കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ഐസക് അപകീര്‍ത്തി കേസ് നല്‍കി

  • By Super
Google Oneindia Malayalam News

കൊച്ചി: പാഠം മാസികയുടെ എഡിറ്റര്‍ എം. എന്‍. വിജയനും കൊല്ലം എസ്എന്‍ കോളജിലെ അധ്യാപകനായ എസ്. സുധീഷിനുമെതിരെ സിപിഎം സെക്രട്ടറിയേറ്റ് അംഗം തോമസ് ഐസക് എംഎല്‍എ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു.

പാഠം മാസികയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിനാണ് തോമസ് ഐസക്ക് കേസ് നല്‍കിയത്. ലേഖനങ്ങള്‍ പുന:പ്രസിദ്ധീകരിച്ചതിന് മലയാള മനോരമയുടെയും മാതൃഭൂമിയുടെയും എഡിറ്റര്‍മാരെയും മാനേജിംഗ് എഡിറ്റര്‍മാരെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. കേസ് ഫയലില്‍ സ്വീകരിച്ച എറണാകുളം സബ് കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു.

പ്രതികളില്‍ ഓരോരുത്തരില്‍ നിന്നും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് നല്‍കിയിരിക്കുന്നത്. എം. എന്‍. വിജയനും പത്രങ്ങളുടെ എഡിറ്റര്‍മാരും തങ്ങളുടെ പ്രസിദ്ധീകരണങ്ങളുടെ ഒന്നാം പേജില്‍ ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിദേശരാജ്യങ്ങള്‍ക്ക് വേണ്ടി ചാരപ്പണി നടത്തുന്ന രഹസ്യ ഏജന്റായാണ് തന്നെ ഒരു ലേഖനത്തില്‍ വിശേഷിപ്പിച്ചതെന്ന് ഐസക് ആരോപിച്ചു. മറ്റ് ലേഖനങ്ങളില്‍ തന്നെ വിദേശരാജ്യങ്ങളുടെ ചാരനായി ചിത്രീകരിക്കുന്നത് ആസൂത്രിതമായി തുടര്‍ന്നു. ഒരു അടിസ്ഥാനവുമില്ലാതെ ലേഖനങ്ങളില്‍ ഈയാരോപണം നടത്തിയ സുധീഷ് വായനക്കാരുടെ മനസില്‍ തനിക്കെതിരായ വികാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതു ചെയ്തത്. റിച്ചാര്‍ഡ് ഫ്രാങ്കിയ്ക്കും തനിക്കും സിഐഎ ബന്ധമുണ്ടെന്നാണ് മറ്റൊരു ലേഖനത്തിലെ ആരോപണം. യാതൊരു തെളിവുമില്ലാതെയാണ് ഈയാരോപണം ഉന്നയിച്ചത്.

ഇവര്‍ക്കെതിരെ കേസ് നല്‍കുമെന്ന് നേരത്തേ ഐസക്ക് വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നെങ്കിലും കേസ് നല്‍കിയിരുന്നില്ല. സി പി എം ലെ ആശയ സംഘട്ടന വിവാദം വീണ്ടു ചൂടു പിടിച്ചതിനെ തുടര്‍ന്ന് ഐസക്ക് ഇതുവരെ കേസ് നല്‍കിയിട്ടില്ലന്നത് വീണ്ടും വാര്‍ത്തയായി. അതിന് പിന്നാലേയാണ് ഐസക്ക് കേസ് ഫയല്‍ ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X