Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ പോകുന്നവർ സൂക്ഷിക്കണം: ഈ മേഖലയില്‍ വന്‍ ചൂഷണം, ലഭിക്കുന്നത് പകുതി കൂലി മാത്രമെന്ന് റിപ്പോർട്ട്

ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളിലെ ഒഴിവുകള്‍ നികത്താൻ യുകെയിലേക്ക് എത്തിയ ഇന്ത്യൻ പൗരന്മാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾ വലിയ തോതിൽ ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോർട്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്ന ചിലർക്ക് മണിക്കൂറിന് അഞ്ച് പൗണ്ട് മാത്രമാണ് (527 ഇന്ത്യന്‍ രൂപ) ശമ്പളം നൽകുന്നതെന്നാണ് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയന്‍ റിപ്പോർട്ട് ചെയ്യുന്നത്.

2023 ജൂൺ വരെയുള്ള കാലയളവിൽ ഏകദേശം 78,000 പേർക്ക് യുകെയിൽ വരാനും സാമൂഹിക പരിചരണ മേഖലയില്‍ ജോലി ചെയ്യാനും വിസ ലഭിച്ചു. ഈ റിക്രൂട്ട്‌മെന്റുകളിൽ ഭൂരിഭാഗവും നൈജീരിയ, ഇന്ത്യ, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. കൂടാതെ ആയിരക്കണക്കിന് പൗണ്ട് അപ്രതീക്ഷിത ഫീസായി ഈടാക്കുന്നതായും ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നു.

 uk

റിപ്പോർട്ടുകള്‍ അനുസരിച്ച്, യൂറോപ്യൻ യൂണിയൻ ഇതര രാജ്യത്ത് നിന്നുള്ള കുടിയേറ്റത്തില്‍ ഏറ്റവും വലിയ സംഭാവന നൽകിയത് ജോലിക്കായി വരുന്ന കുടിയേറ്റക്കാരാണ് . പ്രത്യേകിച്ച് ആരോഗ്യ, സാമൂഹിക പരിപാലന മേഖലകളിലെ കുറവ് നികത്താൻ. 2022 ജൂണ്‍ വരേയുള്ള കണക്ക് പ്രകാരം ഇത് 23 ശതമാനം ആയിരുന്നെങ്കില്‍ പിന്നീട് 33 ശതമാനമായി ഉയർന്നു.

ഈ കാലയളവിൽ 35,091 ഇന്ത്യൻ ആരോഗ്യ, പരിചരണ തൊഴിലാളികൾ 47432 ബന്ധുക്കളെ സ്പോണ്‍സർഷിപ്പ് വിസയില്‍ രാജ്യത്തേക്ക് കൊണ്ടു വരികയും ചെയ്തു.ഹോം ഓഫീസ് കെയർ വർക്കേഴ്‌സിനെ ഷോട്ടേർജ് വർക്ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത് മുതല്‍ ഈ മേഖലയിലേക്ക് വലിയ തോതിലുള്ള കുടിയേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ഇവരിൽ 14 ശതമാനം പേർ ഇപ്പോൾ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിൽ നിന്നുള്ളവരാണ് (യുകെ ഒഴികെ).

ഈ മേഖലയില്‍ വലിയ തോതില്‍ ചൂഷണം നടക്കുന്നതായും റിപ്പോർട്ട് അടിവരയിടുന്നു. ഒരു കുടിയേറ്റ കെയർ വർക്കർ എന്‍ എച്ച് എസി-ൽ ജോലിക്കായി ശ്രമിച്ചപ്പോൾ "പരിശീലനച്ചെലവുകൾ"ക്കായി ഒരു തൊഴിലുടമ ആവശ്യപ്പെട്ടത് 4000 പൗണ്ടാണ്. മറ്റൊരാൾക്ക് "കൾച്ചറൽ ഇൻഡക്ഷന്" 395 പൗണ്ട് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേഷൻ ഫീസും നൽകേണ്ടി വന്നുവെന്നും ട്രേഡ് യൂണിയനുകളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ആഴ്ചയിൽ ആറു ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ ഡൊമിസിലിയറി കെയറിൽ ജോലി ചെയ്തിരുന്നതായും എന്നാൽ നിയമാനുസൃതമായ മിനിമം തുകയുടെ പകുതിയിൽ താഴെയാണ് ശമ്പളം ലഭിച്ചിരുന്നതെന്നുമാണ് ബോട്സ്വാനയിൽ നിന്നുള്ള ഒരു തൊഴിലാളി വ്യക്തമാക്കുന്നത്. കൗൺസിൽ കെയർ കരാർ നഷ്ടപ്പെട്ടതിനെത്തുടർന്ന് കമ്പനി ഇവരെ പിരിച്ചുവിട്ടു. ഇപ്പോൾ നാടുകടത്തപ്പെടുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു.

നിയമങ്ങൾ അനുസരിച്ച്, ഒരു തൊഴിലാളിയെ പിരിച്ചുവിടുകയോ അല്ലെങ്കിൽ അവരുടെ തൊഴില്‍ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്താൽ, അവർ 60 ദിവസത്തിനുള്ളിൽ ഒരു പുതിയ സ്പോൺസർ തൊഴിലുടമയെ കണ്ടെത്തണം. അല്ലാത്തപക്ഷം നാടുകടത്തൽ നേരിടേണ്ടിവരും. ഇതിനായി തൊഴിലാളികളുടെ മേൽ തൊഴിലുടമകൾക്ക് അധിക അധികാരം നൽകുന്നു.

ബോട്സ്വാനയിൽ നിന്നുള്ള കെയർ വർക്കറായ ആനിക്ക്, അപ്പോയിന്റ്മെന്റുകൾക്കായി കാത്തിരിക്കുന്നതും ക്ലയന്റുകൾക്കായി വാഹനമോടിക്കുന്നതും ഉൾപ്പെടെ 15 മണിക്കൂർ ജോലി ചെയ്യേണ്ടി വന്നിരുന്നുവെങ്കിലും ഏകദേശം ആറ് മണിക്കൂറിനുള്ള ശമ്പളം മാത്രമാണ് ലഭിച്ചിരുന്നത്. ഇതോടൊപ്പം തന്നെ തൊഴിലുടമ അവളുടെ വേതനത്തിന്റെ ഭൂരിഭാഗവും പിടിച്ച് വെക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷമാണ് ഈ തുക തിരികെ നല്‍കിയത്

മൈഗ്രന്റ് കെയർ സ്റ്റാഫിനെതിരായി നടക്കുന്ന ഈ ചൂഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെടുന്നു. ഈ ദുരുപയോഗം അനുവദിക്കുന്നതിൽ മന്ത്രിമാർ കൂട്ടുനിൽക്കുന്നത് അവസാനിപ്പിക്കണം. സർക്കാർ ഇമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ട്, അവയെ കൂടുതൽ ക്രൂരമാക്കരുതെന്നും ട്രേഡ് യൂണിയന്‍ വക്താവ് പറയുന്നു.

തൊഴിൽ വിപണിയിലെ ദുരുപയോഗം ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് സർക്കാർ വക്താവും വ്യക്തമാക്കുന്നു. സ്പോൺസർമാർ നടക്കുന്ന ചൂഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഞങ്ങൾ ശക്തമായ നടപടിയെടുക്കും. ഇതിൽ അവരുടെ ലൈസൻസ് റദ്ദാക്കലും ഉൾപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+