കനാല്‍ പണിക്കിടെ മണ്ണിടിഞ്ഞ് രണ്ടു മരണം
കാഞ്ഞങ്ങാട്: കൃഷിയിടത്തിലേക്ക് വെള്ളമൊഴുക്കാന്‍ കനാല്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ടു പേര്‍ മരിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കൊന്നക്കാടിനടുത്ത് മൈക്കയത്ത് റിട്ട. ഹെഡ്മാസ്റ്റര്‍ കിഴക്കേമഠത്തില്‍ അച്യുതവാരിയര്‍(80) , സഹോദരി സൗദാമിനിയുടെ മകന്‍ ചന്ദ്രശേഖരന്‍(25) എന്നിവരാണ് മരിച്ചത്.
മൈക്കയത്തെ കമ്മാടി കോളനിക്കടുത്ത മലമുകളില്‍ ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു ഇവര്‍. ഇവരുടെ ഏക്കര്‍ കണക്കിനു വരുന്ന കൃഷിയിടത്തേക്ക് വെള്ളമൊഴുക്കിവിടാന്‍ ഒരു കുളത്തില്‍ നിന്ന് കനാല്‍ നിര്‍മ്മിക്കവേ ദേഹത്തേയ്ക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മണ്ണുനീക്കി രണ്ടു പേരേയും പുറത്തെടുത്തുവെങ്കിലും ഇരുവരും മരണമടയുകയായിരുന്നു. നാട്ടുകാരുമായി വലിയ ബന്ധമൊന്നുമില്ലാതെ കഴിയുകയായിരുന്നു ഇവര്‍.
അച്യുതവാര്യരുടെ കുടുംബം കാഞ്ഞങ്ങാടിനടുത്ത പൊള്ളക്കടയിലാണ് താമസം. സ്കൂള്‍ അധ്യാപകനായ നാരായണന്‍കുട്ടി മകനാണ്.












Click it and Unblock the Notifications