Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം: പിന്നില്‍ തീവ്രവാദിസംഘടനകളെന്ന്

തിരുവനന്തപുരം: നാദാപുരത്തെ രാഷ്ട്രീയ സംഘട്ടനത്തെ മുതലെടുക്കാന്‍ ചില തീവ്രവാദിസംഘടനകള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ജനവരി 17 ബുധനാഴ്ച പറഞ്ഞു.

ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ടും ആര്‍എസ്എസുമാണ് ഈ സംഘടനകളെന്നും അദ്ദേഹം പറഞ്ഞു.കാബിനറ്റ് യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നായനാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.നാദാപുരത്തും പരിസരത്തും അക്രമം വളര്‍ത്തുന്നത് ഈ സംഘടനകളാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമം അവസാനിപ്പിക്കണമെന്നും സമാധാനം തിരിച്ചുകൊണ്ടുവരണമെന്നും ആഗ്രഹിക്കാത്ത ചില ശക്തികളുണ്ട്.എല്ലാ രാഷ്ട്രീയ സംഘടനകളും ജനങ്ങളും അവരില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.നീതു എന്ന ആറു വയസ്സുകാരി മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ ബോംബാക്രമണം മൂലമാണോ അതോ യാദൃച്ഛികമായുണ്ടായ സ്ഫോടനത്താലാണോ മരിച്ചതെന്ന് ഇനിയും പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും നായനാര്‍ പറഞ്ഞു.

പൊലീസുദ്യോഗസ്ഥരുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയും ഇടപെടല്‍ മൂലം നാദാപുരത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ടെന്നും നായനാര്‍ പറഞ്ഞു.നാദാപുരത്ത് സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ടെന്ന് അവിടം സന്ദര്‍ശിച്ച ഗതാഗത മന്ത്രി സി.കെ.നാണു പറഞ്ഞു.

എല്ലാ രാഷ്ട്രീയാപാര്‍ട്ടികളുടെയും നേതാക്കള്‍ പ്രശ്നസാധ്യതയുള്ള പ്രദേശങ്ങള്‍ ജനവരി 17 ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു.നാലിടങ്ങളില്‍ കുടുംബയോഗങ്ങള്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+