കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവരാജിന്റെ സെഞ്ച്വറി കരകയറ്റി

  • By Staff
Google Oneindia Malayalam News

ലാഹോര്‍: വീരയോദ്ധാക്കള്‍ അടിതെറ്റിയപ്പോള്‍, ഏട്ടാം വിക്കറ്റില്‍ യുവരാജ് സിംഗും ഇര്‍ഫാന്‍ പത്താനും നടത്തിയ ധീരമായ ചെറുത്തു നില്പ് ഇന്ത്യയ്ക്ക് നാണക്കേട് ഒഴിവാക്കി. സ്കോര്‍ 200 പോലും കടക്കുമോ എന്ന് ശങ്കിച്ച നിമിഷങ്ങളെ മറികടന്ന് ഇന്ത്യ സ്കോര്‍ 287ല്‍ എത്തിച്ചു.

ടെസ്റ് ക്രിക്കറ്റിലെ യുവരാജിന്റെ കന്നിസെഞ്ച്വറി അങ്ങിനെ ഇന്ത്യയുടെ സാന്ത്വനമായി മാറി. രണ്ട് സിക്സറും 15 ബൗണ്ടറികളും ഉള്‍പ്പെടെ 129 പന്തില്‍ നിന്ന് യുവരാജ് 112 റണ്‍സ് നേടി. 19കാരനായ ഇര്‍ഫാന്‍ പത്താന്‍ 80 പന്തില്‍ നിന്ന് 49 റണ്‍സ് നേടി. യുവരാജ്-ഇര്‍ഫാന്‍ പത്താന്‍ കൂട്ടുകെട്ട് 100 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ഇര്‍ഫാന്‍ പുറത്തായതിന് പിന്നാലെ വന്ന ബാലാജി പൂജ്യനായി. കുംബ്ലെ ആറ് റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന്റെ ഓപ്പണര്‍മാരായ തൗഫീക് ഉമറും(5) ഇര്‍ഫാന്‍ ഫര്‍ഹത്തും(12) ക്രീസിലുണ്ട്.

ക്രിക്കറ്റ്: ഇന്ത്യ തകര്‍ന്നു
സമയം 2:07 പിഎം
ഏപ്രില്‍ 05, 2004

ലാഹോര്‍: പാകിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗാരംഭിച്ച ഇന്ത്യ തകര്‍ന്നു. പുല്ലുവിരിച്ച് വേഗത കൂട്ടിയ പിച്ചില്‍ പാക് ബൗളര്‍മാരുടെ ആസുര ബൗളിംഗില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ചീട്ടുകൊട്ടാരം പോലെ വീണു. ഇപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ 162 എന്ന ദയനീയ നിലയിലാണ്.

ഇന്ത്യയ്ക്ക് വേണ്ടി അവസാനപ്രതീക്ഷയായി 35 റണ്‍സെടുത്ത യുവരാജ് പൊരുതുന്നുണ്ട്. എങ്കിലും ഇന്ത്യ 200 തികയ്ക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. പാക് ബൗളര്‍മാര്‍ക്കെതിരെ അല്പമെങ്കിലും ചെറുത്തുനിന്നത് സെവാഗും(39) ദ്രാവിഡും(33) ആണ്.

പുതുതായി ടീമില്‍ ഉള്‍പ്പെടുത്തിയ ഉമര്‍ ഗുല്‍ ആണ് ടെസ്റില്‍ ഒരു വിജയം അനിവാര്യമായ പാകിസ്ഥാന്റെ കുന്തമുനയായത്. ഗുല്ലിന്റെ കൃത്യതയാര്‍ന്ന പന്തുകളുടെ വേഗത്തിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ മുട്ടുമടക്കി.

ഗുല്‍ അഞ്ച് വിക്കറ്റെടുത്തു. സെവാഗ്, സച്ചിന്‍, ടെണ്ടുല്‍ക്കര്‍, ലക്ഷ്മണ്‍, പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഗുല്‍ കൊയ്തത്.

ഇന്ത്യ ബാറ്റിംഗ് തുടങ്ങി
ഏപ്രില്‍ 05, 2004

ലാഹോര്‍: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തുടങ്ങി. വിജയം ലക്ഷ്യമിട്ട് പുല്ലിട്ട് വേഗതയാര്‍ന്ന പിച്ചൊരുക്കിയത് പാകിസ്ഥാന് ഗുണം ചെയ്തെന്ന് തോന്നുന്നു. ഇന്ത്യയ്ക്ക് തുടക്കത്തിലേ ഒരു വിക്കറ്റ് നഷ്ടമായി.

ഓപ്പണര്‍ ആകാശ് ചോപ്രയെ സാമി എല്‍ബിയില്‍ കുടുക്കുകയായിരുന്നു. സെവാഗും ദ്രാവിഡും ഇപ്പോള്‍ ക്രീസില്‍.

കഴിഞ്ഞ ടെസ്റില്‍ വിക്കറ്റൊന്നുമെടുക്കാതിരുന്ന പാക് ഫാസ്റ് ബൗളര്‍ ശുഹൈബ് അക്തര്‍ താന്‍ പിന്മാറാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അക്തറിനെ ടീമില്‍ എടുത്തിട്ടുണ്ട്.

പാകിസ്ഥാന്‍ ഏത് തരം പിച്ചൊരുക്കിയാലും അതിനെ നേരിടാന്‍ കെല്പുള്ളവരാണ് ഇന്ത്യന്‍ കളിക്കാരെന്ന് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ സഹീര്‍ഖാന് പകരം അജിത് അഗാര്‍ക്കറെ ടീമില്‍ എടുത്തിട്ടുണ്ട്. സൗരവ് ഗാംഗുലിയും ടീമില്‍ ഇല്ല. പാകിസ്ഥാന്‍ ടീമില്‍ നാല് മാറ്റങ്ങളുണ്ട്. സഖ്ലൈന്‍ മുഷ്താഖ്, അബ്ദുള്‍ റസാഖ്, മോയിന്‍ ഖാന്‍, ഷബീര്‍ അഹമ്മദ് എന്നിവര്‍ കളിയ്ക്കുന്നില്ല. പകരം അസിം കമാല്‍, ഉമര്‍ ഗുല്‍, ദനീഷ് കനേരിയ, കംറാന്‍ അക്മല്‍ എന്നിവര്‍ ടീമില്‍ ഇടം കണ്ടെത്തി.

മൂന്ന് ടെസ്റുകളുളള പരമ്പരയില്‍ ആദ്യമത്സരം ജയിച്ച ഇന്ത്യയ്ക്ക് ഇത് കൂടി സ്വന്തമാക്കിയാല്‍ പരമ്പര ജയിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X