കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനുമായി അവിഹിതബന്ധമില്ല: ഷര്‍മ്മിള സുധീര്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: വനം മന്ത്രി സുധാകരനുമായി അവിഹിതബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെന്നൈയിലെ അഡയാറില്‍ താമസിക്കുന്ന ഷര്‍മിള സുധീര്‍.

ആഗസ്ത് 26 ചൊവാഴ്ച ഷര്‍മിള കണ്ണൂര്‍ പ്രസ് ക്ലബില്‍ സഹോദരന്‍ മോഹന്‍ദാസിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. തന്റെ ഭര്‍ത്താവ് സുധീറിന്റെ ഫോട്ടോയും ഷര്‍മ്മിള വിതരണംചെയ്തു.

മന്ത്രി സുധാകരന്‍ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തില്‍ ഷര്‍മ്മിളയ്ക്ക് ഒരു കുട്ടിയുണ്ടെന്നുമാണ് പുഷ്പരാജന്‍ ആരോപിച്ചത്.

എന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ല. ഞാന്‍ വിവാഹിതയാണ്. 1996-ലായിരുന്നു വിവാഹം. ഭര്‍ത്താവ് സുധീറിന് മര്‍ച്ചന്റ് നേവിയിലാണ് ജോലി. അഡയാറിലുള്ള ഭര്‍ത്താവിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. മന്ത്രിയെയും തന്നെയും ബന്ധപ്പെടുത്തി ആരോപണങ്ങളുന്നയിച്ചിരിക്കുന്ന പുഷ്പരാജനെതിരേ നിയമനടപടികള്‍ സ്വീകരിക്കും. - ഷര്‍മ്മിള സുധീര്‍ പറഞ്ഞു.

എന്റെ അച്ഛന്‍ പരേതനായ മുന്‍ ഡി.സി.സി മെംബര്‍ സി.എച്ച്. മാധവന്‍ മന്ത്രിയുടെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു. ഞങ്ങളുടെ കുടുംബവുമായി നല്ല സുഹൃദ്ബന്ധമാണ് മന്ത്രിക്കുള്ളത്.- ഷര്‍മ്മിള സുധീര്‍ അഭിപ്രായപ്പെട്ടു.

അച്ഛന്റെ ആദ്യഭാര്യയിലുണ്ടായ മകനാണ് പുഷ്പരാജന്‍. അദ്ദേഹം ഞങ്ങളുമായി ഒരിക്കലും നല്ല സ്നേഹത്തിലായിരുന്നില്ല. മറിച്ച് ഞങ്ങളോട് വെറുപ്പായിരുന്നു. എന്നെ അയാള്‍ ഒരിക്കലും സഹോദരിയായി കണ്ടിരുന്നില്ല. മുമ്പും അപവാദപ്രചാരണങ്ങള്‍ പുഷ്പരാജന്‍ നടത്തിയിട്ടുണ്ട്.

അമ്മയും അനുജനും ഞാനുമടങ്ങുന്ന കുടുംബത്തിന് അന്നൊക്കെ ഏക ആശ്രയം അച്ഛന്റെ അടുത്ത സഹപ്രവര്‍ത്തകനായ ഡി.സി.സി പ്രസിഡന്റ് കെ. സുധാകരനായിരുന്നു. മന്ത്രിയാണ് ചേര്‍ത്തലയിലെ ഒരു സഹകരണ ബാങ്കില്‍ താല്‍ക്കാലികമായി ഒരു ജോലി ശരിയാക്കി തന്നത്.

പിന്നീട് ചെന്നൈയിലെ ഗോകുലം ചിട്ടി കമ്പനിയില്‍ ജോലി കിട്ടി. അവിടെവച്ച് കണ്ട പരിചയത്തിലാണ് സുധീറിനെ വിവാഹംകഴിക്കുന്നത്. ജോലി വാങ്ങിത്തന്നതിനുശേഷം സുധാകരനുമായി നേരിട്ടു കണ്ടിട്ടില്ല. ഭര്‍ത്താവ് സുധീര്‍ തായ്വാനിലാണ് ഇപ്പോഴുള്ളത്.- ഷര്‍മ്മിള പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X