17 പേര്‍ക്കെതിരെ എഫ്ഐആര്‍
തിരുവനന്തപുരം: വിഷമദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ എക്സൈസ്-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരുള്‍പ്പെടെ 17 പേര്‍ക്കെതിരെ പ്രാഥമിക വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ആന്റികറപ്ഷന്‍ ബ്യൂറോയാണ് വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്.
ഡിവൈഎസ്പി രാജഗോപാല്‍, റിട്ടയേഡ് ഡിവൈഎസ്പി ശശിധരന്‍, സസ്പെന്‍ഷനിലുള്ള ഡിവൈഎസ്പി ഐസക്, സിഐമാരായ രാധാകൃഷ്ണപിള്ള, വര്‍ഗീസ്, എസ്ഐ നസീര്‍, എക്സൈസ് ഉദ്യോഗസ്ഥരായ എ.ഇ.സി.മോഹന്‍ദാസ്, റഹിം, സസ്പെന്‍ഷനിലുള്ള എ.ഇ.സി കനകരാജ്, സിഐമാരായ വേലായുധന്‍, നാസര്‍, നാസറുദ്ദിന്‍, വിജയകുമാര്‍, ശശിധരന്‍, തിരുവനന്തപുരത്തെ മുന്‍ എഡിഎമ്മും ഇപ്പോഴത്തെ ഡപ്യൂട്ടി കളക്ടറുമായ സി.എ.ലത എന്നിവരാണ് എഫ്ഐആറില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍. മണിച്ചന്‍, സഹോദരന്‍ സുനില്‍ദത്ത്, മണിച്ചന്റെ മാനേജര്‍ ബാലചന്ദ്രന്‍ എന്നിവരും എഫ്ഐആറില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
മണിച്ചന്റെ കേസ് ഡയറിയില്‍ മാസപ്പടി വാങ്ങിയ ഉദ്യോഗസ്ഥരുടെ പേരും കണക്കുകളുമുണ്ട്. പ്രതികളായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
മണിച്ചനും സുനില്‍ദത്തിനും അനധികൃതമായി തോക്ക് ലൈസന്‍സ് നല്‍കുന്നതിന് 60,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് സി.എ.ലതയ്ക്കെതിരെയുള്ള കേസ്. വ്യാജമദ്യം ഉണ്ടാക്കി വിറ്റതാണ് മണിച്ചന്റെയും സുനില്‍ദത്തിന്റെയും ബാലചന്ദ്രന്റെയും പേരിലുള്ള കുറ്റം.












Click it and Unblock the Notifications