കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന്റെ പതനമായി: കരുണാകരന്‍

  • By Super
Google Oneindia Malayalam News

കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിന്റെ ഫലം യു.ഡി.എഫ് സര്‍ക്കാരിന്റെ പതനത്തില്‍ കലാശിക്കുമെന്ന് കെ. കരുണാകരന്‍. പനമ്പിള്ളിനഗറിലെ വീട്ടില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്റണിയും ഉമ്മന്‍ചാണ്ടിയും കൂട്ടുകൂടിയ കാലത്തേതില്‍ നിന്നും സിപിഎം ഇപ്പോള്‍ ഏറെ മാറി. ദേശീയ തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലാണ്. താന്‍ ദേശീയ കോണ്‍ഗ്രസിന്റെ തീരുമാനങ്ങളെ വെല്ലുവിളിക്കില്ല. അതുകൊണ്ട് സിപിഎമ്മുമായി കൂട്ടുകെട്ടാവാം എന്ന നിലപാടാണ് തനിയ്ക്കുള്ളത്. പണ്ട് സി.പി.എമ്മിന്റെ ശീതളച്ഛായയില്‍ അഭയം തേടിയവര്‍ക്ക് ഇപ്പോള്‍ സിപിഎമ്മിനെ കുറ്റം പറയാന്‍ അര്‍ഹതയില്ലെന്നും കരുണാകരന്‍ പറഞ്ഞു.

ആന്റണി നേതൃത്വം നല്‍കുന്ന ഇപ്പോഴത്തെ ഭരണം തുടര്‍ന്നാല്‍ അത് നാടിന് ആപത്താണ്. മാറാട് സംഭവത്തില്‍ പ്രാഥമികമായി ചെയ്യേണ്ട ഒരു നടപടിയും ആന്റണി കൈക്കൊണ്ടില്ല. പുനരധിവാസക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ഹിന്ദുവോ മുസല്‍മാനോ ആരുമാകട്ടെ സ്വന്തം വീട്ടില്‍ ജീവിക്കുകയെന്നത് ഭാരതത്തിലെ പൗരന്റെ മൗലികാവകാശമാണ്. മൗലികാവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ പോലും കഴിയാതെ ജനങ്ങളുടെ മുന്‍പില്‍ നിസഹായരായി നില്‍ക്കുകയാണ് ഭരണകര്‍ത്താക്കള്‍. - കരുണാകരന്‍ ചൂണ്ടിക്കാട്ടി.

ഈ ഭരണം തുടരുന്നത് കൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടല്ലാതെ ഗുണങ്ങള്‍ ഒന്നുമുണ്ടാകില്ല. 100 സീറ്റ് കിട്ടിയപ്പോള്‍ മതിമറന്ന ആന്റണി തെരഞ്ഞെടുപ്പെന്ന പേരില്‍ ഇപ്പോള്‍ ഒരു ധൂര്‍ത്തിനിറങ്ങി പുറപ്പെട്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകളെപ്പറ്റി വാതോരാതെ സംസാരിച്ചിരുന്ന ആന്റണി പെട്ടെന്ന് ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഔചിത്യം മനസിലാകുന്നില്ല. -- കരുണാകരന്‍ പറഞ്ഞു.

ജിം പരാജയമാണെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി തന്നെ സമ്മതിച്ചുകഴിഞ്ഞു. ഇനി അതിന്റെ കാര്യത്തില്‍ സര്‍ക്കാരിന് വാദിക്കാനുള്ള അര്‍ഹതയില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന ആന്റണി എങ്ങിനെയും തന്റെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ്. കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് തെരഞ്ഞെടുപ്പിനെപ്പറ്റിയോ സ്ഥാനാര്‍ത്ഥിയെപ്പറ്റിയോ ഒരക്ഷരവും മിണ്ടാത്ത ആന്റണി വര്‍ഗീയ ശക്തികളുടെയും സാമുദായിക സംഘടനകളുടെയും വാതില്‍ക്കല്‍ മുട്ടിവിളിക്കുകയാണ്. - കരുണാകരന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X