കലോറിയും കാർബും ഒക്കെ കുറച്ചിട്ട് മാത്രം കാര്യമില്ല; ഈ ഹൈ-പ്രോട്ടീൻ, ഹൈ-ഫൈബർ ഡയറ്റ് ഒന്ന് പരീക്ഷിക്കൂ!
നമ്മുടെ ഭക്ഷണ രീതികൾ എല്ലാം തന്നെ കാലത്തിന് അനുസരിച്ച് പരിഹരിക്കേണ്ടത് ആവശ്യമാണ്, പലപ്പോഴും ആളുകൾ ഇന്നും പഴയ രീതികൾ തന്നെ പിന്തുടരുന്നത് വലിയ ഗുണം നൽകില്ല. ചിലരുടെയൊക്കെ എങ്കിലും ധാരണ എന്തെന്നാൽ കേവലം കാർബോ ഹൈഡ്രേറ്റും ഫാറ്റും ഒക്കെ കുറച്ചാൽ ശരീരത്തിന്റെ ആരോഗ്യനില ഒറ്റയടിക്ക് മെച്ചപ്പെടുമെന്നാണ്. എന്നാൽ അതിന് ആദ്യം വേണ്ടത് കൃത്യമായ ഡയറ്റ് പ്ലാനാണ്.
അടുത്തകാലത്തായി ഭക്ഷണത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയിൽ ചെറിയ രീതിയിലെങ്കിലും മാറ്റം പ്രകടമാണ്. കലോറിയുടെ അളവ് കുറയ്ക്കുന്നതിനോ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നതിനോ പകരം, കൂടുതൽ സന്തുലിതമായ ഭക്ഷണ രീതികളോട് ആളുകൾക്ക് താൽപര്യം വർധിച്ചുവരുന്നു എന്നതാണ് ഇതിലെ പ്രധാന കാര്യം. അതാണ് ശരിക്കും നമ്മുടെ ആരോഗ്യത്തിന് ഉത്തമമായത്.

ഉയർന്ന പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം എന്നാൽ അൽപ്പം ശാരീരികമായ മാറ്റങ്ങൾക്ക് ഉതകുന്നതാണ്. ശരീരത്തിന് മതിയായ ഊർജം നൽകുന്ന ഉയർന്ന നിലവാരമുള്ള പ്രോട്ടീനുകളും നല്ല കൊഴുപ്പുകളും ഒക്കെയാണ് ഈ വിഭാഗത്തിൽ വരുന്നത്. അത്തരത്തിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില ഹൈ-പ്രോട്ടീൻ, ഹൈ-ഫൈബർ ഭക്ഷണങ്ങൾ ഇവയൊക്കെയാണ്.
മുട്ട: പ്രഭാതഭക്ഷണത്തിലെ ഏറ്റവും മികച്ച വിഭവം എന്ന് നമുക്ക് ഇതിനെ വിളിക്കാം. മുട്ട പൂർണ്ണമായ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നൽകുന്നു. അവ നിങ്ങൾക്ക് പുഴുങ്ങിയോ അതല്ലെങ്കിൽ കൂടുതൽ പച്ചക്കറികൾ ചേർത്ത ഓംലെറ്റ് തയ്യാറാക്കാവുന്നതാണ്. രണ്ട് രീതിയിൽ ആയാലും ഈ ഭക്ഷണം നിങ്ങൾക്ക് ഗുണമാണ്. എണ്ണം കൂടുതൽ കഴിക്കാൻ ആഗ്രഹിക്കുന്നവർ മഞ്ഞക്കുരു ഒഴിവാക്കിയാൽ മതി.
പനീർ (കോട്ടേജ് ചീസ്): നമ്മുടെ വീടുകളിൽ പ്രിയപ്പെട്ട പനീർ പ്രോട്ടീൻ സമ്പുഷ്‌ടവും വൈവിധ്യമാർന്നതുമാണ്. ഇത് സലാഡുകൾ, കറികളിൽ ചേർക്കുക, അല്ലെങ്കിൽ പെട്ടെന്നുള്ള ലഘുഭക്ഷണത്തിനായി സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഗ്രിൽ ചെയ്യുക. ഇത്തരത്തിൽ ഏത് രീതിയിലും തനിമ ചോരാതെ ഈ ഭക്ഷണം നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
ഗ്രീക്ക് യോഗർട്ട്: സാധാരണ തൈരിനേക്കാൾ കട്ടിയുള്ളതും ക്രീമിയുള്ളതുമായ ഗ്രീക്ക് യോഗർട്ടിൽ കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു, കൂടാതെ പഴങ്ങളുമായോ നട്‌സുകളുമായോ നന്നായി ഇണങ്ങുന്ന ഒന്ന് കൂടിയാണിത്. അതിനാൽ പ്രഭാത ഭക്ഷണത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലോ മറ്റോ ഇത് ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.
നട്‌സ്; ബദാം, വാൽനട്ട്, ചിയ, ഫ്ലാക്‌സ് സീഡുകൾ എന്നിവ ആരോഗ്യകരമായ കൊഴുപ്പും നാരുകളും കൊണ്ട് സമ്പന്മാണ്. അവ ലഘുഭക്ഷണമായി കഴിക്കുക അല്ലെങ്കിൽ നിങ്ങളുടെ രാവിലെയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇവയ്ക്ക് എക്കാലവും വളരെയധികം പ്രചാരം ഉള്ളതിനാൽ തന്നെ ഇവയെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തൽ ആവശ്യം ഉണ്ടാവില്ല.
അവക്കാഡോ: ഹൃദയാരോഗ്യകരമായ കൊഴുപ്പുകളുടെ സ്വാഭാവിക ഉറവിടമാണ് അവക്കാഡോ. ക്രീമിയുള്ളതും വയറു നിറയ്ക്കുന്നതും സലാഡുകൾ, ടോസ്‌റ്റുകൾ അല്ലെങ്കിൽ സ്മൂത്തികളിൽ ചേർക്കാവുന്നതുമാണ്. ഇത് വളരെയധികം ഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥം ആയതിനാൽ തന്നെ നിങ്ങൾക്ക് എല്ലാവിധത്തിലും പ്രഭാത ഭക്ഷണത്തിൽ ചേർക്കാവുന്നതാണ്.
നെയ്, വെളിച്ചെണ്ണ: മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ, ഈ പരമ്പരാഗത കൊഴുപ്പുകൾ സമീകൃതാഹാരത്തിന്റെ ഭാഗമാക്കാൻ കഴിയുന്നവയാണ്, പ്രത്യേകിച്ച് പരിപ്പും കറികളും പാചകം ചെയ്യുന്നതിനോ ചൂടാക്കുന്നതിനോ ഇവ ഏറ്റവും അനുയോജ്യമാണ്. എങ്കിലും കുറഞ്ഞ അളവിൽ മാത്രം കഴിക്കുക.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications