Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ സിനിമയുടെ സെറ്റിൽ വച്ച് ഞാൻ പൊട്ടിക്കരഞ്ഞു, എല്ലാവരുടെയും മുന്നിൽ ഞാനായിരുന്നു വില്ലൻ'; ദിലീപിന്റെ വാക്കുകൾ

മലയാള സിനിമയിലെ സൂപ്പർ താരങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന നടനാണ് ദിലീപ്. ഒരുകാലത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായ താരത്തിന്റെ ഇന്നത്തെ ബോക്‌സ് ഓഫീസ് പ്രകടനം പക്ഷേ അത്ര മികച്ചതല്ല. വർഷങ്ങളായി ഒരു ക്ലീൻ ഹിറ്റ് പോലുമില്ലാതെ ഇൻഡസ്ട്രിയിൽ പടങ്ങൾ ചെയ്‌തിട്ടും ദിലീപിന്റെ മാർക്കറ്റ് വാല്യൂ ഒരു അണുപോലും ഇടിഞ്ഞിട്ടില്ല. എങ്കിലും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം ദിലീപിന്റെ സ്വീകാര്യതയിൽ കാര്യമായ ഇടിവുണ്ടായിരുന്നു.

മോഹൻലാൽ അൻസിബക്കൊപ്പം നിൽക്കില്ല, അതിൻ്റെ കാരണം ഇതാണ്'; ശാന്തിവിള , 'ആ നടനും പെട്ടു'
മോഹൻലാൽ അൻസിബക്കൊപ്പം നിൽക്കില്ല, അതിൻ്റെ കാരണം ഇതാണ്'; ശാന്തിവിള , 'ആ നടനും പെട്ടു'

അതിന് ശേഷം പൊതുവെ മാധ്യമങ്ങൾക്ക് അധികം മുഖം കൊടുക്കാതെ നടക്കുകയാണ് അദ്ദേഹം. കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയിൽ ഇരിക്കുന്ന വേളയിൽ പോലും സിനിമാ പ്രമോഷനുകളിൽ അധികം അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും അടുത്തകാലത്തായി താരം ധാരാളം പ്രമോഷൻ പരിപാടികളിലും അഭിമുഖങ്ങളിലും ഉൾപ്പെടെ പങ്കെടുത്തിരുന്നു.

dileep

അത്തരത്തിൽ ഒരു അഭിമുഖത്തിൽ രണ്ട് വർഷങ്ങൾക്ക് മുൻപ് ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മീശമാധവൻ എന്ന സൂപ്പർഹിറ്റ് ചലച്ചിത്രം റിലീസായി 24 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് ഈ അഭിമുഖം ശ്രദ്ധ നേടുന്നത്. ലാൽ ജോസ് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ഷൂട്ടിനിടെ ഉണ്ടായ ഒരു അനുഭവമാണ് ദിലീപ് ഇതിൽ വെളിപ്പെടുത്തുന്നത്.

ദിലീപിന്റെ വാക്കുകൾ: മീശ മാധവൻ ചെയ്യുന്ന സമയത്ത് ഞാൻ ഭയങ്കര പ്രഷറിലായിരുന്നു. പ്രഷർ എന്ന് പറഞ്ഞാൽ, ഒരു നിർമ്മാതാവും ഞാനും തമ്മിലുണ്ടായ ഒരു വിഷയത്തിന്റെ പേരിൽ വലിയ പ്രശ്‌നങ്ങൾ ഉണ്ടായി. അതിന്റെ ഭാഗമായി സിനിമയിൽ നിന്ന് ബാൻ ചെയ്‌തു. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോയത്. കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കിയുള്ള വിഷയമായിരുന്നെങ്കിലും അത് മറ്റൊരു രീതിയിലേക്ക് മാറി. എല്ലാവരുടെയും മുന്നിൽ ഞാൻ വില്ലനായി നിൽക്കുന്ന അവസ്ഥയായിരുന്നു.

അപ്പോഴാണ് മീശ മാധവൻ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പാട്ടുകളുടെ അവസാനത്തേക്ക് ചിത്രീകരണം മാറ്റിവെച്ചിരിക്കുകയായിരുന്നു. അവസാനം ചിത്രീകരിച്ചിരുന്നത് 'ചിങ്ങമാസം', 'വാളെടുത്താൽ അങ്കക്കലി' തുടങ്ങിയ പാട്ടുകളായിരുന്നു. വാളെടുത്താൽ അങ്കക്കലി പാട്ടിൽ പെർഫോം ചെയ്‌തുകൊണ്ടിരിക്കുന്നത്, അതൊരു തരി പോലും നമുക്ക് അറിയാതെ തന്നെ നമ്മൾ ഇങ്ങനെ ചെയ്യുകയായിരുന്നു.

ആ പാട്ടുകളിൽ ഞാൻ വളരെ സന്തോഷത്തോടെ നൃത്തം ചെയ്യുന്നതാണ് കാണുന്നത്. പക്ഷേ ഡാൻസ് ചെയ്യുന്നതുതന്നെ എനിക്ക് ടെൻഷനാണ്. അതിനിടയിൽ മാനസികമായി ഞാൻ ഒട്ടും ശരിയായിരുന്നില്ല. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്, എന്തിനാണ് എന്നെ ഇങ്ങനെ ചിത്രീകരിക്കുന്നത്, ഇവർക്ക് എന്റെ സത്യം അറിയില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഞാൻ. വലിയൊരു വിഷയം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതെല്ലാം ഞാൻ അറിയുന്നുമുണ്ടായിരുന്നു.

അതിനിടയിൽ ഫോൺവിളികളും വരും. ലാലു ഫോൺ കൊണ്ടുവന്ന് തരും. ആരാണെന്ന് പറഞ്ഞാൽ വീണ്ടും വലിയ പ്രശ്‌നങ്ങൾ. ഇതെല്ലാം മനസിലുണ്ടായിരിക്കെയാണ് ഞാൻ ഡാൻസ് ചെയ്‌തത്. സത്യമായി പറഞ്ഞാൽ, എന്റെ നെഞ്ചിൽ തീക്കനൽ വാരിയിട്ടതുപോലുള്ള പ്രഷറിലായിരുന്നു ഞാൻ 'ചിങ്ങമാസം' പാട്ട് ചെയ്യുമ്പോൾ.

വിജയുടെ കടുത്ത ഫാനായ സംഗീത, ക്യാമറക്കണ്ണുകളിൽ നിന്നകന്ന ദാമ്പത്യം, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?
വിജയുടെ കടുത്ത ഫാനായ സംഗീത, ക്യാമറക്കണ്ണുകളിൽ നിന്നകന്ന ദാമ്പത്യം, ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ത്?

പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ അടിയിൽ ഇരുന്ന് ഞാൻ പൊട്ടിക്കരഞ്ഞത് എനിക്ക് ഇന്നും ഓർമ്മയുണ്ട് എന്തിനാ ഇവർ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത്? എന്തറിഞ്ഞിട്ടാ ഇവർ എന്നോട് ഇങ്ങനെ ചെയ്യണേ എന്നൊക്കെ ആലോചിക്കുമായിരുന്നു. പിന്നെ ഷോ മസ്‌റ്റ് ഗോ ഓൺ എന്ന് പറഞ്ഞ പോലെ തീർച്ചയായിട്ടും ക്യാമറയിൽ വന്നു കഴിഞ്ഞാൽ എന്ത് സങ്കടം ഉണ്ടെങ്കിലും നമ്മൾ അത് കാണിക്കരുത്, അത് ജോക്കർ സിനിമയിൽ പറഞ്ഞത് പോലെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+