കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിവെള്ളത്തിന് മാനദണ്ഡം വേണം: സിഎസ്ഇ

  • By Super
Google Oneindia Malayalam News

ദില്ലി: കുടിവെള്ളത്തിന്റെ നിലവാരത്തിന് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് (സിഎസ്ഇ)സുപ്രീംകോടതിയില്‍ പരാതി നല്കി.

കീടനാശിനികളില്‍ നിന്നും ഉപദ്രവകാരികളായ രാസവസ്തുക്കളില്‍ നിന്നും കുടിവെള്ളത്തെ വിമുക്തമാക്കണമെങ്കില്‍ ഇതിന്റെ നിലവാരം സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിച്ചേ മതിയാകൂ എന്നാണ് സിഎസ്ഇ അവരുടെ പരാതിയില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റിസ് വി.എന്‍. ഖാരെ, ജസ്റിസ് എസ്.ബി. സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആരോഗ്യം, ഭക്ഷ്യം, പരിസ്ഥിതി, ഉപഭോക്തൃകാര്യങ്ങള്‍ എന്നിവയുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാര്‍ക്കെല്ലാം നോട്ടീസയച്ചു.

നേരത്തെ കുപ്പിയിലാക്കി വില്ക്കുന്ന കുടിവെള്ളത്തിന് കേന്ദ്രസര്‍ക്കാര്‍ ഗുണനിലവാരം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത് സിഎസ്ഇയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് സിഎസ്ഇയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍ക്കാര്‍ സാധാരണ കുടിവെള്ളത്തിനും ഗുണനിലവാരം സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കാരണം ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ലഭിയ്ക്കുന്ന കുടിവെള്ളം കുടിയ്ക്കാന്‍ യോഗ്യമല്ലാത്തതാണ്. - രാജീവ് ധവാന്‍ പറഞ്ഞു.

നാലാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കോടതിയില്‍ ഇതിനെക്കുറിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീംകോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മുകുള്‍ രഹ്താഗിയോട് ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X