Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ ഇരുട്ടടി തുടരുന്നു: ആശങ്കയായി മറ്റൊരു കണക്കും, ജോലി സാധ്യത കുറയുന്നു

വിദേശ വിദ്യാർത്ഥികള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കാനഡ. താമസ വാടക വർധനവ് അടക്കമുള്ള പ്രതീകൂല ഘടകങ്ങള്‍ക്ക് ഇടയിലാണ് സർക്കാരിന്റെ നേരിട്ടുള്ള ഇടപെടലുകളും വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയായി മാറുന്നത്. ജനുവരി മുതല്‍ ഫീസ് കുത്തനെ കൂട്ടാനാണ് കാനഡയുടെ തീരുമാനം.

കാനഡയില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ ജീവിതച്ചെലവിനായി 20,635 കനേഡിയന്‍ ഡോളര്‍ (12,66,476 രൂപ) അക്കൗണ്ടില്‍ കാണിക്കേണ്ടി വരുമെന്നാണ് പുതിയ നയം. കഴിഞ്ഞ ഇരുപത് വർഷത്തോളാമായി ഇത് 10,000 ഡോളറായിരുന്നു (ഏകദേശം 6.13 ലക്ഷം രൂപ). ജീവിതച്ചെലവിലെ വ്യതിയാനത്തിനനുസരിച്ച് പ്രതിവര്‍ഷം ഈ തുകയുടെ പരിധി നിശ്ചയിക്കുമെന്നാണ് കുടിയേറ്റ വകുപ്പ് മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കുന്നത്.

ട്യൂഷന്‍ഫീസിനും യാത്രാച്ചെലവിനും പുറമേയുള്ള ഈ വർധനവ് വിദ്യാർത്ഥികളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. ഇതോടെ കാനഡയിലേക്കുള്ള വിദ്യാർത്ഥി വിസ അപേക്ഷകരുടെ എണ്ണത്തിലും വലിയ കുറുവുകള്‍ രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെയാണ് കാനഡയിലുള്ളവരുടെ ആശങ്കകള്‍ ശക്തമാക്കുന്ന മറ്റൊരു റിപ്പോർട്ട് കൂടെ പുറത്ത് വന്നിരിക്കുന്നത്.

canada-post-

കാനഡയിലെ തൊഴിൽ ഒഴിവുകൾ തുടർച്ചയായ അഞ്ചാം പാദത്തിലും കുറഞ്ഞിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തൊഴില്‍ സാധ്യതകള്‍ കുറഞ്ഞതോടെ തൊഴിലില്ലാത്തവരുടെ എണ്ണത്തിലും വർധവന് ഉണ്ടായിട്ടുണ്ട്. 2023ലെ മൂന്നാം പാദത്തിൽ തൊഴിൽ ഒഴിവുകൾ 69,900 (-9%) കുറഞ്ഞ് 706,000 ആയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയിൽ നിന്നുള്ള ജോബ് വേക്കൻസി ആൻഡ് വേജ് സർവേ (ജെവിഡബ്ല്യുഎസ്) വെളിപ്പെടുത്തി.

സെയിൽസ് ആൻഡ് സർവീസ് ജോലികൾ 34,600 (-14.3%) കുറഞ്ഞ് 206,500 ആയി. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, തുടർച്ചയായ അഞ്ചാം പാദത്തിലെ ഏതൊരു വിശാലമായ തൊഴിൽ ഗ്രൂപ്പിന്റെയും ഏറ്റവും വലിയ ത്രൈമാസ ഇടിവാണിത്. രാജ്യത്തെ തൊഴിൽ ഒഴിവുകളുടെ നിരക്ക്, അല്ലെങ്കിൽ മൊത്തം തൊഴിൽ ആവശ്യത്തിന്റെ അനുപാതം എന്ന നിലയിൽ ഒഴിവുള്ള തസ്തികകളുടെ എണ്ണം മൂന്നാം പാദത്തിൽ 3.9% ആയി കുറഞ്ഞു.

"ഇത് തുടർച്ചയായ അഞ്ചാമത്തെ ത്രൈമാസ ഇടിവാണ്, 2021 ന്റെ ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക് (3.8%)," സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഒരു മാധ്യമക്കുറിപ്പിൽ പറഞ്ഞു. ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് സർവേ പ്രകാരം കാനഡയിലെ തൊഴിലില്ലാത്തവരുടെ എണ്ണം 79,500 ആയി ഉയർന്നുവെന്നും കണക്കുകള്‍ പറയുന്നു.

"മൂന്നാം പാദത്തിൽ എല്ലാ ജോലി ഒഴിവുകളിലും 1.7 ശതമാനം തൊഴിലില്ലാത്ത വ്യക്തികൾ ഉണ്ടായിരുന്നു. മുൻ പാദത്തിൽ ഇത് 1.4 ആയിരുന്നു. 2022 മൂന്നാം പാദത്തിൽ ഇത് 1.1 മാത്രമായിരുന്നു," സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറഞ്ഞു. എന്നിരുന്നാലും, തൊഴിലില്ലായ്മ-ജോലി ഒഴിവുകളുടെ അനുപാതം പാൻഡെമിക്കിന് മുമ്പുള്ള നിലവാരത്തേക്കാൾ താഴെയാണ്.

അതേസമയം, തൊഴിലാളികളുടെ വേതനം വർധിദ്ധിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. ഈ വർഷം, ശരാശരി വാഗ്ദാനം ചെയ്യുന്ന മണിക്കൂർ വേതനം 5.8% വർദ്ധിച്ചുവെന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+