കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ഫോണ്‍ നിരക്കു കുറയ്ക്കാന്‍ വിഎംഎസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഗള്‍ഫിലേയ്ക്കു വിളിയ്ക്കാന്‍ ഇനിയും ചാര്‍ജു കുറഞ്ഞേയ്ക്കാം, സബീര്‍ ഭാട്ടിയയ്ക്ക് വോയിസ് മെസേജിംഗ് സര്‍വീസിനുളള അനുമതി ഗള്‍ഫ് ഭരണകൂടം അനുമതി നല്‍കിയാല്‍.

സെല്‍ഫോണുകളില്‍ നിന്നും സന്ദേശമയയ്ക്കുന്ന എസ്എംഎസിന്റെ (ഷോര്‍ട്ട് മെസ്സേജിംഗ് സര്‍വീസ്) വികസിത രൂപമാണ് വോയിസ് മെസേജിംഗ് സര്‍വീസ് അഥവാ വിഎംഎസ്.

ഒരു മിനിട്ട് സംസാരത്തിന് 5. 95 രൂപയാണ് ഈ സംവിധാനത്തിലാകുന്നത്. കുറഞ്ഞ തോതിലുളള വിനിമയമേ നടക്കുകയുളളൂ എന്നത് വിഎംഎസിന്റെ ആകര്‍ഷകത്വം കുറയ്ക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേയ്ക്കുമാണ് ഇപ്പോള്‍ ഈ സൗകര്യം നിലവിലുളളത്.

ലോക പ്രശസ്തമായ ഹോട്ട്മെയില്‍ എന്ന ഡോട്ട്കോം കമ്പനിയുടെ സ്ഥാപകനാണ് സബീര്‍ ഭാട്ടിയ. ഈ സ്ഥാപനം പിന്നീട് മൈക്രോസോഫ്റ്റിനു വിറ്റു. പുതിയ സംരംഭം ആരംഭിക്കുന്നതിനുളള സഹായം തേടി ബിപിഎല്‍, എസ്കോട്ടല്‍ മുതലായ സെല്‍ഫോണ്‍ വമ്പന്‍മാരുമായി ഭാട്ടിയ ചര്‍ച്ചകള്‍ നടത്തുകയാണ്. ഗള്‍ഫ് നാടുകളില്‍ നിലനില്‍ക്കുന്ന കര്‍ക്കശമായ നിയമവ്യവസ്ഥകളാണ് ആശിക്കുന്ന വേഗത്തില്‍ കാര്യങ്ങള്‍ നടത്താന്‍ കഴിയാത്തതിനു കാരണമെന്ന് ഭാട്ടിയ പറയുന്നു.

വിഎംഎസ് സാദ്ധ്യമാകുന്നതോടെ എസ്എംഎസ്, ഇ-മെയില്‍ മുതലായ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെടുമെന്ന് അദ്ദേഹം ഹൈദരാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

വിദേശ ഇന്ത്യാക്കാരെ ലക്ഷ്യം വച്ചു കൊണ്ടുളള വോയ്സ് എക്സ്പ്രസ് എന്ന സ്ഥാപനം തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. സെല്‍ഫോണില്‍ മാത്രം ഒതുങ്ങുന്നതല്ല, തങ്ങളുടെ സേവനമെന്നും ലാന്‍ഡ് ഫോണുകളിലും വിഎംഎസ് സൗകര്യം ലഭ്യമാക്കുമെന്നും ഭാട്ടിയ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X