കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ ലോക്സഭാംഗത്വത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ലോക്സഭാംഗത്വത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സോണിയ കഴിഞ്ഞ വര്‍ഷം അമേതിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്തു കൊണ്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ സപ്തംബര്‍ 11 തിങ്കളാഴ്ച സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു.

ഇറ്റാലിയന്‍ പൗരത്വമുള്ള സോണിയ ഇന്ത്യന്‍ പൗര ആയി തുടരുന്നത് ഇന്ത്യന്‍ ഭരണഘടനാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അമേതിയില്‍ സോണിയയ്ക്കെതിരേ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരുന്ന ഹരിശങ്കര്‍ ജയിന്‍, ഹരിശങ്കര്‍ലാല്‍ എന്നിവരാണ് ഹര്‍ജിക്കാര്‍.

ചീഫ് ജസ്റ്റിസ് എ. എസ്.ആനന്ദ് , ജസ്റ്റിസുമാരായ കെ.ജി.ബാലകൃഷ്ണന്‍ , സന്തോഷ് ഹെഗ്ഡേ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്.

സോണിയയുടെ ഇറ്റാലിയന്‍ പൗരത്വം ചൂണ്ടിക്കാട്ടി ഹരിശങ്കര്‍ ജയിന്‍ അലഹബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസ് ഹൈക്കോടതി തള്ളിയതിനെതിരെ ജയിന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

രജിസ്ട്രേഷന്‍ മൂലമോ വിവാഹബന്ധം പോലുള്ള സ്വാഭാവികവത്കരണപ്രക്രിയ കൊണ്ടോ ഇന്ത്യന്‍ പൗരത്വം കിട്ടിയ ഒരാള്‍ യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ അല്ലെന്ന് ഭരണഘടനയുടെ 84, 326, 102 എന്നീ വകുപ്പുകളില്‍ പറയുന്നത് ചൂണ്ടിക്കാട്ടിയാണ് ജയിന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

സോണിയയ്ക്ക് ഇരട്ടപൗരത്വമാണുള്ളതെന്നും അവര്‍ ഇറ്റാലിയന്‍ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്നും ജയിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരട്ട പൗരത്വത്തെ സംബന്ധിച്ച് സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

അന്റോണിയ മെയ്നോ എന്ന ഇറ്റലിക്കാരി സോണിയ ആയതെങ്ങനെയെന്നും അവര്‍ രാജീവ് ഗാന്ധിയെ വിവാഹം കഴിച്ചതോണോ എന്നും ഹര്‍ജിക്കാരന്‍ സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ 30 വര്‍ഷം മുമ്പ് നടന്ന ഒരു വിവാഹത്തിന്‍മേല്‍ അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍ ഉന്നയിക്കുന്നതു അപവാദപ്രചരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈക്കോടതി ജയിനിന്റെ ഹര്‍ജി തള്ളിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X