ചെക്കു മടങ്ങിയാല്‍ ചെയര്‍മാന് ശിക്ഷ
ദില്ലി : കമ്പനി നല്‍കുന്ന ചെക്കു മടങ്ങിയാല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും പ്രോസിക്യൂട്ട് ചെയ്യപ്പെടാമെന്ന് സുപ്രീം കോടതി.
ചെക്കു നല്‍കുന്ന സമയത്ത് തങ്ങള്‍ കമ്പനിയുടെ ചുമതലയില്ലായിരുന്നു എന്ന് തെളിയിക്കേണ്ടത് അവരുടെ മാത്രം ബാധ്യതയാണ്.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ നല്‍കിയ ഒരു ഹര്‍ജി പരിഗണിക്കവെ ജസ്റിസുമാരായ തരുണ്‍ ചാറ്റര്‍ജിയും പി കെ ബാലസുബ്രഹ്മണ്യവുമാണ് ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യം കേസ് രജിസ്റര്‍ ചെയ്യുമ്പോള്‍ ഉന്നയിക്കരുതെന്നും വാദം നടക്കുമ്പോള്‍ ചൂണ്ടിക്കാട്ടാവുന്നതാണെന്നും കോടതി പറഞ്ഞു.
ഡാറ്റാ ആക്സസ് (ഇന്ത്യ) എന്ന കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന എന്‍ രംഗാചാരിയ്ക്കെതിരെയാണ് ബിഎസ്എന്‍എല്‍ കോടതിയെ സമീപിച്ചത്.
ഡാറ്റാ ആക്സസ് ബിഎസ്എന്‍എല്ലിന് നല്‍കിയ രണ്ടു ചെക്കുകള്‍ ബാങ്കില്‍ നിന്നും മടങ്ങിയതിനെ തുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.
താന്‍ കമ്പനിയുടെ ഓണണറി ചെയര്‍മാന്‍ ആയിരുന്നെന്നും തനിക്ക് ചെക്കില്‍ ഒപ്പിടാനുളള അധികാരം ഇല്ലായിരുന്നെന്നും നാഗരാജന്‍ വിശദീകരിച്ചു. ചെക്കുകള്‍ നല്‍കുന്നതിന് നാലു ദിവസം മുമ്പ് താന്‍ കമ്പനിയില്‍ നിന്നും രാജിവച്ചെന്നും നാഗരാജന്‍ കോടതിയെ അറിയിച്ചു.
ചെക്കില്‍ ഒപ്പിടുന്നയാള്‍ക്ക് അതിനുളള അധികാരം ഉണ്ടോ ഇല്ലയോ എന്നതൊന്നും പരാതിക്കാരന്‍ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ വെറും ഡയറക്ടര്‍ മാത്രമായിരിക്കുസ്റയാളെ സെക്ഷന്‍ 141 പ്രകാരം കുറ്റക്കാരനാക്കാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി.
രംഗരാജന്റെ വാദമുഖങ്ങള്‍ കോടതി തളളിക്കളഞ്ഞു.












Click it and Unblock the Notifications