കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ നാലു വിക്കറ്റിന് 458 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു

  • By Staff
Google Oneindia Malayalam News

ദില്ലി: സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ നാലു വിക്കറ്റിന് 458 റണ്‍സെടുത്ത് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. തലേദിവസം സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡിന്റെ ഇരട്ട സെഞ്ച്വറിയും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയുമാണ് നാലാം ദിവസത്തെ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ പ്രത്യേകത.

തലേ ദിവസത്തെ സ്കോറായ രണ്ടു വിക്കറ്റിന് 275 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച സച്ചിനും ദ്രാവിഡും പെട്ടെന്നു തന്നെ സ്കോര്‍ വാരിക്കൂട്ടാന്‍ തുടങ്ങി. സച്ചിനായിരുന്നു അപാര ഫോമില്‍. തലേദിവസത്തെ വ്യക്തിഗത സ്കോറായ 70ല്‍ നിന്ന് സച്ചിന്‍ പെട്ടെന്നു തന്നെ സെഞ്ച്വറിയിലെത്തി. 122 റണ്‍സെടുത്ത ആ മാസ്മരിക ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത് ബ്രയാന്‍ മര്‍ഫിയാണ്. പോള്‍ സ്ട്രാങ്ങിന്റെ കൈയിലെത്തിച്ചുകൊണ്ട്. അപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 347.

അപ്പോഴും നങ്കൂരമിട്ടിരുന്ന രാഹുല്‍ ദ്രാവിഡിന് കൂട്ടായെത്തിയത് ക്യാപ്റ്റന്‍ ഗാംഗുലിയാണ്. ഗാംഗുലിക്ക് നിലയുറപ്പിക്കാന്‍ അവസരം നല്‍കിയ ദ്രാവിഡ് സ്ട്രൈക്ക് ഏറ്റെടുത്തു. ഇന്ത്യ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് 377 റണ്‍സ് എന്ന നിലയിലായിരുന്നു.

ഉച്ചഭക്ഷണത്തിനു ശേഷം ഗാംഗുലി വിശ്വരൂപം പുറത്തെടുത്തു. ചെറുതെങ്കിലും മനോഹരമായ ഇന്നിംഗ്സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റേത്. ഗാംഗുലിയും ദ്രാവിഡും ചേര്‍ന്ന് സിംബാബ്വെയുടെ സ്കോറായ 422 മറികടന്നു. ഇന്ത്യന്‍ സ്കോര്‍ 430 ആയപ്പോള്‍ 27 റണ്‍സെടുത്ത ഗാംഗുലി പുറത്തായി. ഹെന്‍റി ഒലോംഗയുടെ പന്തില്‍ ആന്‍ഡി ഫ്ലവറിന് ക്യാച്ച്.

അപ്പോഴേക്കും ഇരട്ട സെഞ്ച്വറിയുടെ അടുത്തെത്തിക്കഴിഞ്ഞിരുന്നു ദ്രാവിഡ്. ദ്രാവിഡ് ഇരട്ട സെഞ്ച്വറി തികച്ച ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. അപ്പോള്‍ 200 റണ്‍സെടുത്ത ദ്രാവിഡിന് കൂട്ടായി 18 റണ്‍സെടുത്ത വി.വി.എസ്. ലക്ഷ്മണായിരുന്നു ക്രീസില്‍.

സിംബാബ്വെക്കു വേണ്ടി ഹെന്‍റി ഒലോംഗ രണ്ടും ഹീത്ത് സ്ട്രീക്ക്, ബ്രയാന്‍ മര്‍ഫി എന്നിവര്‍ ഒന്നു വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X