
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ പദ്ധതിയിൽ അവസരം: തൊഴിൽ വാർത്തകൾ
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്. പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
ഇതിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 30ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എണ്ണം 28. യോഗ്യത, വയസ്: പത്താംക്ലാസ്, 18നും 45നും മധ്യേ പ്രായം. താല്‍പര്യമുള്ളവര്‍ അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. ഫോണ്‍: 0468-2228220.
സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്ക് നൈപുണ്യ വിദ്യാഭ്യാസ പരിശീലനത്തിന്റെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ നടത്തുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, അക്കൗണ്ടിങ് കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. ഇന്ത്യയിലെ ഐ.ടി വിദ്യാഭ്യാസ സ്ഥാപനമായ ജി-ടെക്കിലൂടെയാണ് കോഴ്‌സുകള്‍ നടത്തുന്നത്. പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നബാര്‍ഡും ജി-ടെക്കും സംയുക്തമായി നല്‍കുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 17 കേന്ദ്രങ്ങളില്‍ നടത്തുന്ന കോഴ്‌സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. 85 ശതമാനം സീറ്റും 18 നും 35 നും മധ്യേ പ്രായമുള്ളവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകള്‍ നവംബര്‍ 30 നകം ജില്ലയിലെ പഠനകേന്ദ്രങ്ങളില്‍ നേരിട്ട് നല്‍കണമെന്ന് നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ്) അറിയിച്ചു. ഫോണ്‍: പാലക്കാട് ടൗണ്‍-9349454588, ഒലവക്കോട്-8893854588, ചെര്‍പ്പുളശ്ശേരി-9495916104, ഒറ്റപ്പാലം-8593092017, ചിറ്റൂര്‍-9567370229, പട്ടാമ്പി-9349205123, വടക്കഞ്ചേരി-9745938111, ആലത്തൂര്‍-9567950899, ഷൊര്‍ണൂര്‍-8089637659, കഞ്ചിക്കോട്-9633887115, കൂറ്റനാട്-8136915123, മണ്ണാര്‍ക്കാട്-8921312613, കൊല്ലങ്കോട്-9495266989, കോങ്ങാട്-9446385155, ശ്രീകൃഷ്ണപുരം-9447179113, കൊപ്പം- 9846172118, മീനാക്ഷിപുരം-9048188391.
ഗവ പോളിടെക്‌നിക് കോളെജില്‍ സ്‌പോട്ട് അഡ്മിഷന്‍ 28 ന്
പാലക്കാട് ഗവ പോളിടെക്‌നിക് കോളെജില്‍ ഒഴിവുള്ള റെഗുലര്‍ സീറ്റുകളില്‍ നവംബര്‍ 28 ന് രാവിലെ ഒന്‍പത് മുതല്‍ 10 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അഡ്മിഷന്‍ ഷെഡ്യൂളുകളും ഒഴിവുകളും www.polyadmission.org ല്‍ ലഭിക്കും. സ്ഥാപന-ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 8000 രൂപയും സഹിതം (4500 രൂപ എ.ടി.എം കാര്‍ഡ് മുഖേന മാത്രമെ സ്വീകരിക്കൂ) എത്തണം. ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 3200 രൂപ ഫീസ് നല്‍കണം (1000 രൂപ എ.ടി.എം വഴിയും 2200 രൂപ കൈയിലും കരുതണം).
കോളെജില്‍ സായാഹ്ന ഡിപ്ലോമക്ക് ഒഴിവുള്ള മെക്കാനിക്കല്‍ സിവില്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ 28 ന് രാവിലെ 10 മുതല്‍ 11 വരെ നടക്കും. ട്രയല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്കും പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും 20,000 രൂപയും (17,000 രൂപ എ.ടി.എം കാര്‍ഡ് മുഖേന മാത്രമെ സ്വീകരിക്കൂ. 3000 രൂപ കൈയിലും കരുതണം). സ്‌പോട്ട് അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥിയോടൊപ്പം രക്ഷിതാവും ഉണ്ടാവണം. ട്രയല്‍ ലിസ്റ്റില്‍ ഒഴിവ് വരുന്നതിനനുസരിച്ച് കോഴ്‌സിലേക്ക് ചേരാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേദിവസം ഉച്ചക്ക് 12 ന് സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.