Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകബാങ്കുമായി 1423 കോടിയുടെ കരാര്‍

തിരുവനന്തപുരം: 80 പഞ്ചായത്തുകളില്‍ ഗ്രാമ ജലവിതരണ പദ്ധതി നടപ്പാക്കുന്നതിനായി ലോകബാങ്കുമായി 1423 കോടി രൂപയുടെ കരാറില്‍ കേരളം ഏര്‍പ്പെടും. ജലസേചനവകുപ്പ് മന്ത്രി വി.പി.രാമകൃഷ്ണപിള്ളയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആറു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുക. അഞ്ച് ചെറുകിട പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കും.

1050 ജലവിതരണ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. എന്നാല്‍ വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പുനര്‍നിയമിക്കില്ലെന്ന് മന്ത്രി അറിയിച്ചു.

രണ്ടായിരത്തോടെ എല്ലാവര്‍ക്കും കുടിവെള്ളം എന്ന പദ്ധതിയുടെ ഭാഗമായി 128 പദ്ധതികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. അവശേഷിക്കുന്ന 62 പദ്ധതികള്‍ അടുത്തവര്‍ഷം പൂര്‍ത്തിയാക്കും.

ആലപ്പുഴയില്‍ ജലവിതരണത്തിനായി 18 കോടിയുടെ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+