട്ടില്ല. സംഭവം വിവാദമാക്കാതിരിക്കാന്‍ രണ്ട് കുടുംബങ്ങളിലേയും ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് ചടങ്ങിന് വിളിച്ചതെന്നാണ് ഇവരുടെ ആരോപണം. താജ് ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങ്.എങ്കിലും രാജ്യത്ത പല പ്രമുഖ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ബിസിനസ് രാജാക്കന്‍മാരും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടത്രേ. പാകിസ്താനില്‍ നിന്നുള്ള ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മിയാന്‍ മുഹമ്മദ് സിദ്ദിഖിന് പഞ്ചാബില്‍ വ്യവസായ സ്ഥാപനം ഉണ്ട്. പാകിസ്താനിലെ അബാട്ടാബാദാണ് ഇവരുടെ സ്വദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+