യുഎസ് സൈനികര്‍ അഫ്ഗാനില്‍
കാബൂള്‍: അഫ്ഗാനിസ്ഥാനെതിരെ യുഎസ് സേന കരയുദ്ധം തുടങ്ങി. അഫ്ഗാന്‍ ഭൂമിയില്‍ കരസേനയെ വിന്യസിച്ചതായി യുഎസ് വൃത്തങ്ങള്‍ ഒക്ടോബര്‍ 19 വെള്ളിയാഴ്ചയാണ് അറിയിച്ചത്.
തെക്കന്‍ അഫ്ഗാനിസ്ഥാന്‍ പ്രദേശത്താണ് അതിവൈദഗ്ധ്യം നേടിയ യുഎസ് സൈനികര്‍ ഇറങ്ങിയതായി അമേരിക്കന്‍ വാര്‍ത്താഏജന്‍സി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. താലിബാനെതിരെ യുദ്ധം നടത്തുന്ന പ്രതിപക്ഷ വടക്കന്‍ സഖ്യത്തെ സഹായിക്കുകയാണ് യുഎസ് സേനയുടെ പ്രഥമ ലക്ഷ്യം.
12-ാം ദിവസവും യുഎസ് വ്യോമസേന അഫ്ഗാനിസ്ഥാനെതിരെ വ്യോമാക്രമണം തുടരുകയാണ്. അക്രമത്തില്‍ ഇതുവരെ 900ലേറെ പേര്‍ മരിച്ചതായി താലിബാന്‍ അറിയിച്ചു. അതേ സമയം ഈ അവകാശവാദം തെറ്റാണെന്ന് യുഎസ് വൃത്തങ്ങള്‍ പറഞ്ഞു.
അതിനിടെ, ചൈനീസ് പ്രസിന്റ് ജിയാങ് സെമിനോടൊത്ത് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഫ്ഗാനെതിരെ നടത്തുന്ന ആക്രമണത്തിന്റെ വിശദാംശങ്ങളെ കുറിച്ച് സംസാരിക്കാന്‍ ബുഷ് തയ്യാറായില്ല.