Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ കരുണാനിധി സര്‍ക്കാര്‍ അധികാരമേറ്റു

ചെന്നൈ: തമിഴ്നാട്ടില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി എം കെ സര്‍ക്കാര്‍ അധികാരമേറ്റു. ചെന്നൈയിലെ ജ-വഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ-്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണ്ണര്‍ സുര്‍ജ-ിത് സിംഗ് ബര്‍ണാല സത്യപ്രതിജ-്ഞ വാചകം ചൊല്ലിക്കൊടുത്തു.

അധികാരമേറ്റ 31 അംഗമന്ത്രിസഭയില്‍ മൂന്ന് സ്ത്രീകളും 19 പുതുമുഖങ്ങളുമുണ്ട്. ആഭ്യന്തരം, പൊലീസ്, വ്യവസായം, ഐ.ടി, എക്സൈസ്, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കരുണാനിധി തന്നെ കൈകാര്യം ചെയ്യും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ കെ. അന്‍പഴകനാണ് ധനം- പാര്‍ലമെന്ററി കാര്യങ്ങളുടെ ചുമതല.

ഗ്രാമവികസനവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ചുമതല കരുണാനിധിയുടെ മകനായ സ്റാലിനാണ് . എന്‍. വീരസ്വാമി, പി.ടി.ആര്‍ പളനിവേല്‍ രാജന്‍, പറുതി ഇളംവഴുതി, എ.വി. വേലു, ഡോ. പൊന്‍കോത തുടങ്ങിയവരാണ് മറ്റ് പ്രമുഖ മന്ത്രിമാര്‍

234 അംഗ നിയമസഭയില്‍ ഡി.എം.കെ നേതൃത്വം നല്കുന്ന ജനാധിപത്യ പുരോഗമന സഖ്യത്തിന് ആകെ 164 സീറ്റുണ്ട്. കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജ-ിയും സത്യപ്രതിജ-്ഞാ ചടങ്ങില്‍ പങ്കെടുത്ത പ്രമുഖരില്‍പ്പെടുന്നു.

കരുണാനിധി അധികാരമേറ്റു

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധിമുഖ്യമന്ത്രിയായി അധികാരമേറ്റു. രാവിലെ 11ന് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ എസ് എസ് ബര്‍ണാലയാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ കരുണാനിധിക്ക്് സത്യവാചകം ചൊല്ലിക്കൊടുത്തത് . പുതിയമന്ത്രിസഭയിലെ മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു.

എണ്‍പത്തിമൂന്നുകാരനായ കരുണാനിധി ഇത് അഞ്ചാം തവണയാണ് തമിഴ് നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. 31അംഗങ്ങളുള്ള മന്ത്രിസഭിയില്‍ ആഭ്യന്തര വകുപ്പിനൊപ്പം വ്യവസായം. ഐടി, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകളും കരുണാനിധി കൈകാര്യംചെയ്യും.

തിമിഴ്നാട്ടില്‍ ഇതാദ്യമായാണ് ഒരു ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഡിഎംകെമുന്നണിയിലെ കോണ്‍ഗ്രസ്, പിഎംകെ, സിപിഐ, സിപിഎം എന്നീകക്ഷികള്‍ സര്‍ക്കാറിനെ പുറത്തുനിന്ന് പിന്തുണയ്കും. 234അംഗ മന്ത്രി സഭയില്‍ പാര്‍ട്ടിക്ക് 96 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സ് പുറത്തുനിന്ന് പിന്തുണനല്‍കാന്‍ തയ്യാറായതോടെയാണ് ഡി എംകെക്കു തനിച്ച് മന്ത്രി സഭ രൂപീകരിക്കാനുള്ള അവസരം തെളിഞ്ഞത്.

ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ അന്‍പഴകനായിരിക്കും പുതിയ ധനകാര്യമന്ത്രി. എം.കെ സ്റാലിന്‍ ഗ്രാമീണ വികസനം, ആര്‍ക്കോട്ട് വീരസ്വാമിക്ക് വ്യവസായവകുപ്പ് എന്നിങ്ങനെയാണ് വകുപ്പുപകള്‍ നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+