വെടിമരുന്ന് ശാല കത്തി മൂന്ന് മരണം
തൃശ്ശൂര്‍: തൃപ്രയാറിനടുത്ത് വെടിക്കെട്ട് നിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പൊള്ളലേറ്റു.
ഡിസംബര്‍ 23 ശനിയാഴ്ച രാത്രി തൃപ്രയാറിനടുത്തുള്ള പഴുവില്‍ വെസ്റിലെ മാങ്ങാട് പാടത്തുള്ള വെടിമരുന്ന് ശാലയിലാണ് തീപിടുത്തമുണ്ടായത്. ശാലയുടെ ഉടമയായ സൂര്യന്റെ ഇളയ സഹോദരന്‍ ഉണ്ണിക്കൃഷ്ണന്‍, ഇളയച്ഛന്‍ ഗോപാലന്‍, പെരിങ്ങോട്ടുകര ചാഴൂര്‍ വേലായുധന്റെ മകന്‍ സന്തോഷ് എന്നിവരാണ് മരണമടഞ്ഞത്. നാല് പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ചിലരുടെ നില ഗുരുതരമാണ്. വെടിമരുന്ന് ശാല പൂര്‍ണ്ണമായും കത്തിനശിച്ചു. സ്ഫോടനത്തിന്റെ ശബ്ദം 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേട്ടു. സ്ഫോടനത്തിന്റെ ശക്തിയില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി 25 മീറ്റര്‍ അകലെ വരെ തെറിച്ചുവീണു.
തൃശ്ശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് അിശമനസേനയും അന്തിക്കാട് പൊലീസും സ്ഥലത്തെത്തി. അപകടകാരണം അറിവായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications