Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് കേരളത്തില്‍ മുതല്‍ മുടക്കും

കൊച്ചി: ഇന്ത്യയിലെ മികച്ച സോഫ്റ്റ്വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് കേരളത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറാണെന്ന് കമ്പനി ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി.

കൊച്ചിയില്‍ ജനവരി 17 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സൈബര്‍ടെക് പ്രൊജക്ട് ഉദ്ഘാടനെ ചെയ്യാനാണ് മൂര്‍ത്തി കേരളത്തിലെത്തിയത്.

കേരളമൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ഇന്‍ഫോസിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാംഗ്ലൂര്‍, മൈസൂര്‍, മംഗലാപുരം, മദ്രാസ്, ഹൈദരാബാദ്, ഭുവനേശ്വര്‍, പൂനെ എന്നിവിടങ്ങളിലാണ് ഇന്‍ഫോസിസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്.

വികസനത്തിന്റെ അടുത്ത ഘട്ടത്തില്‍ വിവിധ അവസരങ്ങള്‍ ഞങ്ങള്‍ ആലോചിച്ചുവരികയാണ്. കേരളത്തില്‍ മുതല്‍മുടക്കാനുള്ള ഒരവസരവും ഞങ്ങള്‍ പാഴാക്കില്ല- അദ്ദേഹം വ്യക്തമാക്കി.

വിവരസാങ്കേതികവിദ്യാ രംഗത്ത് കഴിവുറ്റ ഒട്ടേറെ പേര്‍ കേരളത്തിലുണ്ട്. എന്നാല്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളും വികസനസാധ്യതകളും ജോലിസാധ്യതകളും കണക്കെടുക്കുമ്പോള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളാണ് കൂടുതല്‍ അനുയോജ്യം - മൂര്‍ത്തി പറഞ്ഞു.

അടുത്ത മൂന്നുനാല് വര്‍ഷങ്ങളില്‍ രാജ്യത്തെ വിവരസാങ്കേതികവിദ്യാരംഗം 30 മുതല്‍ 40 ശതമാനം വരെ വളര്‍ച്ച കൈവരിക്കും. ആ ലക്ഷ്യം പൂര്‍ത്തിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിവരസാങ്കേതിക വിദ്യാ രംഗത്തു മാത്രമാണ് ഇന്ത്യക്ക് ലോകശ്രദ്ധ പിടിച്ചു പറ്റാനായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+