കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആതിരപ്പള്ളിക്കടുത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് ഓണത്തിന്

  • By Staff
Google Oneindia Malayalam News

കൊച്ചി: വിനോദസഞ്ചാരകേന്ദ്രമായ ആതിരപ്പള്ളിക്ക് സമീപം വെറ്റിലപ്പാറയില്‍ പണി പൂര്‍ത്തിയാകുന്ന സില്‍വര്‍സ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് ഓണത്തിന് സഞ്ചാരികള്‍ക്കായി തുറക്കും. ആതിരപ്പള്ളിയുടെ പ്രകൃതിസൗന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ ചാലക്കുടിപ്പുഴയുടെ തീരത്ത് 10 ഏക്കറിലായാണ് സില്‍വര്‍സ്റോം അമ്യൂസ്മെന്റ് പാര്‍ക്ക് ഒരുങ്ങുന്നത്. ചാലക്കുടിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയാണ് വെറ്റിലപ്പാറ.

സില്‍വര്‍സ്റോമിന്റെ തൊട്ടപ്പുറത്ത് ഷോളയാറിന്റെ കവാടത്തില്‍ 100 അടി താഴേക്ക് കുതിച്ചു ചാടുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടമാണ്. തൊട്ടടുത്ത് വാഴച്ചാലില്‍ നുരഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴയും കൊടുംവനവും സഞ്ചാരികളെ ഇങ്ങോട്ടാകര്‍ഷിക്കുന്നു. ആതിരപ്പള്ളി - പനമ്പിക്കുളം കാട്ടുവഴികള്‍ തുടങ്ങുന്നതും ഇവിടെയാണ്.

കേരള വ്യവസായവികസന കോര്‍പ്പറേഷനും വിദേശമലയാളികളും ഒത്തുചേര്‍ന്ന് രൂപീകരിച്ച സില്‍വര്‍സ്റോം പാര്‍ക്ക് അമ്യൂസ്മെന്റ്് ലിമിറ്റഡിന്റെയാണ് ഈ വാട്ടര്‍ തീം പാര്‍ക്ക് സംരംഭം. 15 കോടി രൂപ മുതല്‍മുടക്കുള്ള തീം പാര്‍ക്കിന് 2.2 കോടി രൂപയാണ് കെ എസ് ഐ ഡി സി നല്‍കിയിരിക്കുന്നത്.

സില്‍വര്‍സ്റോം പാര്‍ക്കിന്റെ പുറംചുവരുകളും കവാടവും ഈജിപ്ഷ്യന്‍ കലാരൂപങ്ങളാല്‍ അലംകൃതമാണ്. പ്രശസ്ത ചിത്രകാരന്‍ സാമുവല്‍ ആണ് ഇതിന്റെ ദൃശ്യാവീഷ്കാരം നടത്തിയിരുന്നത്. പച്ചക്കുന്നുകളും താഴ്വരകളും നിറഞ്ഞ സില്‍വര്‍സ്റോമില്‍ വെള്ളം ചീറ്റി അലറുന്ന ഡ്രാഗണ്‍ ഭീകരനാണ് സഞ്ചാരികളെ വരവേല്‍ക്കുന്നത്. ഡ്രാഗണിന്റെ അടിയിലൂടെ കടന്ന് കിഡ്സ് പൂളില്‍ എത്താം. കുടുംബങ്ങള്‍ക്കൊന്നടങ്കം കളിച്ചുരസിക്കാനുള്ളതാണ് കിഡ്സ് സൂപ്പര്‍ സ്ലൈഡ്.

വെള്ളത്തിലൂടെ വേഗതയില്‍ പോകുന്ന കിഡീസ് ബോഡി, വെള്ളത്തിനൊപ്പം കുഴലിനകത്തുകൂടി ചീറിപ്പായുന്ന കിഡീസ് ടര്‍ബോയില്‍, കിഡീസ് ഫ്രീ ഫാള്‍, കിഡീസ് ഡ്രൈ ഗെയിംസ് തുടങ്ങിയവയും കുട്ടികളുടെ ഉല്ലാസത്തിനായുള്ളതാണ്.

മെയിന്‍ ടവറില്‍ നിന്ന് 40 അടി താഴേക്ക് ചാടിയാല്‍ മാസ്റര്‍ ബ്ലാസ്റര്‍ എന്ന സൂപ്പര്‍ സ്പ്ലാഷ് ഡ്രൈവിലെത്താം. വൈല്‍ഡ് ബോഡിറൈഡ്, ടര്‍ബോ ട്വിസ്റര്‍, വേവ്പൂള്‍ എന്നിവയും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ഹരമേകാന്‍ അക്വാസാന്‍സും ഇവിടെയുണ്ട്. 15 ലക്ഷം ലിറ്റര്‍ വെള്ളം നാല് മണിക്കൂറില്‍ അന്താരാഷ്ട്രനിലവാരത്തില്‍ ശുദ്ധീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് അമ്യൂസ്മെന്‍് പാര്‍ക്ക് ഇന്‍ഡസ്ട്രീസ് അംഗത്വവും സില്‍വര്‍ സ്റോമിനുണ്ട്. ഭക്ഷണശാലകള്‍, ഐസ്ക്രീം പാര്‍ലറുകള്‍, വൈദ്യശുശ്രൂഷാ സംവിധാനം തുടങ്ങിയവയും ഇവിടെയുണ്ട്.

ദിവസേന 2000 പേര്‍ പാര്‍ക്ക് സന്ദര്‍ശിക്കുമെന്ന് കരുതുന്നതായി പാര്‍ക്ക് എം ഡി എ ഐ ഷാലിമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായവര്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 90 രൂപയുമാണ് പ്രവേശന നിരക്ക്. സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജ് ഏര്‍പ്പെടുത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് പ്രവേശന സമയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X