കുടുംബാസൂത്രണം സ്‌ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് പുരുഷന്മാര്‍
ദില്ലി: കുടുംബാസൂത്രണമെന്നത് പൂര്‍ണ്ണമായും സ്‌ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യയിലെ പുരുഷന്മാര്‍. ഇക്കാര്യങ്ങളൊക്കെ സ്‌ത്രീകള്‍ തന്നെനോക്കണമെന്നും ഇതൊന്നുമോര്‍ത്ത് തങ്ങള്‍ അസ്വസ്ഥരാകേണ്ടതില്ലെന്നുമാണ് പുരുഷന്മാരുടെ അഭിപ്രായം.
നാഷണല്‍ ഹെല്‍ത് ആന്റ് ഫാമിലി സര്‍വ്വേയിലാണ് പുരുഷന്മാര്‍ അഭിപ്രായം വ്യക്തമാക്കിയത്. പുരുഷന്മാരില്‍ 22ശതമാനവും ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്‌ക്കേണ്ടത് സ്‌ത്രീയുടെ ഉത്തരവാദിത്തമാണെന്നാണ് വിശ്വസിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരും മുലയൂട്ടല്‍ സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗമാണെന്നും വിശ്വസിക്കുന്നു.
കൂടാതെ സ്‌ത്രീകളില്‍ നടത്തുന്ന വന്ധ്യംകരണമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കും അറിയാവുന്ന ഗര്‍ഭനിരോധന മാര്‍ഗ്ഗം. സര്‍വ്വേയില്‍ പങ്കെടുത്ത 97 ശതമാനം സ്‌ത്രീകളും 95 ശതമാനം പുരുഷന്മാരും തങ്ങള്‍ ഈ രീതിയെക്കുറിച്ച് കേട്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ഇതുകൂടാതെ മറ്റുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുവെ ജനങ്ങള്‍ അജ്ഞരാണെന്നും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം സ്‌ത്രീകളും 49 ശതമാനം പുരുഷന്‍മാര്‍ക്കും മാത്രമേ സര്‍ക്കാര്‍ കുടുംബാസൂത്രണ പദ്ധതി മുന്നോട്ടുവെയ്‌ക്കുന്ന പില്‍, ഐയുഡി, കോണ്ടം എന്നീ മൂന്ന് ആധുനിക ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെക്കിച്ച് വ്യക്തമായ അറിവുള്ളു.
മാത്രവുമല്ല നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലുള്ളവരേക്കാള്‍ അറിവുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നഗരമേഘലകളില്‍ നിന്നുള്ള 15-49 വയസ്സിനിടയിലുള്ള 74ശതമാനം സ്‌ത്രീകള്‍ക്കും ഈ മൂന്ന് ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിവുണ്ട്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ 54ശതമാനം സ്‌ത്രീകള്‍ക്ക് മാത്രമേ ഇക്കാര്യങ്ങളെക്കുറിച്ച് അറിവുള്ളു.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 26ലും സ്‌ത്രീകളിലെ വന്ധ്യം കരണമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന ഗര്‍ഭനിരോധന ഉപാധി. അനവസരത്തിലുള്ള ഗര്‍ഭധാരണം തടയുന്നതിനായി വിവിധതരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്ത്യയില്‍ കൂടിവരുന്നതായും സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()












Click it and Unblock the Notifications