Get Updates
Get notified of breaking news, exclusive insights, and must-see stories!

വൂമറുടെ ജീവനെടുത്തത് പന്തയക്കഴുകന്‍

പരസ്യഭീമന്മാരും പന്തയക്കഴുകന്മാരും കളം നിയന്ത്രിക്കുന്ന ക്രിക്കറ്റ് ലോകം അടുത്ത വിവാദത്തില്‍ നടുങ്ങി നില്‍ക്കുന്നു.. കളിയെ കണക്കറ്റു സ്നേഹിച്ച ബോബ് വൂമറുടെ കഴുത്ത് ഞെരിച്ചത് ആരാണ്? തെളിയിക്കപ്പെടാത്ത കൊലപാതകങ്ങളുടെ കൂട്ടത്തില്‍ ബോബ് വൂമറുടെ കഥയും രേഖപ്പെടുത്തപ്പെടുമോ? ക്രോണ്യെയുടെ മരണവും ദുരൂഹമായിത്തന്നെ തുടരുന്നു.

ഏഷ്യയിലെ പന്തയമാഫിയയുടെ ചങ്ങലകള്‍ ആരുടെ കൈകളൊക്കെയാണ് വരിഞ്ഞു മുറുക്കാന്‍ പോകുന്നത്? പന്തയവും വാതുവെപ്പും അവസാനിപ്പിക്കാനുളള അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കങ്ങള്‍ക്ക് ഒരു ഫലമില്ല എന്ന് വൂമറുടെ കൊലയോടെ വീണ്ടും വെളിപ്പെടുന്നു.

കഴിഞ്ഞ കുറേ നാളുകളായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനങ്ങള്‍, ഹാന്‍സി ക്രോണ്യയെ തെളിവുകളില്ലാതെ അവസാനിപ്പിച്ച പന്തയമാഫിയയുടെ സംഹാര ശക്തി, ബോബ് വൂമറുടെ മരണത്തിനു ചുറ്റുമുളള ഭയാനകമായ ദുരൂഹത. എല്ലാം ചേര്‍ത്തു വായിച്ചാല്‍ അമ്പരന്നു പോകും.

ക്രിക്കറ്റിനോട് വിട പറഞ്ഞ ശേഷം ചില ബോംബുകള്‍ പൊട്ടിക്കാന്‍ ബോബ് വൂമര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. അദ്ദേഹം പുസ്തകമെഴുതുന്നു എന്ന വാര്‍ത്ത ആരുടെ ഉറക്കമാണ് കെടുത്തിയത്?

തമാശ ഇഷ്ടപ്പെടുന്ന, പൊട്ടിച്ചിരിക്കുന്ന, തോല്‍വിയെ തോല്‍വിയായി അംഗീകരിക്കുന്ന എണ്ണം പറഞ്ഞ പ്രൊഫഷണലായിരുന്നു ബോബ് വൂമര്‍. ഒരു കളിയില്‍ തോറ്റാല്‍ രക്തസമ്മര്‍ദ്ദമോ ഹൃദയസ്തംഭനമോ വന്ന് മരിക്കാന്‍ മാത്രം ലോലഹൃദയനോ അനാരോഗ്യവാനോ ആയിരുന്നില്ല ബോബ്. തോല്‍വിയുടെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം വിഡ്ഢിയുമല്ല അദ്ദേഹം.

The D company1999ലെ ലോകകപ്പിലും സമാനമായ സംഭവം ഉണ്ടായി. ചെംസ്ഫോര്‍ഡില്‍ നടന്ന സിംബാബ്വെയുമായുളള മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 48 റണ്‍സിന് തോറ്റിരുന്നു. ദുര്‍ബലരായ ദുര്‍ബലരായ സിംബാബ്വെയോട് പരാജയപ്പെട്ടതിന് ന്യായീകരണങ്ങളൊന്നും കോച്ചിന് പറയാനുണ്ടായിരുന്നില്ല. ക്യാപ്റ്റനെ ഡ്രസിംഗ് റൂമിലിരുത്ത് മാധ്യമങ്ങളോട് സംസാരിക്കാന്‍ കോച്ച് ഒറ്റയ്ക്കാണ് എത്തിയത്.

കെറി പാര്‍ക്കറുമായി ചേര്‍ന്ന് ക്രിക്കറ്റിലെ അധികാരികളെ വെല്ലുവിളിച്ച തന്റേടിയായിരുനു കളിക്കുന്ന കാലത്ത് അദ്ദേഹം. കാണികളെ ചതിക്കുന്ന അമാന്യവും അധോലോക സ്പര്‍ശവുമുളള കളിക്ക് കൂട്ടു നില്‍ക്കാന്‍ ഒരിക്കലും ബോബ് വൂമര്‍ക്ക് കഴിഞ്ഞിരുന്നില്ല.

1990കളില്‍ ദക്ഷിണാഫ്രിക്കയുടെ കോച്ചായി പ്രവര്‍ത്തിക്കുന്ന കാലത്തു തന്നെ പന്തയമാഫിയയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാതുവെപ്പുകാരെക്കുറിച്ചുളള നിര്‍ണായക വിവരങ്ങള്‍ 2005ല്‍ ഇന്ത്യയുടെ അന്വേഷണ സംഘത്തെ അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അന്വേഷണമൊന്നും എങ്ങുമെത്തിയില്ല.

പാകിസ്താനും പന്തയമാഫിയയുമായുളള ബന്ധം ഈയിടെയാണ് താലികെട്ടിയുറപ്പിച്ചത്. 20 വര്‍ഷമായി പന്തയമാഫിയയെ നിയന്ത്രിക്കുന്ന ദാവീദ് ഇബ്രാഹിമിന്റെ മകളെ വിവാഹം കഴിച്ചത് പാകിസ്താന്റെ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദിന്റെ മകന്‍. പാക് ക്രിക്കറ്റില്‍ ഒത്തുകളി സംഘം പിടിമുറുക്കിയെന്ന് ആരോപിച്ച സര്‍ഫ്രാസ് നവാസിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത് സാക്ഷാല്‍ ഇമ്രാന്‍ ഖാന്‍.

പാകിസ്താന്റെ വസീം അക്രം, സലീം മാലിക്, അതാവുര്‍ റഹ്മാന്‍, റഷീദ് ലത്തീഫ് എന്നിങ്ങനെ എത്രയോ കളിക്കാര്‍ പലതരത്തില്‍ ഈ വിവാദത്തിലെ വില്ലന്മാരായി. ഒത്തുകളിയെക്കുറിച്ച് അന്വേഷിച്ച പലസമിതികളുടെയും റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല. കുറ്റക്കാരായി കണ്ടെത്തിയ പലരുടെയും പേരില്‍ ഒരു നടപടിയുമുണ്ടായില്ല.

Hansie Cronjeഇക്കഴിഞ്ഞ ഇന്ത്യാ വെസ്റിന്‍ഡീസ് മത്സരത്തില്‍ ദാവൂദ് ഇബ്രാഹിമിന്റെ വാതുവെപ്പ് ഫണ്ടുകള്‍ നിയന്ത്രിക്കുന്ന മുകേഷ് കോച്ചാര്‍, വിന്‍ഡീസ് താരം മര്‍ലോണ്‍ സാമുവല്‍സുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ സാമുവല്‍സിനെ വെസ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് കുറ്റവിമുക്തനാക്കിയതോടെ സംഭവം തേഞ്ഞുമാഞ്ഞു.

ഒത്തുകളിയാണെന്ന് പില്‍ക്കാലത്ത് തെളിയിക്കപ്പെട്ട കളികള്‍ ഏറെയുണ്ട് ലോകകപ്പിലടക്കം. 1999ലെ ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മാഞ്ചസ്ററില്‍ നടന്ന കളി ഒത്തുകളിയായിരുന്നെന്ന് സംശയാതീതമായി തെളിഞ്ഞു.

മത്സരഫലം നിശ്ചയിക്കാന്‍ പാകിസ്താന്റെ പത്തു താരങ്ങളെ കയ്യിലെടുത്തെന്ന് ഡല്‍ഹിയിലെ വ്യവസായി രത്തന്‍ മേത്ത അന്വേഷണക്കമ്മിഷനു മുമ്പാകെ സമ്മതിച്ചു. ഒന്നും നടന്നില്ല. അങ്ങനെ എത്രയോ കളികള്‍. സംഭവങ്ങള്‍.

ഹാന്‍സി ക്രോണ്യെയില്‍ തുടങ്ങി അജയ് ജഡേജയിലെത്തിയ പന്തയ നാടകങ്ങളില്‍ നിയമപരമായി ശിക്ഷിക്കപ്പെട്ടവര്‍ ആരുമില്ല. കളികളില്‍ നിന്നു വിലക്കലും ടീമില്‍ നിന്നും പുറത്താക്കലുമാണ് ഏറ്റവും വലിയ ശിക്ഷ. അതിനകം കോടികളുടെ സമ്പാദ്യം സ്വന്തമാക്കിയവര്‍ക്ക് പുറത്താക്കല്‍ അത്ര വലിയ ശിക്ഷയൊന്നുമല്ല. ശിഷ്ടകാലം സ്വന്തമായ ബിസിനസ് നടത്തി ജീവിക്കാവുന്നതേയുളളൂ.

2007ലെ ലോകകപ്പ് ചരിത്രത്തില്‍ ഇടം നേടുന്നത് ബോബ് വൂമറുടെ പേരിലാവും. അദ്ദേഹത്തെ ആരാണ് നിശബ്ദനാക്കിയത്? ഊണും ഉറക്കവും ക്ലാസും ജോലിയും ഉപേക്ഷിച്ച് ടിവി സ്ക്രീനിനു മുന്നിലും സ്റേഡിയത്തിലും ഇഷ്ടതാരങ്ങള്‍ക്കു വേണ്ടി ആര്‍പ്പുവിളിക്കുന്നവര്‍ ഇനിയുമെത്രകാലം വിഡ്ഢികളാവും?

bob woolmerഇനിയുമുണ്ട് ചോദ്യങ്ങള്‍? കൊലപാതകമാണോ അല്ലയോ എന്ന് ആദ്യപോസ്റ്മോര്‍ട്ടത്തില്‍ വ്യക്തമാകാത്തത് എന്തു കൊണ്ട്? കഴുത്ത് ഞെരിക്കവെ എല്ലൊടിഞ്ഞത് ഡോക്ടര്‍മാരുടെ കണ്ണില്‍പെടാത്തത് എന്തു കൊണ്ട്?

സംശയങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് എന്തിനു വേണ്ടി? കൊലപാതകം എന്ന സംശയം തുളളിതുളളിയായി പുറത്തു വിടുന്നവരുടെ ലക്ഷ്യമെന്ത്? കോടികളുമായി വട്ടമിട്ടു പറക്കുന്ന പന്തയക്കഴുകന്റെ കണ്ണില്‍പെട്ട് മറ്റൊരു വമ്പന്‍ കച്ചവടത്തിന്റെ സാധ്യതകള്‍ തേടി ബോബ് വൂമറുടെ മൃതശരീരം വച്ച് വിലപറയുകയാണോ? കാലം ഉത്തരം പറയട്ടെ. . . . .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+