അവിശ്വാസ പ്രമേയം കൊണ്ടുവരും: വി. എസ്
കണ്ണൂര്‍: യു ഡി എഫ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ട് തന്റെ അറിവോടെ കൊടുത്തതാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി തന്നെ സമ്മതിച്ചതാണ്. ഈ സാഹചര്യത്തില്‍ ആന്റണിയ്ക്ക് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാനുള്ള ധാര്‍മിക അവകാശം നഷ്ടമായിരിക്കുന്നു.
അധികാരമൊഴിയാന്‍ ആന്റണി തയ്യാറാവുന്നില്ലെങ്കില്‍ വരുംദിവസങ്ങളില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യം പരിഗണിക്കും. സര്‍ക്കാരിനോടുളള പ്രതിപക്ഷത്തിന്റെ നിലപാട് വ്യക്തമാക്കാന്‍ വേണ്ടിയാണിത്.
മുഖ്യമന്ത്രി അറിയാതെയാണ് ഡി ജി പിയും ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കിയതെന്ന നട്ടാല്‍ മുളക്കാത്ത നുണയാണ് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇത്തരം നുണകള്‍ പറയാന്‍ വേണ്ടിയാണ് തിരുവനന്തരപുരം മുതല്‍ കാസര്‍ക്കോട് വരെ ജാഥ നടത്താന്‍ പോവുന്നത്- അച്യുതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications