കമല ഹാരിസ്-യുഎസില്‍ ജില്ലാ അറ്റോര്‍ണി
സന്‍ഫ്രാന്‍സിസ്കോ: യുഎസില്‍ വനിതാ പ്രോസിക്യൂട്ടര്‍ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വിദേശഇന്ത്യക്കാരി എന്ന ബഹുമതി കമല ഹാരിസിന്. എതിര്‍ സ്ഥാനാര്‍ത്ഥി ടെറന്‍സ് ഹള്ളിനനെ വന്‍ഭൂരിപക്ഷത്തിന് തോല്പിച്ചാണ് കമല ഹാരിസ് സന്‍ഫ്രാന്‍സിസ്കോയില്‍ ജില്ലാ അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെട്ടത്.
39കാരിയായ കമല രാഷ്ട്രീയത്തില്‍ തുടക്കക്കാരിയാണ്. കമലയ്ക്ക് ആകെ പോള്‍ ചെയ്തതിന്റെ 56 ശതമാനം വോട്ടുകള്‍ കിട്ടി. യുഎസില്‍ സ്ഥിരതാമസക്കാരിയായ തമിഴ് ബ്രാഹ്മണയായ ശ്യാമള ഹാരിസ് ആണ് കമലയുടെ അമ്മ. കരീബിയയില്‍ നിന്നുള്ള ആഫ്രിക്കന്‍ അമേരിക്കക്കാരനാണ് കമലയുടെ അച്ഛന്‍. സന്‍ഫ്രാന്‍സിസ്കോയ്ക്ക് ഇതാദ്യമായാണ് ഒരു വനിത ജില്ല അറ്റോര്‍ണിയുണ്ടാകുന്നത്.
തന്റെ വിജയത്തിന് പിന്നില്‍ അമ്മ നല്കിയ കരുത്താണെന്ന് കമല ഹാരിസ് പറഞ്ഞു. വിദേശ ഇന്ത്യക്കാരനായ ബോബി ജിണ്ടാല്‍ ലുസിയാന ഗവര്‍ണര്‍ പദവിയ്ക്ക് വേണ്ടി മത്സരിച്ച് തോറ്റതിന് പിന്നാലെയാണ് കമലയുടെ വിജയം. ഇത് അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ആഹ്ലാദം ഉണ്ടാക്കിയിട്ടുണ്ട്.
യുഎസില്‍ ഓക്ലാന്റില്‍ ജനിച്ച കമല വളര്‍ന്നത് ബെര്‍ക്കിലിയിലാണ്. കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയിലാണ് വളര്‍ന്നതെങ്കിലും ഭാരതീയ സംസ്കാരത്തിലാണ് താന്‍ വളര്‍ന്നതെന്നും കമല ഹാരിസ് പറഞ്ഞു.












Click it and Unblock the Notifications