ഇന്ത്യയില്‍ നിന്ന് 50,000 ഹജ്ജ് തീര്‍ഥാടകര്‍
ബാംഗ്ലൂര്‍: ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് രാജ്യത്ത് നിന്ന് 50,000 പേര്‍ പോകുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തന്‍വീര്‍ അഹമ്മദ് അറിയിച്ചു.
എട്ട് വിമാനത്താവളങ്ങളില്‍ നിന്നായാണ് ഹജ്ജ് തീര്‍ഥാടകര്‍ ജിദ്ദയിലേക്ക് തിരിക്കുക. 3,500 പേരെ കൊണ്ടുപോകാന്‍ സൗദിഎയര്‍ലൈന്‍സ് സര്‍വീസ് നടത്തും. മറ്റുള്ളവരെ കൊണ്ടുപോകാനായി വിമാനക്കമ്പനികളില്‍ നിന്നും അന്തര്‍ദേശീയതലത്തില്‍ ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്ന് തന്‍വീര്‍ അഹമ്മദ് അറിയിച്ചു.
വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ നിര്‍ദേശിച്ച എല്ലാ പേരുകളും ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹജ്ജ് തീര്‍ഥാടകരെ തിരഞ്ഞെടുക്കാന്‍ നറുക്കെടുപ്പ് വേണ്ടിവന്നില്ല.
ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്ക് ജില്ലാതലത്തില്‍ പരിശീലനക്യാമ്പ് നടത്തും. ക്യാമ്പില്‍ പങ്കെടുക്കുന്ന ഓരോ ആള്‍ക്കും വരുന്ന ചെലവില്‍ 50 രൂപ വീതം ഹജ്ജ് കമ്മിറ്റി വഹിക്കും.












Click it and Unblock the Notifications