കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഐസിയിൽ അപ്രന്റിസ് ഡവലപ്മെന്റ് ഓഫീസർ ആകാം; ശമ്പളം 35,650 രൂപ മുതൽ 90,205 രൂപ വരെ

നിങ്ങൾ തൊഴിൽ തേടിനടക്കുന്ന വ്യക്തിയാണോ എന്നാൽ‌ നിങ്ങൾ തയ്യാറായിക്കോളൂ... നിങ്ങളെ കാത്ത് ഇതാ എൽഐസിയിൽ അവസരം

Google Oneindia Malayalam News
LIC

സ്വന്തമായി ഒരു ജോലി സ്വപ്നം കാണാത്ത ആരാണ് ഉണ്ടാവുക...ഭദ്രമായ നല്ല ശമ്പളമുള്ള ഉറപ്പുള്ള ജീവിക്കാൻ വരുമാനം നൽകുന്ന ഒരു തൊഴിൽ പഠിച്ചിറങ്ങുന്ന ആരുടെ മനസ്സിലും ഉള്ള ഒരു ആ​ഗ്രഹമാണ് ഇത്. നിങ്ങൾ തൊഴിൽ തേടിനടക്കുന്ന വ്യക്തിയാണോ എന്നാൽ‌ നിങ്ങൾ തയ്യാറായിക്കോളൂ... നിങ്ങളെ കാത്ത് ഇതാ വൻ അവസരങ്ങൾ....

LIC33

ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ (എൽഐസി) അപ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ ഒഴിവ്, പ്രന്റിസ് ഡവലപ്മെന്റ് ഓഫിസർ തസ്തികയിൽ 9394 ഒഴിവാണ് നിലവിൽ ഉള്ളത്. സതേൺ സോണൽ ഓഫിസിനു കീഴിൽ 1516 ഒഴിവ്. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ഡിവിഷനുകളിലായി 461 ഒഴിവുണ്ട്. ഒരു ഡിവിഷനിലേക്ക് മാത്രം അപേക്ഷിക്കുക. ഓൺലൈൻ അപേക്ഷ ഫെബ്രുവരി 10 വരെ

യോഗ്യത: ബിരുദം, അല്ലെങ്കിൽ ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (മുംബൈ) ഫെലോഷിപ്.

∙ പ്രായം: 21-30 (പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം വീതം ഇളവ്. വിമുക്തഭടന്മാർക്കും എൽഐസി ജീവനക്കാർക്കും ഇളവുണ്ട്).

എൽഐസി എംപ്ലോയി കാറ്റഗറി, എൽഐസി ഏജന്റ്സ് കാറ്റഗറി, ഓപ്പൺ മാർക്കറ്റ് എന്നീ വിഭാഗങ്ങളിൽ ആയാണ് തിരഞ്ഞെടുപ്പ്. എംപ്ലോയി കാറ്റഗറിയിലേക്ക് അപേക്ഷിക്കാൻ ക്ലാസ് 3 കേഡറിൽ 3 വർഷം ജോലിപരിചയം വേണം. ഏജന്റ്സ് കാറ്റഗറി അപേക്ഷകർക്ക് നഗര മേഖലയിൽ
അഞ്ചും ഗ്രാമീണ മേഖലയിൽ നാലും വർഷത്തെ പരിചയം വേണം.

(മറ്റു നിബന്ധനകൾക്കു വിജ്ഞാപനം കാണുക). ലൈഫ് ഇൻഷുറൻസ് ഇൻഡസ്ട്രി അല്ലെങ്കിൽ ഫിനാ‍ൻഷ്യൽ ഉൽപന്നങ്ങളുടെ മാർക്കറ്റിങ്ങിൽ 2 വർഷം ജോലിപരിചയമുള്ള ഓപ്പൺ മാർക്കറ്റ് അപേക്ഷകർക്കു മുൻഗണന. യോഗ്യത, പ്രായം, ജോലിപരിചയം എന്നിവ 2023 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും.

∙ ശമ്പളം: അപ്രന്റിസ് കാലയളവിൽ മാസം 51,500 രൂപ സ്റ്റൈപൻഡ്. പ്രബേഷൻ സമയത്തെ ശമ്പള നിരക്ക് 35,650-90,205 രൂപ.

∙ ഫീസ്: 750 രൂപ (പട്ടികവിഭാഗത്തിനു 100 രൂപ). വിജ്ഞാപനം www.licindia.in വെബ്സൈറ്റിൽ.

English summary
9394 Vacancy for the post of Apprentice Development Officer in Life Insurance Corporation (LIC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X