Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് തോല്‍വി; പരമ്പര സമനിലയില്‍

മുംബൈ: അഞ്ചാം ഏകദിനത്തിന്റെ ആവര്‍ത്തനമാണ് അവസാന ഏകദിനത്തിലും കണ്ടത്. ഇന്ത്യയുടെ മധ്യനിരയുടെയും വാലറ്റത്തിന്റെയും ബലഹീനതകള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടപ്പോള്‍ ഇംഗ്ലണ്ട് വിജയത്തിലൂടെ പരമ്പര സമനിലയിലാക്കി. അഞ്ച് റണ്‍സിന് തോറ്റ ഇന്ത്യയ്ക്ക് ടെസ്റ് പരമ്പരയിലെ നേട്ടം ഏകദിന പരമ്പരയില്‍ ആവര്‍ത്തിക്കാനാവാതെ പോയി.

വിജയിക്കാന്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 11 റണ്‍സാണ്. ആദ്യ മൂന്ന് പന്തുകളില്‍ അഞ്ച് റണ്‍സ് നേടി ഹേമംഗ് ബദാനിയും കുംബ്ലെയും പ്രതീക്ഷ അവശേഷിപ്പിച്ചെങ്കിലും അടുത്ത രണ്ട് പന്തുകളിലായി രണ്ട് വിക്കറ്റുകള്‍ കൂടി വീണതോടെ ഇന്ത്യയുടെ പരാജയം സമ്പൂര്‍ണമായി. നാലാമത്തെ പന്തില്‍ കുംബ്ലെ റണ്ണൗട്ടായപ്പോള്‍ അവസാന ബാറ്റ്സ്മാനായെത്തിയ ജവഗല്‍ ശ്രീനാഥ് തൊട്ടടുത്ത പന്തില്‍ ക്ലീന്‍ബൗള്‍ഡ് ആവുകയും ചെയ്തു.

തന്റെ ഹോം ഗ്രൗണ്ടില്‍ സച്ചിന് വെടിക്കെട്ട് കാഴ്ചകള്‍ കാണികള്‍ക്ക് നല്‍കാനായില്ല. 12 റണ്‍സ് മാത്രമായിരുന്നു സച്ചിന്റെ സംഭാവന. സേവാഗ് 31 റണ്‍സെടുത്തു. ഒരിക്കല്‍ കൂടി ഉണര്‍ന്നു കളിച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 80 റണ്‍സെടുത്തെങ്കിലും വിജയം കൈപിടിയൊലൊതുക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ തുടക്കം സ്വപ്നസമാനമായിരുന്നു. 300നു മുകളില്‍ എടുക്കുമെന്ന് തോന്നിക്കും വിധം വേഗതയേറിയതായിരുന്നു ഇംഗ്ലീഷ് ബാറ്റ്സ്മാന്മാരുടെ സ്കോറിംഗ്. 95 റണ്‍സെടുത്ത ഓപ്പണര്‍ ട്രെസ്കോത്തിക്ക് ഇംഗ്ലണ്ടിന് മികച്ച അടിത്തറയാണ് പാകിയത്. എന്നാല്‍ ഹര്‍ബജന്റെ സ്പിന്‍ മായാജാലം ഇംഗ്ലണ്ടിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. 43ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹര്‍ബജന്‍ ഏകദിനത്തിലെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 49.1 ഓവറില്‍ 255 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+