അഭയ കേസ്: മുന്‍ അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു
മൂന്നാര്‍ : പി കെ വാസുദേവന്‍ നായരും സിപിഎം ജില്ലാ സെക്രട്ടറിയും പട്ടയം സ്വന്തമാക്കിയത് കൃഷിക്കാരെന്ന മറവില്‍. പ്രസ്തുത ഭൂമി കൃഷിയിതര ആവശ്യങ്ങള്‍ക്കുപയോഗിച്ചപ്പോള്‍ തന്നെ ആ ഭൂമിയില്‍ അവര്‍ക്ക് നിയമപരമായ അവകാശം നഷ്ടപ്പെട്ടിട്ടുണ്ട്. നിയമസാധുത നഷ്ടപ്പെട്ട കൈവശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും വേണം.
1971ല്‍ കേരള നിയമസഭ പാസാക്കിയ കണ്ണന്‍ ദേവന്‍ ഹില്‍സ് നിയമപ്രകാരം കൃഷിയ്ക്കും അനുബന്ധാവശ്യങ്ങള്‍ക്കും മാത്രമേ ഭൂമി നല്‍കാവൂ. പി കെ വിയും എം എം മണിയും വര്‍ഷങ്ങളായി പ്രസ്തുത ഭൂമിയില്‍ കൃഷി ചെയ്തു ജീവിക്കുന്നുവെന്നും അവര്‍ക്ക് മറ്റു ഭൂമിയില്ലെന്നും കെഡിഎച്ച് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയത് പ്രകാരമാണ് അവര്‍ക്ക് പട്ടയം അനുവദിച്ചത്.
ഈ ഭൂമിയിലാണ് അഞ്ചുനില റിസോര്‍ട്ട് പണിഞ്ഞ് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.
ഇതിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് വാര്‍ത്താ സമ്മേളനങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളുടെ മുന്നില്‍ അസഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പെരുമാറുന്നത്.
പാര്‍ട്ടി ഓഫീസില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പികെവിയുടെ ജീവചരിത്രം വായിച്ചു പഠിക്കാനാണ് ചോദ്യകര്‍ത്താവിനോട് കെ പി രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications