കിളിരൂര്‍: ശാരിയുടെ മരണം സ്വാഭാവികമെന്ന് സിബിഐ
കൊച്ചി: കിളിരൂര്‍ പീഡനക്കേസില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് സിബിഐ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചു.
ശാരിയുടേത് സ്വാഭാവികമരണമാണെന്നും രക്തത്തിലെ അണുബാധതന്നെയാണ് മരണകാരണമെന്നും രക്തത്തില്‍ ചെമ്പിന്റെ അളവ് കൂടുതലുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും മൂന്നു വിദഗ്‌ധ സംഘങ്ങള്‍ അന്വേഷിച്ചപ്പോഴും രക്തത്തില്‍ ചെമ്പിന്റെ അംശം അധികമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും സിബിഐ അറിയിച്ചിട്ടുണ്ട്.
കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശാരിയുടെ പിതാവ് സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐ നിലാപാട് അറിയിച്ചിരിക്കുന്നത്. ശാരിയെ ചികിത്സിച്ച രീതിയില്‍ സംശയം പ്രകടിപ്പിച്ചാണ് കേസ് വീണ്ടും അന്വേഷിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടത്.
ഏറെവിവാദങ്ങള്‍ക്കിടയാക്കിയ പീഡനക്കേസില്‍ ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം തൃപ്‌തികരമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിബിഐയ്‌ക്ക് അന്വേഷണച്ചുമതല നല്‍കിയത്. സിബിഐ അന്വേഷണറിപ്പോര്‍ട്ട് കോടതിയ്‌ക്ക് നല്‍കിയിട്ടുണ്ട്.
അന്വേഷണ റിപ്പോര്‍ട്ട് സ്വീകരിയ്‌ക്കുന്നത് സംബന്ധിച്ച വാദം തുടരവെയാണ് ശാരിയുടെ പിതാവ് പുനരന്വേഷണത്തിന് ഹര്‍ജി നല്‍കിയത്.
ചികിത്സയ്‌ക്കായി ശാരിയെ അമൃത ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഏറ്റുമാനൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പിന്നീട് ശാരിയെ പ്രവേശിപ്പിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ശാരിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications