Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരത്തെ ഹര്‍ത്താല്‍ പൂര്‍ണം

നാദാപുരം: കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ജനവരി 17 ബുധനാഴ്ച നടന്ന ഹര്‍ത്താല്‍ പൂര്‍ണം.

ചൊവാഴ്ച നടന്ന ബോംബാക്രമണത്തില്‍ മരിച്ച ആറു വയസ്സുകാരി നീതുവിനോടുള്ള ആദരസൂചകമായാണ് നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടന്നത്. നാദാപുരം, പുറമേരി, തൂണേരി, എടച്ചേരി എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിച്ചത്. എല്ലാ കക്ഷികളും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.

നീതുവിന്റെ വിയോഗത്തില്‍ പ്രദേശമൊന്നാകെ വേദനച്ചതിന്റെ പ്രതിഫലനമായിരുന്നു ഹര്‍ത്താല്‍. വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാക്കില്ലെന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നവര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും വാഹനങ്ങളൊന്നും ഓടിയില്ല.

കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന അക്രമങ്ങളിലുള്ള ഭീതിയും ഹര്‍ത്താലില്‍ പ്രകടമായിരുന്നു. പുറത്തേക്കിറങ്ങാന്‍ ജനങ്ങള്‍ മടി കാണിച്ചു.

നാദാപുരത്ത് തുടര്‍ച്ചയായി നടക്കുന്ന മൂന്നാമത്തെ ഹര്‍ത്താലായിരുന്നു ബുധനാഴ്ചത്തേത്. ചെക്യാട്ട് നടന്ന വെടിവെപ്പില്‍ സിപിഎം പ്രവര്‍ത്തകന്‍ പി.വി. സന്തോഷ് കൊല്ലപ്പെട്ടപ്പോള്‍ ജനവരി 14 ഞായറാഴ്ച ഹര്‍ത്താല്‍ നടന്നിരുന്നു. മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ താനക്കോത്തൂര്‍ മൊയ്തീന്‍ കോയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയും ഹര്‍ത്താല്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+