കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്താഘോഷത്തിനു തുടക്കമായി

  • By Staff
Google Oneindia Malayalam News

കൊച്ചി: അത്തംനാളായ സപ്തംബര്‍ ഒന്ന് വെള്ളിയാഴ്ച വര്‍ണശബളമായ atham procession ഘോഷയാത്രയോടെ തൃപ്പൂണിത്തുറ അത്താഘോഷത്തിനു തുടക്കമായി.

അത്തം നഗറില്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി അത്താഘോഷം ഉദ്ഘാടനം ചെയ്തു.മതങ്ങള്‍ തമ്മിലുള്ള മത്സരവും അക്രമങ്ങളും നടമാടുന്ന ഈ കാലഘട്ടത്തില്‍ അത്താഘോഷവും ഓണവും മതസഹിഷ്ണുതയുടെയും സൗഹാര്‍ദ്ദത്തിന്റെയും പ്രതീകങ്ങളാണെന്ന് മന്ത്രി പറഞ്ഞു.

സാംസ്കാരികpulikali മന്ത്രി ടി.കെ.രാമകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.വി. ഔസേഫ്, മുനിസിപ്പല്‍ ചെയര്‍മാന്‍ അഗസ്റ്റിന്‍ കൂളിയാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അത്തച്ചമയം ജനകീയമായതിന്റെ നാല്‍പതാം വാര്‍ഷികം കൂടിയാണ് ഇത്തവണ ആഘോഷിക്കപ്പെട്ടത്. 1949 ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തോടെ നിന്നു പോയ അത്തച്ചമയം 1961 ല്‍ നഗരസഭ ഏറ്റെടുക്കുകയായിരുന്നു.

അത്തം ഘോഷയാത്രയില്‍ ഗജവീരന്മാര്‍,മുത്തുക്കുടകള്‍, താലമേന്തിയ വനിതകള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.ഇരുപത്തഞ്ചോളം നിശ്ചലദൃശ്യങ്ങള്‍ ഇത്തവണ പങ്കെടുത്തു. ഘോഷയാത്രയ്ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചു.

അത്താഘോഷത്തിന്റെ ഭാഗമായി പൂക്കള മത്സരവും ക്ലേ മോഡലിംഗും നടന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X